Monthly Archives: November 2020

വാർത്തേം കമന്റും – (പരമ്പര 80)


80

വാർത്ത 1:-  യു.ഡി.എഫിൽനിന്ന് വീണ്ടും ചോർച്ച പ്രതീക്ഷിച്ച് സി.പി.എം.
കമന്റ് 1:- യു.ഡി.എഫ്. മൊത്തമായി എൽ.ഡി.എഫിലേക്ക് വന്നാലും സ്വീകരിക്കുമോ ?

വാർത്ത 2:- ബംഗാളിൽ കോൺഗ്രസ് സഖ്യം: പൊളിറ്റ് ബ്യൂറോയിൽ ധാരണ.
കമന്റ് 2:- കോൺഗ്രസ്സുകാർ കമ്മ്യൂണിസ്റ്റായതാണോ അതോ തിരിച്ചോ ? എങ്ങനായാലും പൊതുജനം സുകൃതം ചെയ്തവരാണ്.

വാർത്ത 3:- കളി തുടങ്ങിയിട്ടേയുളളൂ; ഉദ്ധവ് താക്കറേയ്‌ക്കെതിരെ വെല്ലുവിളിയുമായി അര്‍ണബ് ഗോസ്വാമി.
കമന്റ് 3:- വലിയ വായിൽ കരഞ്ഞ് വിളിക്കുന്ന ആ കളി നല്ല രസമുണ്ടായിരുന്നു.

വാർത്ത 4:- ഇന്ത്യ-പാക്-ബംഗ്ലാദേശ് സംയോജനത്തിന് ബി.ജെ.പിക്ക്‌ പിന്തുണ നല്‍കും – മഹാരാഷ്ട്ര മന്ത്രി.
കമന്റ് 4:- ഈ സംയോജനം കഴിഞ്ഞാൽ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ചാപ്പ കുത്തിയവർ എന്തുചെയ്യണം ?

വാർത്ത 5:- പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണ്ണറെ സമീപിക്കും.
കമന്റ് 5:- മടിയന്മാർ മാത്രമല്ല, വീണ്ടുവിചാരം, നയം, വിവേകം, കൂടിയാലോചന എന്നതൊക്കെ കാറ്റിൽപ്പറത്തുന്നവരും മല ചുമക്കും.

വാർത്ത 6:- നടപ്പാലം തകര്‍ന്നുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് പരിക്ക്.
കമന്റ് 6:- പാലാരിവട്ടം പാലത്തിൽ നിന്ന് ജനങ്ങൾ കഷ്ടിച്ച് രക്ഷപ്പെട്ടെത് പോലെ എല്ലാ പാലങ്ങളിലും നിന്നും രക്ഷപ്പെടണമെന്നില്ല.

വാർത്ത 7:- അയോദ്ധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര്‌ നല്‍കാന്‍ യോഗി സര്‍ക്കാര്‍.
കമന്റ് 7:- വിമാനത്താവളത്തിന് ഹനുമാന്റെ പേരായിരുന്നു അനുയോജ്യം.

വാർത്ത 8:- ബലാത്സംഗ കേസ്‌ പ്രതികളെ ഷണ്ഡീകരിക്കും; പാകിസ്താനില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍.
കമന്റ് 8:- അതിലൊതുക്കരുത് ശിക്ഷ. ഒന്നിലധികം പ്രാവശ്യം ഈ കുറ്റം ചെയ്താലും ഒരിക്കൽ മാത്രമേ ഈ ശിക്ഷയ്ക്ക് സാധുതയുള്ളൂ. അതിന് പിന്നിൽ ഒരപകടം പതിയിരുപ്പുണ്ടെന്ന് മറക്കരുത്. 

വാർത്ത 9:- നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നല്‍കാന്‍ ശ്രമം; അസമില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.
കമന്റ് 9:- ഇതൊക്കെയാണ് യഥാർത്ഥ ഇന്ത്യ. വാർത്ത 10 അടിവരയിടുന്നു.

വാർത്ത 10:-  മനുഷ്യന്റെ കരൾ തിന്നാൽ കുട്ടിയുണ്ടാകുമെന്ന അന്ധവിശ്വാസം. കാൺപൂരിൽ ഏഴ് വയസ്സുകാരിയെ കരൾ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി.
കമന്റ് 10:-  ഒരു ഏഴ് വയസ്സുകാരിയുടെ ജീവനും വേദനയ്ക്കും വില കൽപ്പിക്കാത്തവർക്ക് എന്തിനാണ് സ്വന്തമായി കുട്ടികൾ?