സോമനടി കേസ് അപ്ഡേറ്റ്


333
സോമനടി വിഷയത്തിൽ മാതൃഭൂമിക്ക് എതിരെ എന്നതുപോലെ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് എതിരേയും കേസ് കൊടുത്തിരുന്നു. ‘ഫ്രാൻസ് – കാൽപ്പനികതയുടെ കവാടം’ എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകത്തിലും കാരൂർ സോമൻ എന്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ചിരുന്നു. സുരേഷ് നെല്ലിക്കോടിന്റെ Suresh Nellikode യാത്രാവിവരണം കോപ്പിയടിച്ചതും ഇതേ പുസ്തകത്തിലാണ്.

എന്റെ കേസുകൾ തള്ളണമെന്ന് (quash) ആവശ്യപ്പെട്ട് മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. ഇതേ അനുകൂല നടപടി തന്നെ മാതൃഭൂമിയുടെ ക്വാഷ് ഹർജിയിലും ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.

സന്തോഷിക്കാനോ ആഘോഷിക്കാനോ സമയമായിട്ടില്ലെന്നറിയാം. വാദങ്ങളും പ്രതിവാദങ്ങളും നീട്ടിവെക്കലുമൊക്കെയായി ഒരുപാട് ദൂരം ഇനിയും താണ്ടാനുണ്ട്.

ഇത്രയും നാളുകൾക്ക് ശേഷം പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, കോടതിയിൽ നിന്ന് ഒരു അനുകൂല നിലപാടെങ്കിലും ഉണ്ടായി എന്ന ആശ്വാസം തീർച്ചയായും ഉണ്ട്.

കേസിൽ ഒപ്പം നിൽക്കുന്ന സുരേഷിനും വിനീതിനും Vineeth Edathil സജി തോമസിനും Saji Thomas എന്നതുപോലെ മാനസ്സികമായി ചേർന്ന് നിൽക്കുന്ന എല്ലാ ഓൺലൈൻ/ഓഫ്‌ലൈൻ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>