“എറണാകുളം”
“എറണാകുളത്തെവിടെ ?”
“വൈപ്പിന്‍ ഐലന്റിന്റെ വടക്കേ അറ്റത്താ, മുനമ്പം എന്ന് പറയും. ”
“ങ്ങാ…വൈപ്പിനാണോ ?(മുഖത്തൊരു കള്ളച്ചിരി) മദ്യദുരന്തം ഉണ്ടായ സ്ഥലമല്ലേ ?”
നാടെവിടാണെന്നുള്ള ചോദ്യവും തുടര്‍ന്നുള്ള സംഭാഷണവും, പലപ്പോഴും അവസാനിക്കുന്നത് ഇങ്ങനെയാണ്. ചീത്തപ്പേരുണ്ടാക്കിയ ആ ദുരന്തത്തിന്റെ പേരിലറിയപ്പെടാനായിരിക്കും ഈ നാടിനും ഞാനടക്കമുള്ള നാട്ടാര്‍ക്കും യോഗം.
മനോഹരമായ ആ ദ്വീപിലെ, വൈപ്പിന്‍ ഭാഗത്തെ തുറമുഖ കവാടത്ത് ചെന്നുനിന്ന് പടിഞ്ഞാറേക്ക് നോക്കുമ്പോള്‍ കാണുന്ന ഒരു ദൃശ്യമാണ് മുകളില്‍. സ്കൂള്‍ അസംബ്ലിക്കെന്നപോലെ നിരന്ന് നില്ക്കുന്ന ചീനവലകളുടേയും, ചുവന്ന തറയോടുകള്‍ നീളത്തില്‍ വിരിച്ച് കടല്‍ത്തീരത്തേക്ക് ഒരുക്കിയിരിക്കുന്ന നടപ്പാതയുടേയുമെല്ലാം ഭംഗി ശരിക്കും മനസ്സിലാക്കണമെങ്കില്‍ കുറച്ചുനാളെങ്കിലും നാടുവിട്ട് നില്‍ക്കണം.
അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ ?!
നിരക്ഷരാ, നല്ല ചിത്രം.
വൈപ്പിന്‍കരയുടെ സൌന്ദര്യം. അതൊന്നും അത്രപെട്ടെന്ന് മനസ്സിലാവില്ലീഷ്ട.
പറവൂര്‍ നിന്നും വൈപ്പിനിലേക്കുള്ള ഒരു ബസ്സിലിരുന്നാല്‍, പോകുന്ന വഴിയിലെ ദൃശ്യങ്ങള്‍, വൈപ്പിന്‍ എത്താറാവൂമ്പോള് കാണുന്ന മത്സ്യബന്ധനസാമാഗ്രികള്, കടലിന്റെ, മീനിന്റെ മണം, പിന്നെ വൈപ്പിന്‍ കരയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയീലേക്ക് ജങ്കാര്‍ (കാറിലാണെങ്കില്‍), ബോട്ട് (ബസ്സിലാണ് വൈപ്പിന്‍ വരെ യാത്രയെങ്കില്‍) കാത്ത് നില്‍പ്പ് അതൊക്കെ ഒരൊന്നൊന്നര ഓര്‍മ്മ തന്നെ.
നന്ദി.
മാഷെ,
താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണു. വൈപ്പിനേക്കുറിച്ചുള്ള ഓര്‍മകളിള്‍ ആദ്യം ഓടിവരുന്നത് മദ്യദുരന്തം തന്നെയാണു. ആ ഫോട്ടോ കാണുമ്പോള്‍ വൈപിന്‍ സന്ദര്‍ശിക്കുവാന്‍ തോന്നുന്നു.
നിരക്ഷരാ,
ഓ, പിടികിട്ടി. വൈപ്പിന്കാരനാണല്ലേ.
ആ വഴിക്ക് രണ്ടുമൂന്നു തവണ കറങ്ങിയിട്ടുണ്ട്. ഭംഗിയേറിയ ആ സ്ഥലത്തിന് പക്ഷെ മദ്യദുരന്തത്തിന്റെ പേരുദോഷം ഇനിയും മാഞ്ഞിട്ടില്ലെന്നതൊരു ദുഖസത്യമാണ്.
