വാർത്ത 1:- ഉന്നാവ് അതിജീവിതയുടെ വീടിന് തീയിട്ടു; രണ്ടുകുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ.
കമൻ്റ് 1:- ജാമ്യത്തിലിറങ്ങിയ പ്രതികൾ വാദിയുടെ വീടിന് തീയിടുമ്പോൾ നിയമവാഴ്ച്ച നിലംപരിശാകുന്നു.
വാർത്ത 2:- ഐ.എന്‍.എക്സ്. കള്ളപ്പണക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി.
കമൻ്റ് 2:- ഓ. അതൊന്നും സാരമില്ല. ഇതിൻ്റെ പതിന്മടങ്ങ് ബിനാമി സമ്പാദ്യം ഉണ്ടാകും.
വാർത്ത 3:- ചോദിച്ചപ്പോൾ ഫോൺ കൊടുത്തില്ല; ഭർത്താവിനെ ഭാര്യ കത്രികകൊണ്ട് കുത്തി.
കമൻ്റ് 3:- കത്രികയേക്കാളും അപകടകാരിയായ ഉപകരണമായി മാറിയിരിക്കുന്നു ഫോൺ.
വാർത്ത 4:- ട്വിറ്റര്‍ ലെഗസി ബ്ലൂ ടിക്കുകള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യും; പണം നല്‍കിയാല്‍ മാത്രം വെരിഫിക്കേഷന്‍.
കമൻ്റ് 4:- പണം മുടക്കി നീലടിക്ക് വേണ്ടെന്ന് പ്രൊഫൈൽ ഉടമകൾ തീരുമാനിച്ചാൽ തീരും ഈ ആക്രാന്തം.
വാർത്ത 5:- വോട്ടര്‍മാര്‍ക്ക് പണം വിതരണം; കര്‍ണാടകയില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് പിടികൂടി കളക്ടര്‍.
കമൻ്റ് 5:- പണം നൽകി വോട്ട് വാങ്ങൽ അന്നാട്ടിൽ പുത്തരിയൊന്നുമല്ല. ഇങ്ങനെ പിടികൂടാൻ തുടങ്ങിയാൽ UPI വഴി പണം കൈമാറാൻ തുടങ്ങും. അത്രേയുള്ളൂ.
വാർത്ത 6:- ഇമ്രാന്‍ ഖാന്റെ അറസ്റ്റിൽ പാകിസ്താനിൽ കലാപം; സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി ജനക്കൂട്ടം.
കമൻ്റ് 6:- ഒരു രാജ്യം നാശത്തിൽ നിന്ന് നാശത്തിലേക്ക്….
വാർത്ത 7:- ഷാനവാസിന് അനുകൂലമായി പോലീസ് റിപ്പോര്‍ട്ട്; കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് അട്ടിമറിയിലേക്ക്.
കമൻ്റ് 7:- എൻ്റെ പാർട്ടി ഭരിക്കുമ്പോൾ എനിക്കെതിരെ നടപടിയോ, അസംഭവ്യം.
വാർത്ത 8:- നാടിന്റെ കണ്ണിലുണ്ണിയായ പി.കെ. കുഞ്ഞനന്തനെ ഭീകരവാദിയായി അവതരിപ്പിച്ചു- എം.വി. ഗോവിന്ദന്‍.
കമൻ്റ് 8:- കൊലപാതകിയെ വെളുപ്പിച്ചെടുത്ത് പുണ്യാളനാക്കുന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു.
വാർത്ത 9:- ചന്ദ്രയാന്‍ 3 നാളെ കുതിക്കും; മിനിയേച്ചര്‍ മോഡലുമായി തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി ശാസ്ത്രജ്ഞര്‍.
കമൻ്റ് 9:- ശാസ്ത്രജ്ഞരാണ് പോലും!
വാർത്ത 10:- ഹിമാചലില്‍ മേഘവിസ്‌ഫോടനം: ക്ഷേത്രം തകര്‍ന്നുവീണു, രണ്ട് വീടുകള്‍ ഒഴുകിപ്പോയി, 16 മരണം.
കമൻ്റ് 10:- ദൈവം ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
#വാർത്തേം_കമൻ്റും