ആസ്റ്റർ മെഡിസിറ്റി വന്ന വഴി മറക്കരുത്.


AsterKochi

കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, പ്രളയദിനങ്ങളിൽ നടത്തിയ തയ്യാറെടുപ്പുകൾ, അതായത് അവരുടെ അശുപത്രിയിലെ അത്രയും രോഗികളുടേയും ജീവനക്കാരുടേയുമൊക്കെ കാര്യത്തിൽ അവർ കാണിച്ച ശുഷ്ക്കാന്തി, വെള്ളം കയറി വരുന്നതിന് മുന്നേ അത്രയും മനുഷ്യരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളൊക്കെയും വിശദമായി എഴുതിപ്പിടിപ്പിച്ച് ഓൺലൈനായ ഓൺലൈൻ മുഴുവൻ കറങ്ങി നടക്കുന്നത് കണ്ടപ്പോൾ, ചുരുക്കത്തിൽ ചില കാര്യങ്ങൾ ആസ്റ്ററിനോട് സൂചിപ്പിക്കണമെന്നും ഓർമ്മിപ്പിക്കണമെന്നും തോന്നി.

ആസ്റ്ററിന്റെ പ്രളയസംബന്ധിയായ അവകാശവാദങ്ങൾ ഒക്കെയും ശരിതന്നെ. അ‌ം‌ഗ്രേയിലുള്ള ആ സംഭവം ഈ പോസ്റ്റിനടിയിൽ അതേ ഭാഷയിൽ ചേർത്തിട്ടുണ്ട്. ഇനിയും കാണാത്ത പൊതുജനങ്ങളുണ്ടെങ്കിൽ കാണട്ടെ, വായിക്കട്ടെ.

നിങ്ങൾ പറഞ്ഞത് പ്രകാരം നിങ്ങൾ കേമന്മാർ തന്നെ. ഭാവിയിൽ ഇനിയൊരു പ്രളയം ഉണ്ടായാലും നിങ്ങളുടെ ആശുപത്രി സുരക്ഷിതമാണെന്നുള്ള മാർക്കറ്റിങ്ങ് കൂടെ ഇതിലൂടെ നിങ്ങൾ സ്ഥാപിച്ചെടുത്തു. കൊള്ളാം. നല്ലത് തന്നെ. ഒരു ആശുപത്രിയാകുമ്പോൾ അവശ്യം വേണ്ട കരുതൽ തന്നെ.

പക്ഷേ, അതിന്റെ ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം മാത്രമാണ് അലോസരമുണ്ടാക്കുന്നത്. അതിങ്ങനെയാണ്……

Entire Hospital evacuated before water gushed into the premises and bunkers. Cannot help wondering why a state govt, with bigger and stronger system, failed to make a better evacuation action, with Central Govt forces and institutional support!

എന്നുവെച്ചാൽ,… വെള്ളം കയറുന്നതിന് ഏറെ മുൻപ് തന്നെ ആസ്റ്റർ മെഡിസിറ്റി പോലുള്ള ഒരു സ്ഥാപനത്തിന് അവിടെയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞെങ്കിൽ,… ആസ്റ്ററിനേക്കാൾ വലുതും ശക്തവുമായ, അതായത്, കേന്ദ്രസർക്കാർ സേന അടക്കമുള്ളവരുടെ പിന്തുണയും സംവിധാനവുമുള്ള കേരള സർക്കാർ, കൂടുതൽ ഫലപ്രദമായ ഒഴിപ്പിക്കൽ നടത്തുന്ന കാര്യത്തിൽ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ആസ്റ്ററിന് അത്ഭുതം കൂറാതിരിക്കാൻ പറ്റുന്നില്ല പോലും !!!!!

ആസ്റ്ററുകാരാ… ദേ… ഒന്നിങ്ങട്ട്…ഇങ്ങട്ട് നോക്ക്യേ….

ഒരു കാര്യം ആസ്റ്ററുകാരൻ ഓർക്കണം. സർക്കാറും അതിന്റെ സംവിധാനവുമൊക്കെ എണ്ണയിട്ട യന്ത്രം പോലെ കറയറ്റ പ്രവർത്തനമാണ് കാലാകാലങ്ങളായി കാഴ്ച്ച വെച്ചിരുന്നതെങ്കിൽ,…

1) നിങ്ങളുടെ ഇപ്പറഞ്ഞ ആസ്റ്ററുണ്ടല്ലോ, അത് ആ പ്രദേശത്തങ്ങനെ ഒരു കോൺക്രീറ്റ് കാടായി ഉയർന്ന് വരില്ലായിരുന്നു.

