ബറോഡയിൽ…. (ദിവസം # 103 – രാത്രി 11:46)


2
രാജസ്ഥാനിലെ സിർവയിൽ നിന്ന് 340 കിലോമീറ്റർ ദൂരമുണ്ട് ഗുജറാത്തിലെ ബറോഡയിലേക്ക്. അഞ്ചര മണിക്കൂറോളം ദൂരം. രാവിലെ 7 മണിക്ക് ഞാൻ പുറപ്പെട്ടു.

അങ്ങനെ ഒരുപാട് ദിവസത്തെ പര്യടനത്തിന് ശേഷം, പ്രിയപ്പെട്ട രാജസ്ഥാനോട് താൽക്കാലികമായി വിട പറയുന്നു. യാതൊരു തരത്തിലുമുള്ള മോശം അനുഭവങ്ങളും ഇവിടെ നിന്ന് ഉണ്ടായിട്ടില്ല. നല്ലത് മാത്രമാണ് സംഭവിച്ചത്. ഈ വർഷത്തിന്റെ തുടക്കത്തിലും അവസാനത്തിലുമായി 120 ഓളം ദിവസങ്ങൾ രാജസ്ഥാനിൽ സഞ്ചരിച്ചു. അടുത്തവർഷം പഞ്ചാബ്, ഹിമാചൽ, കാശ്മീർ എന്ന് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ വീണ്ടും രാജസ്ഥാനിലൂടെ കടന്നുപോകും.

വേണമെങ്കിൽ ഉച്ചയ്ക്ക് 1 മണിക്ക് എത്താമായിരുന്ന ബറോഡയിൽ ഞാൻ എത്തിയത് വൈകീട്ട് 5 മണിക്ക്. വഴിയിൽ നാലിടത്തെങ്കിലും നിർത്തി വിശ്രമിച്ചാണ് യാത്ര ചെയ്തത്. ഇടയ്ക്ക് പ്രാതലും കഴിച്ചു.

ഓൺലൈൻ സുഹൃത്ത് സജയനും Sajayan Elanad ഭാര്യ ഡോ.ജ്യോതിയും ബറോഡയിൽ ഉണ്ടായിരുന്നു. അവരെ കണ്ട് കുറേ സമയം സംസാരിച്ചിരുന്ന് ഓഫ്‌ലൈൻ ആക്കി. നഗരത്തിൽ അവർക്കൊപ്പം ചുറ്റി നടന്നു.

ബ്ലോഗ് കാലഘട്ടം തുടങ്ങിയുള്ള സുഹൃത്ത് ശ്യാമും Syam Mohan ബറോഡയിൽ എത്തിയിട്ടുണ്ട്. ശ്യാമിനെ നാളെ കാണണം. തുടർന്നുള്ള ദിവസങ്ങളിൽ വേറെ പല സുഹൃത്തുക്കളും ബറോഡയിലും അഹമ്മദാബാദിലും എത്തുന്നുണ്ട്. അവരെയെല്ലാം കാണാൻ ശ്രമിക്കണം.

രാത്രി മീൻകറിയും മീൻ വറുത്തതും ഒക്കെ ചേർത്ത് ഊണ് ദിവ്യയുടെ Divya Pullanikkattil വീട്ടിൽ നിന്ന് കഴിച്ചു. ഇന്ന് തങ്ങുന്നത് ദിവ്യയുടെ വീട്ടിലാണ്.

അങ്ങനെ ഈ ക്രിസ്തുമസ് ദിനങ്ങൾ സൗഹൃദത്തിൻ്റേയും കൂടിക്കാഴ്ച്ചകളുടേയും സുന്ദര മുഹൂർത്തങ്ങളായി മാറുകയാണ്.

രാജസ്ഥാനെ അപേക്ഷിച്ച് ബറോഡയിൽ ‘ചൂടാ’ണ്. രാത്രി 22 ഡിഗ്രി, രാവിലെ 17 ഡിഗ്രി.
എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>