ഇഷ്ടപ്പെട്ടു ഈ പടംസ് ..ആ പ്രകൃതി ഭംഗിയും നന്നായി
എന്റെ ഒരു കൊളീഗ് ഉണ്ടായിരുന്നു ഒരു വൈപ്പിന്‍കാരി.അവളെകാണുമ്പോള്‍ കളിയാക്കി ചോദിക്കുന്നു.. നിങ്ങളു വെള്ളത്തിനു പകരം മദ്യമല്ലെ ഭക്ഷണത്തിനൊപ്പം കുടിക്കുന്നതെന്ന്…പാവം അവസാനം ആരു ചോദിച്ചാലും പിന്നീട് എറണാകുളം എന്നു മാത്രമേ പറയുമായിരുന്നുള്ളൂ. വൈപ്പിന്‍ എന്നു പറയില്ല;)
നിരക്ഷരാ ഇതു വൈപ്പിന്‍ ആണൊ അതൊ മട്ടാഞ്ചേരി ആണൊ?
ഒരുപാട് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടമാണ് വൈപ്പിന്‍. പ്രധാനവരുമാനമാര്‍ഗ്ഗം മത്സ്യബന്ധനവും. അപ്പോള്‍ മീനിന്റെ മണം സ്വാഭാവികം. ബസ്സിലെ തള്ളും ബോട്ടിന്നു വേണ്ടിയുള്ള കാത്തു നില്പ്പൂൂം അതിലെ തള്ളും ഒക്കെ പരിഹരിക്കാന്‍ വഴികള്‍ കണ്ടേത്തേണ്ടാ സമയം അധിക്രമിച്ചു. വിനോദസഞ്ചാരമേഘലയില് നല്ലൊരു സ്ഥാനത്തേക്ക് വൈപ്പിന്‍ വളര്‍ന്നു കൊണ്ടിരിക്കുമ്പോഴും [പ്രധാന ആകര്‍ഷണം ചെറായി ബീച്ചും മനോഹരങ്ങളായ അനുബന്ധ ബീച്ചുകളും] വൈപ്പിന്‍ കരയില്‍ വൈപ്പിന്‍ അറ്റത്തേക്ക് എത്തുമ്പോഴുള്ള, സഹിക്കാനാവാത്ത മണം പരിഹരിക്കാ അധികാരികള്‍ ഒന്നും ചെയ്യാത്തതു കഷ്ടം. [ഗോശ്രീ പാലം വന്നതോടെ ഈയിടെ വൈപ്പിന്‍ അറ്റത്തേക്ക് പോകേണ്ടി വന്നിട്ടില്ല. പിനെ എപ്രവാസത്തിലും. ഇതിനിടയില്‍ അവിടെ മാറ്റങ്ങള്‍ വന്നോ എന്നറിയില്ല] മദ്യദുരന്തങ്ങളില്‍ ഒന്നാം സ്താനം വൈപ്പിനായതു കൊണ്ട് പിന്നീട് വന്ന മദ്യദുരന്ത സ്തലങ്ങളേക്കാള് കൂടൂതല്‍ വൈപ്പി ഓര്‍മ്മിക്കപ്പെടുന്നു എന്നതും സത്യം. ഈ വക കാര്യങ്ങള്‍ മാറ്റി നിറുത്തിയാല്‍ മനോഹരമായ ഒരിടമാണു വൈപ്പിന്‍. ഇനിയും മനോഹരമാക്കാവുന്ന ഒരിടം.
ഞാന്‍ അദ്യമൊക്കെ ഫോര്‍ട്ടു കൊച്ചിക്ക് പോകുന്നത് ഹൈകോര്‍ട്ട് ജട്ടിയില്‍ നിന്നും വൈപ്പിനില്‍ വന്നിറങ്ങി അവിടെ ബസ് സ്റ്റാന്‍ഡിനുള്ളിലൂടെ നടന്ന് ടിക്കറ്റ് ഏടുക്കാന്‍ പോക്മ്പോള് ഒരു ഹോട്ടലുണ്ട് അവിടെ നിന്നും നല്ല മീന്‍ക്കറി കൂട്ടി ഊണ് കഴിക്കും പണ്ട് ഒരിക്കല്‍
വൈപ്പിനില്‍ ചെന്നൈറങ്ങിയപ്പോള് ഒരു അന്‍പതു പൈസാ കിറ്റു വേണമതിനു ഞങ്ങള്‍ കോട്ടയത്തുക്കാര്‍ ഷിമിക്കൂട് എന്നാണു പറയുക.ഞാന്‍ ഒരു ഷിമി കൂട് തരാന്‍ പറഞ്ഞതിന് എന്നെ കുറെയൊന്നുമല്ല ആ കടക്കാര് കളിയാക്കിയത്.ഇവിടെ സ്റ്റാഡ് ബഹുരസമാണ്.പരവ്വൂര്ക്കും വാരാപ്പുഴക്കും.കൊടുങ്ങല്ലൂര്‍ക്കും ഒക്കെയുള്ള ബസുകള്‍ ആളെ കയറ്റുന്നത് കേള്‍ക്കാന്‍ നല്ല രസമാണു.പറവൂര്ര് പറവ്വൂര്…ആ ശൈലി ഒന്നു കേള്ക്കെണ്ടതു തന്നെ.പിന്നെ മുനമ്പം ഏറ്റവും മീന്‍ ബോട്ടുക്കള്‍ വന്നിറങ്ങുന്ന ഏറണാകുളത്തെ ഒരിടം ഏറണാകുളക്കാരനായാ നീരുവിനോടാണല്ലോ ഞാനിതു പറഞ്ഞത് എന്ന് ഇപ്പഴാ ഓര്‍ത്തത്.