2) ആ പ്രദേശത്തുള്ള മുഴുവൻ കണ്ടൽക്കാടുകളും വെട്ടിനിരത്താൻ നിങ്ങൾക്ക് പറ്റില്ലായിരുന്നു.

3) സകല തീരദേശനിയമങ്ങളേയും കാറ്റിൽ‌പ്പറത്തി അങ്ങനൊരു കെട്ടിടത്തിന് വേണ്ടി ഒരു തറക്കല്ല് പോലും ആ ഭൂമിയിൽ കുഴിച്ചിടാൻ നിങ്ങൾക്ക് പറ്റുമായിരുന്നില്ല.

4) ഒരു പൈല് പോലും ആ ചതുപ്പിൽ അടിച്ചിറക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല.

5) ഏക്കറ് കണക്കിന് സ്ഥലം ആ പരിസ്ഥിതി ലോല പ്രദേശത്ത് കായലിലേക്ക് മണ്ണിട്ട് നികത്തി കൈയ്യേറാൻ നിങ്ങൾക്കാകുമായിരുന്നില്ല.

6) ഇടത് വലത് പാർട്ടിക്കാരെ എല്ലാത്തിനേം കറൻസി നോട്ടിന്റെ മഞ്ഞളിപ്പിൽ വിലയ്ക്ക് വാങ്ങി കാര്യങ്ങൾ എളുപ്പമാക്കാൻ നിങ്ങൾക്കാകുമായിരുന്നില്ല.

7) ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞ് പോകേണ്ടത് കായലിന് അരികിൽ നിൽക്കുന്ന, പണമെറിഞ്ഞ് നിങ്ങൾ വെട്ടിപ്പിടിച്ച ആ അനധികൃത ഭൂമിയിലൂടെയാണ്. അത് മണ്ണിട്ട് ഒരാൾപ്പൊക്കത്തിലധികം ഉയർത്തിയപ്പോൾ ചുറ്റുപാടുമുള്ളവന്റെ പുരയിടത്തിൽ മുഴുവൻ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യമാണുണ്ടായത്.

എന്നിട്ടിപ്പോൾ ഒരു വെള്ളപ്പൊക്കമുണ്ടായപ്പോൾ, നിങ്ങളുടെയൊക്കെ പണക്കൊഴുപ്പിൽ സർക്കാറ് സംവിധാനങ്ങളെ മുഴുവൻ തകിടം മറിച്ച് പടുതുയർത്തിയ കോൺക്രീറ്റ് കാടിന്റെ മേന്മ പറയുന്നതും പോരാഞ്ഞിട്ട് നിങ്ങളുടെയൊക്കെ തോന്ന്യാസത്തിന് കുടപിടിച്ച സർക്കാറിന് കാര്യപ്രാപ്തിയില്ലെന്ന് പരിതപിക്കുന്നോ അശ്ലീകരങ്ങളേ?

കഴിഞ്ഞ സർക്കാറുകളുടെ കാര്യമൊക്കെ വിട്. ഇനിയങ്ങോട്ട് കേരളത്തിൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും ഒരു സർക്കാറിന് കാര്യപ്രാപ്തിയുണ്ടെങ്കിൽ, പഴയതും പുതിയതുമായ കടലാസുകളും ഭൂരേഖകളും ഗൂഗിൾ മാപ്പും ഒക്കെ നിരത്തി പുഷ്പം പോലെ തെളിയിച്ച്, ഇടിച്ച് നിരത്താൻ പോന്ന കോൺക്രീറ്റ് കൂടാരം മാത്രമേ പുംഗവന്മാരേ നിങ്ങളെല്ലാം കൂടെ അവിടെ കെട്ടിപ്പൊക്കിയിട്ടുള്ളൂ.

അതുകൊണ്ട് ഇമ്മാതിരി ഗീർവാണവും കുറ്റപ്പെടുത്തലുകളും പടച്ചിറക്കുമ്പോൾ സ്വന്തം അസ്തിത്വം എന്താണെന്ന് രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും. എത്രവലിയ ചികിത്സ അവിടെ കൊടുത്താലും, എത്ര വലിയ സുരക്ഷാ ഒഴിപ്പിക്കൽ കാര്യക്ഷമമായി നടത്തിയാലും, അനധികൃതമായി പടുത്തുയർത്തിയ ഒരു സ്ഥാപനം തന്നെയാണ് അതെന്ന് ഊണിലും ഉറക്കത്തിലും നല്ല ഓർമ്മവേണം. അടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ, വീമ്പിളക്കാതെ മുരടനക്കാതെ ഒഴിപ്പിക്കൽ പരിപാടി മാത്രം നടത്തിയാൽ പോതും. പറഞ്ഞത് മൊത്തം മനസ്സിലായിക്കാണുമല്ലോ?

