വാർത്തേം കമന്റും – (പരമ്പര 87)


87
വാർത്ത 1:- വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതിയാത്ര ഇന്ന് ആരംഭിക്കും.
കമന്റ് 1:- നടപടിയെടുക്കേണ്ടവർ തെക്ക് വടക്ക് യാത്രയിലാണ്.

വാർത്ത 2:- ശ്രീനിവാസൻ പഴയ എബിവിപിക്കാരൻ, കൃത്യമായ രാഷ്ട്രീയ നിലപാടില്ല – പി.ജയരാജന്‍.
കമന്റ് 2:- ഒരിക്കലും മറുകണ്ടം ചാടാത്ത നേതാക്കന്മാർ മാത്രം അണിനിരക്കുന്ന ഒരു മുന്നണിയുടെ ഒരു നേതാവാണ് പറയുന്നതെന്ന് ശ്രദ്ധിക്കണം.

വാർത്ത 3:- യു.പിയില്‍ 83 ക്രിമിനല്‍ കേസ് പ്രതികള്‍ ജാമ്യം നേടിയത് വ്യാജരേഖകളിലൂടെ; വന്‍ മാഫിയ.
കമന്റ് 3:- ഇതിൽ എത്രപേർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകും എന്ന് മാത്രമേ അറിയാൻ ബാക്കിയുള്ളൂ.

വാർത്ത 4:- മഷി ഉണങ്ങിയാല്‍ മാത്രം ബൂത്ത് വിടാം; ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍.
കമന്റ് 4:- എത്ര ഉണങ്ങിയ മഷിയും മായ്ക്കുന്ന ദ്രാവകമുള്ളത് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയാത്ത പോലെ.

വാർത്ത 5:- കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി.
കമന്റ് 5:- പൊതുജനത്തിന്റെ കഞ്ഞികുടി മുട്ടിച്ച് ഹർത്താൽ നടത്തിയാലും കക്ഷിരാഷ്ട്രീയക്കാരുടെ ബിരിയാണിയിൽ പാറ്റയിട്ട് ഹർത്താൽ നടത്തില്ല.

വാർത്ത 6:- കുടുംബയോഗങ്ങളിൽ ‘കവലപ്രസംഗം’ വേണ്ടെന്ന് സി.പി.എം.
കമന്റ് 6:- കവലകളിൽ കവലപ്രസംഗം കേൾക്കാതെ പോയ കവലകൾക്ക് വീട്ടിൽ വെച്ച് അത് കേൾക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്.

വാർത്ത 7:- ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കിലും അതും ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചേനെ-കോടിയേരി.
കമന്റ് 7:- അതിനർത്ഥം ദൈവം ഉണ്ടെന്ന് വിപ്ലവകാരികൾ തീർപ്പാക്കി എന്ന് തന്നെ.

വാർത്ത 8:- കഴിഞ്ഞ വര്‍ഷം കോവിഡിനെ പരാജയപ്പെടുത്തി; ഇത്തവണയും ഇന്ത്യയ്ക്ക് സാധിക്കും – പ്രധാനമന്ത്രി.
കമന്റ് 8:- അങ്ങനെ ഓരോരോ വർഷവും കോവിഡിനെ ഇന്ത്യ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കും.

വാർത്ത 9:- ബന്ധുനിയമനം: ജലീലിന് തിരിച്ചടി, ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
കമന്റ് 9:- സത്യം മാത്രമേ ജയിക്കൂ എന്ന് ജലീൽ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ച് കാണില്ല.

വാർത്ത 10:- കോടിയേരിയുടെ രോഗം ഗുരുതരമെന്നും തന്റെ സാമീപ്യം വേണമെന്നും ബിനീഷ്; ജാമ്യം തേടി കോടതിയില്‍.
കമന്റ് 10:- അഴിമതി നടത്തിയ മന്ത്രിമാരേയും നേതാക്കന്മാരേയും പിടികൂടുമ്പോൾ അവർക്ക് വന്നിരുന്ന രോഗം നേതാക്കന്മാരുടെ മക്കളെ പിടികൂടുമ്പോളും വരാൻ തുടങ്ങിയിരിക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>