വാർത്തേം കമന്റും – (പരമ്പര 58)


58

വാർത്ത 1:- കേരളീയർക്ക് സാമൂഹിക വിദ്യാഭ്യാസമില്ലെന്ന് ദയാബായി.
കമന്റ് 1:- സാമൂഹിക വിദ്യാഭ്യാസമില്ലെങ്കിലെന്താ, മലയാളിക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ധാരാളമുണ്ടല്ലോ.

വാർത്ത 2:- ട്രാക്കിൽ ചരിത്രം കുറിച്ച ഹിമ ദാസിനെക്കുറിച്ച് മലയാളികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ പരതിയത് അവരുടെ ജാതി.
കമന്റ് 2:-  ജാതി സംവരണ അടിസ്ഥാനത്തിലാണോ ട്രാക്കിൽ ഒന്നാമതെത്തിയത് എന്നറിയാനായിരിക്കും.

വാർത്ത 3:- അണ്ടർ 20 ഫുറ്റ്ബോൾ മത്സരത്തിൽ ആറു തവണ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തി ഇന്ത്യയുടെ ചുണക്കുട്ടികള്‍.
കമന്റ് 3:‌- അടുത്ത ലോകകപ്പിന് ഇന്ത്യൻ കളിക്കാരുടെ ഫ്ലക്സ് കേരളം മുഴുവൻ നിരത്തേണ്ടി വരുമോ ?

വാർത്ത 4:- കൈയിൽ കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടിയാക്കിയേക്കും.
കമന്റ് 4:- ഇനിയിപ്പോൾ, കൈയ്യിൽ കരുതാനുള്ള ഒരു കോടി രൂപ റെഡിയാക്കിയാൽ മതി.

വാർത്ത 5 :- റുവാണ്ടയ്ക്ക് നരേന്ദ്രമോദി 200 പശുക്കളെ സമ്മാനിച്ചു.
കമന്റ് 5:- റുവാണ്ടക്കാര് സൂക്ഷിച്ചോളൂ. ഇന്നാട്ടിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഐറ്റമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

വാർത്ത 6:- സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണ നടത്തിയ വനിതാ പോലീസ് സി.സി.ടി.വിയില്‍ കുടുങ്ങി.
കമന്റ് 6:- വന്നുവന്ന് പൊലീസേതാണ് കള്ളനേതാണെന്ന് മനസ്സിലാക്കാൻ പറ്റാതായിരിക്കുന്നു.

വാർത്ത 7:- യൂ ട്യൂബിൽ കണ്ട പ്രസവരീതിയിൽ വീട്ടിൽ പ്രസവിച്ച അദ്ധ്യാപിക മരിച്ചു.
കമന്റ് 7:- എല്ലാം ഓൺലൈനാക്കാൻ ശ്രമിക്കുമ്പോൾ ചിലതൊക്കെ ഓഫ്‌ലൈനായിപ്പോകുന്നു.

വാർത്ത 8:- മനുഷ്യന് പ്രാധാന്യമുണ്ട്; അതുപോലെതന്നെ പശുവിനും എന്ന് യോഗി ആദിത്യനാഥ്‌.
കമനറ്റ് 8:- പശുവിന്റെ പ്രാധാന്യം മനുഷ്യനേക്കാൾ അൽ‌പ്പം കൂടുതലാണെന്ന് മാത്രം.

വാർത്ത 9:- ഒസാമയുടെ മകന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണത്തിന് വിമാനം റാഞ്ചിയ ഭീകരന്റെ മകളെ.
കമന്റ് 9:- ഓരോരുത്തരും അവരവരുടെ കുടുംബ മഹിമയ്ക്ക് ചേർന്ന ബന്ധങ്ങളല്ലേ അന്വേഷിക്കൂ.

വാർത്ത 10:- പാകിസ്താനില്‍ ‘അച്ഛാ ദിന്‍’ വരുന്നുവെന്ന് ഇമ്രാന്‍.
കമന്റ് 10:- ഇന്ത്യയിൽ വന്നതുപോലുള്ള അച്ചാ ദിൻ ആണെങ്കിൽ പാക്കിസ്ഥാന്റെ കാര്യം ഗുദാ ഹവാ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>