പിന്നെ എന്റെ പുതിയ പ്രണയ കഥ വന്നിട്ടുണ്ട്
വായിച്ചാലും
http:ettumanoorappan.blogspot.com
ആ നടപ്പാതയുടെ ഭംഗി എടുത്തുപറയാതെ വയ്യ.
ഇനിയുമുണ്ടൊ ഇതുപോലത്തെ വൈപ്പിന്‍
സ്മരണകള്‍?
ചില ദുരന്തങ്ങള്‍ അങ്ങനെയാണു്. സ്ഥല കാലങ്ങളെ കളങ്കപ്പെടുത്തികളയുന്നു. ഭോപ്പാല്‍ ദുരന്തം. 1984 എന്ന വര്‍ഷം.
നിഷ്ക്കളങ്കമായതിനെ, കളങ്കം എത്ര പെട്ടെന്നാണു് പേരു ദോഷം വാരി പൂശിച്ചു് കുപ്രസിദ്ധിയിലാക്കുന്നതു്. ചിത്രവും ചരിത്രവും ഹൃദ്യം.:)
നല്ല ഫോട്ടം.. ചീനവലകളൊക്കെ ഇപ്പഴുമുണ്ടല്ലേ?
ഓ.ടോ. വൈപ്പിനില്‍ ഇജ്ജാതി മനുഷ്യരാണു വേറേം ഉള്ളതെങ്കില്‍.. ഹെന്റെ പടച്ചോനേ..
മനോജ്, വളരെ നല്ല ചിത്രം,
പല നല്ല സ്ഥലങ്ങളും അറിയപ്പെടുന്നത് ഇങ്ങിനെയൊക്കെ തന്നെ..
ഒരു പകുതി വൈപ്പിന്‍കാരന്‍ ഇവിടെയുണ്ടേ…. ഗോശ്രീപ്പാലത്തില് കൂടി പൊകുന്നത് ഒരു സൌകര്യമാണെങ്കിലും എനിക്കാ ബോട്ട് യാത്രയാണ് ഏറെ ഇഷ്ടം…
നല്ല പടം ..എറണാകുളത്തുകാരി ആണെങ്കിലും ഞാന്‍ വൈപ്പിനില്‍ പോയിട്ടില്ല,,ഈ പടം കാണുമ്പോള്‍ അവിടെ പോകണം എന്നു തോന്നുന്നു..
നല്ല ഫോട്ടോ…ഇനിയും പ്രതീക്ഷിക്കുന്നു…
വൈപ്പിന്‍ പടം വളരെ നല്ലത്
വൈപ്പിനില്‍ അവസാനമായി പോയത് 5 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു എന്നു തോന്നുന്നു.
വീണ്ടും വൈപ്പിന്‍ കാണാന്‍ അവസരം തന്നതിന് നന്ദി.
ദവ്ഡന്ന് അധികം ദൂരമില്ലട്ടാ പച്ചാളത്തേക്ക്…
നല്ല പടം.
എനിക്കൊരു വൈപ്പിന്‍ സുഹൃത്തുണ്ട്.അദ്ദേഹത്തെ അദ്യം കണ്ടപ്പോള്‍ പ്രരിചയപ്പെട്ടത് ഇങ്ങിനെ..
‘എന്റെ പേര് മാര്‍ടിന്‍,ഞാന്‍ വൈപ്പീന്നാ വരണെ’
ആ നാടുപോലെ നിഷ്കളങ്കമായ ജനതയും.