വാൽക്കഷണം:- ഇക്കഥകളൊന്നും അറിയാത്ത അയ്യോ പാവം ജനങ്ങളുണ്ടെങ്കിൽ അവർക്ക് വേണ്ടിക്കൂടെയാണ് ഇങ്ങനൊരു കുറിപ്പ്. അല്ലെങ്കിൽ 50 കൊല്ലം കഴിഞ്ഞ് കേരളചരിത്രം പരിശോധിക്കുമ്പോൾ ആസ്റ്റർ മെഡിസിറ്റിക്ക് ഒരു മാലാഖ പരിവേഷം മാത്രമേ കണ്ടെന്ന് വരൂ. അതത്ര ശരിയായ നടപടിയല്ലല്ലോ. ഭരണത്തേയും ഭരണകർത്താക്കളേയും നിയമങ്ങളേയും ഉദ്യോഗസ്ഥരേയും പാർട്ടിക്കാരേയും ഒക്കെ നോട്ടുകെട്ടുകൾ കൊണ്ട് തുലാഭാരം നടത്തി കാര്യം സാധിച്ച കഥകൾ കൂടെ തെളിഞ്ഞ് കത്തിനിൽക്കണ്ടേ എല്ലാക്കാലവും?

————————————
ഇനി ആസ്റ്റർ ഒഴിപ്പിക്കൽ ഗീർവാണം വേണമെങ്കിൽ താഴെ വായിക്കാം.
————————————

ASTER MEDI CITY, Vallarpadam experiment poses a question mark on Govt of Kerala !

This is how Aster medicity management tackled the situation created by ourselves.

On receiving news of the possibility Idukki dam shutter opening, in mid July 2018, the foresight of the Hospital admin got kindled,they immediately met,

a) Engineering division was asked to observe round the clock, the flow of River Periyar between Cheranalloor and Kothadu.

b) They submitted application in writing with many other big Hospitals to accommodate patients on an emergency basis on war footing.

c) On the day of the first shutter of Idukki dam being opened, an additional diesel generator and a water pumping motor were procured and installed

d) Drinking water and diesel were stored much more than needed.

e) Arrangement was made to observe water level of the River Periyar flowing nearby, every hour.

f) On 15th August 2018 morning onward , it was observed that water level is rising with alarming speed.

g) Around evening of 15/08/18 , it was confirmed that the other distant Hospitals with whom correspondence was initiated on 01/08/18, that they have enough intensive care units , wards and facilities to accommodate Aster’s patients ( 348 persons including 110 ones who were in extremely critical health condition )

h) Ambulance service with ventilator facility was arranged to evacuate the patients , Air ambulance too was arranged.

i ) All senior staff and other personnel were instructed to stay at the Hospital on 15th August night and on 16th August.

j) The news of opening all shutters at all dams , made observation of water level for every 15 minutes.

k) It was arranged to devise graph of water level of the river from midnight of 15/08/18.

l) Orange alert was declared at Hospital at 5 AM on 16/08/18.

m) It was arranged that within 15 minutes, Intensive Care patients to be evacuated.

n) At 7 AM on 16/08/18, entire leadership met for a final round before starting the operation , chaired by the Chief Operative Officer.

o) Trial run were done by dummy vehicles to and fro , the distant Hospitals with whom , the temporary evacuee system was arrived at, since 15/08/18 , to check and ascertain the road safety etc.

p) Shot cut routes were discovered to reach destination in shorter time.

q) The operation started with neo natal I.C.U ones, the new born and their Mothers.

r) Patients with ventilator support followed.

s) Each convoy had a medical doctor and nurses.

t) The ambulance service started at 8.30 AM on 16/08/18, at that time not even a bucket of water of River Periyar was in the premises.

u) The last patient shifted safely around 11 PM, 16/08/18, followed by buses full of Hospital staff, nursing orderlies, para medical staff etc , it was around midnight that water entered the underground bunkers, electric controls destroyed and power cut off.

Entire Hospital evacuated before water gushed into the premises and bunkers.

Cannot help wondering why a state govt, with bigger and stronger system, failed to make a better evacuation action, with Central Govt forces and institutional support !

#KeralaFloods2018

Comments

comments

One thought on “ ആസ്റ്റർ മെഡിസിറ്റി വന്ന വഴി മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>