കുറുമാന് – വൈപ്പിന്‍ വഴി സ്ഥിരം യാത്രക്കാരനായിരുന്നല്ലേ ? ഈ വഴിയും വന്നതിന് വളരെ നന്ദി.
ഹരീഷ് – തൊടുപുഴയില്‍ നിന്ന് അധികം ദൂരമില്ലല്ലോ എറണാകുളത്തേക്ക്? പാലം വന്നതുകൊണ്ട് എറണാകുളത്തുനിന്ന് വൈപ്പിനില്‍ എത്താന്‍ ഇപ്പോള്‍ 5 മിനിറ്റ് മതി.
ബിന്ദു.കെ.പി.- ഞാന്‍ മുനമ്പത്തുകാരനാണ്. വൈപ്പിന്‍ കരക്കാരന്‍ എന്നും പറയാം. പക്ഷെ ബിന്ദുവിന് അടുത്ത് മുനമ്പമാണല്ലോ ?
യാരിത് – മട്ടാഞ്ചേരിയൊന്നുമല്ല ഇത്. വൈപ്പിന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് നോക്കിയാല്‍, കടല്‍ത്തീരത്തേക്ക് പോകുന്ന ആ ചുവന്ന നടപ്പാത കാണാം.
ലക്ഷ്മി – “മനോഹരമായ ഒരിടമാണു വൈപ്പിന്‍. ഇനിയും മനോഹരമാക്കാവുന്ന ഒരിടം.“ അപ്പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എറണാകുളത്തുകാരിയാണോ ? നന്ദീട്ടോ
അനൂപേ – ആ ‘ഷിമിക്കൂട്‘ സംഭവം കൊള്ളാല്ലോ ?
ഭൂമിപുത്രീ – ഇനിയുമുണ്ട് സ്മരണകള്‍
“ ചിലകാലമങ്ങനെ ചിതല് തിന്ന് പോയിട്ടും, ചിലതുണ്ട് ചിതയിങ്കല്‍ വെക്കാന്‍.“ എന്നാണല്ലോ ?!
വേണുജീ – ഇപ്പോള്‍ മനസ്സിലായില്ലേ ഞാനെത്ര നിഷ്ക്കളങ്കനാണെന്ന് ?
പാമരാ – ചീനവലകള്‍ ധാരാളം ഉണ്ട് ഇപ്പോഴും. ചീനവലയില്‍ ഉഗ്രന്‍ ഒരു സാധനം കുടുങ്ങിയത് കണ്ടിട്ടില്ലേ ? വൈപ്പിന്കാരെപ്പെറ്റി എന്തോ പറഞ്ഞല്ലോ ? വേണ്ടാ വേണ്ടാ…
ഞാന്‍ – പകുതി വൈപ്പിന്കാരാ, ഇവിടത്തുകാരനാ ?
കാന്താരിക്കുട്ടീ – വൈപ്പിന്‍ കാണാത്ത എറണാകുളത്തുകാരിയോ ? മോശം മോശം
പച്ചാളം – ഞാന്‍ ഇപ്പോള്‍ കച്ചേരിപ്പടിയിലാ താമസം. അവിടന്ന് പച്ചാളത്തേക്കുള്ള വഴി എനിക്കറിയാം
വഴിപോക്കന് – അവസാനം പറഞ്ഞതിനോട് എനിക്കത്ര യോജിപ്പില്ല. ഉള്ളത് പറയണമല്ലോ ? അത്ര നിഷ്ക്കളങ്കരൊന്നുമല്ല ഞങ്ങള്‍
കാപ്പിലാന്, ഗോപന്, ശിവ, ശ്രീവല്ലഭന്, കുറ്റ്യാടിക്കാരാ, ശ്രീ,….നന്ദി.
വൈപ്പിന്‍കരയുടെ സൌന്ദര്യം ആസ്വദിക്കാനും, സൌന്ദര്യം കൂട്ടാനുള്ള മരുന്നുകള്‍ പറഞ്ഞുതരാനുമായി ഈ വഴി വന്നവര്‍ക്കെല്ലാം വളരെ വളരെ നന്ദി.
എടവനക്കാടാണേ ദേശം
ഞാന്‍ – ഓഹോ എടവനക്കാടാണോ ? ഞാന്‍ കുഴുപ്പിള്ളിയില്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. എടവനക്കാടുകാരനായ സ്ഥിതിക്ക് എറണാകുളം ബോട്ട് യാത്രകള്‍ പതിവായിരിക്കുമല്ലോ ? അതിനെപ്പറ്റിഒരു പോസ്റ്റ് ഇവിടെയുണ്ട് .
——————————–
സുഹൃത്തുക്കളെ, ഇന്ന് രാവിലെ ഒരു പുതിയ ബൂലോക സുഹൃത്തുമായി ചാറ്റുകയുണ്ടായി. അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടെ ഇതാ ആ ചാറ്റിലെ ചില വരികള്‍ താഴെ പേസ്റ്റ് ചെയ്യുന്നു. അല്ലെങ്കിലും മദ്യദുരന്തം ഉണ്ടായത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലല്ലോ ? എന്റെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഒന്നുകൂടെ ഊന്നിപ്പറയാന്‍ വേണ്ടി മാത്രമാണ് ഇത് ചെയ്തത്. പുള്ളിയുടെ പേര് മാത്രം എഡിറ്റ് ചെയ്ത് ‘friend’എന്നാക്കിയിരിക്കുന്നു. സുഹൃത്തേ ഒരു തരത്തിലും തെറ്റിദ്ധരിക്കരുത്.
friend: നാട്ടില്‍
എവിടെ
me: എറണാകുളത്ത്…
friend: ഓക്കെ
me: വൈപ്പിന്‍ കരയില്‍..
friend: കാണാം
me: മുനമ്പം എന്ന സ്ഥലത്ത്.
friend: അതറിയാത്തവര്‍ ആരാ
വൈപ്പിന്‍ തുരന്തം
ഒരു കാര്യത്തില്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. ചിലര്‍ ‘വൈപ്പിന്‍ ദുരന്തം‘ എന്ന് മാത്രമേ പറയാറുള്ളൂ. കുറേ തലമുറകള്‍ കഴിയുമ്പോള്‍ ജനങ്ങള്‍ അത്, എന്ത് ദുരന്തമാണെന്ന് വിസ്മരിക്കുമായിരിക്കും അല്ലേ ? തല്ക്കാലം അങ്ങിനെയൊക്കെ ആശ്വസിക്കാം.
എവിടെയാണ് ?
ആനക്കര.
ചേകനൂരിനടുത്തല്ലെ ഈ ആനക്കര എന്ന സ്ഥലം?
അത് പക്ഷെ മലപ്പുറം ജില്ലയിലാണ് , ഞാന്‍ പാലക്കാട് ജില്ലക്കാരനും.
നല്ലതവകാശപ്പെടാനുണ്ടെങ്കിലും പല സ്ഥലങ്ങളും അറിയപ്പെടുന്നത് എന്തെങ്കിലും ഒരു ദോഷമുന്റെങ്കില് തന്നെ!
ഞാന്‍ വൈപ്പിനില്‍ വന്നിട്ടില്ല
വൈപ്പിങ്കായലിൽ..ഓളം തള്ളുമ്പോൽ ഓർക്കും ഞാനെന്റെ..നാരിയേ….
NJAN ORU PARAVOORUKARANANEE! PDC kku padichathu Malyankara SNM collegil. Annu vandikalonnum innathe atra illa. chilappol pallippuram kadathu vaziyum chilappol munambam kadathu vaziyum aayirikkum yatra. Pallippurathu perunalu vannal classu cut cheythu kadathu kadannu pallippurathethum. Orikkal thurumbeduthu vidavaya gatinte idayil koodi 2 koottukarude oppam kotayude ullilum poyee. Chila suhruthukkal ippozum avideyundennu thonnunnu. kadalum kayalum thengum (anthikallum) thirakkillatha kadappuravum (Annu njangalarum “beech” ennu vilikkillayirunnu)chemmeen kettum, peeling shedum, kadalil kulikkan sangham chernnu paravooril ninnulla cycle yatrayum, puncha padangalum kadappurathirunnu valayude kettu theerkkunna meenpiduthakkarum, kakka varunna pennungalum, cherai, vallarpadam, nayarambalam, pallathamkulangara poorangalum, azikkoteekkulla boat yatrayum ….. ellam orkkumbol…. innenikku ellam nashtapettennu thonnunnu! Njan Sramichittu ithu malayalathilakkan pattanilla. kshamikkanam
Ellavarum Vypin Madya duranthathe patti prayunnu. vallarpadathu prunalinu bottumungiyathariyamO?
AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色
AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色