ചീഫ് സക്രട്ടറി ജയ്തിലകിന് എതിരെ അന്വേഷണം വേണം.


11
* വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം.

* സ്വന്തം ശമ്പള വർദ്ധനവ് സ്വയം തീരുമാനിച്ച് എഴുതിയെടുക്കൽ.

* മുട്ടിൽ മരംമുറിക്കാർക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കൽ.

എന്നിങ്ങനെയുള്ള എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികൾക്കും തട്ടിപ്പുകൾക്കും നിയമം ലംഘിച്ചുള്ള അഴിഞ്ഞാടലിനും ശേഷം കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിരമിക്കുകയാണ്.  മൂന്ന് മാസത്തിന് ശേഷം പെൻഷൻ പറ്റാനുള്ള വ്യക്തി ഇപ്പോൾത്തന്നെ മുൻകൂറായി പെൻഷൻ കടലാസ്സുകൾ എല്ലാം ശരിയാക്കിയിരിക്കുന്നു!

ധാരാളം ആരോപണങ്ങളും പരാതികളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നിട്ടും അതിലൊന്നും അന്വേഷണം നടത്താതെ പിണാറായി സർക്കാർ ഇദ്ദേഹത്തെ സംരക്ഷിച്ച് പോരുകയും തട്ടും തടവുമില്ലാതെ വിരമിച്ച് പെൻഷൻ പറ്റാനുള്ള വഴികൾ തുറന്നിട്ട് കൊടുക്കുകയും ചെയ്തിരിക്കുന്നു.

ഒരു സംസ്ഥാനത്തിലെ ഏറ്റവും ഉന്നതനായ സർക്കാർ ഉദ്യോഗസ്ഥനാണ് ആ പദവിയുടെ അന്തസത്ത കളയുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്തുകൂട്ടിയിരിക്കുന്നത്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന് കേട്ടിട്ടില്ലേ? പിണറായി വിജയൻ്റെ തണലിൽ ജയ്തിലക് നടപ്പിലാക്കിയിരിക്കുന്നത് അത്തരം കാര്യങ്ങളാണ്.

11

ഡോ ബി.അശോക് IAS, എൻ. പ്രശാന്ത് എന്നിവർ ഇതുവരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജയ്തിലകിന് എതിരെ പറഞ്ഞതെല്ലാം ചേർത്തുവെച്ച് വേണം ഈ അഴിമതിക്കാരനെ കൂടുതലായി മനസ്സിലാക്കാനും വിലയിരുത്താനും. ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞതുകൊണ്ട് തന്നെ ഈ രണ്ട് IASകാരും ഇപ്പോഴും സസ്പെൻഷനിലാണ്. കള്ളൻ അകത്തും കള്ളത്തരം ചൂണ്ടിക്കാട്ടിയവർ പുറത്തും! എന്തൊരു വിരോധാഭാസം ആണിത്.

പുതിയ സർക്കാർ അധികാരത്തിലേറിയാൽ ഉടനെ ചീഫ് സെക്രട്ടറി ജയ് തിലകിനെതിരെ അന്വേഷണം ഉണ്ടാകണം. അദ്ദേഹത്തിന്റെ പെൻഷൻ കടലാസ്സുകൾ ശരിവെച്ച പിണറായി സർക്കാറിൻ്റെ ഉത്തരവ് റദ്ദാക്കണം. പണി മുഴുവൻ ചെയ്ത് തീർത്തിട്ട് മതി പെൻഷൻ പറ്റൽ.

ഇദ്ദേഹം ചെയ്തു വെച്ചിട്ടുള്ള എല്ലാ കള്ളത്തരങ്ങൾക്കുമുള്ള ശിക്ഷ കൊടുക്കണം. ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തിരുന്ന് മേലിൽ ഒരാളും ഇത്തരം കള്ളത്തരങ്ങൾ ചെയ്യാൻ പാടില്ലാത്തവിധം മാതൃകാപരമായ ശിക്ഷ ജയ്തിലകിന് ലഭിക്കണം. സർക്കാർ ഖജനാവിൽ ഇദ്ദേഹം ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങളെല്ലാം ഇയാളുടെ സ്വത്തു വകകൾ കണ്ടുകെട്ടി ഈടാക്കണം.

ചീഫ് സക്രട്ടറി ജയ്തിലകിൻ്റെ അഴിമതികളും കള്ളത്തരങ്ങളും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അതിൽ നിന്ന് തുടങ്ങിയാൽ കേരളത്തിൽ കഴിഞ്ഞ 10 വർഷം നടന്ന എല്ലാ അഴിമതികളും പകൽക്കൊള്ളകളും ഒന്നൊന്നായി വെളിയിൽ വരും.

വാൽക്കഷണം:- ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാർ പറഞ്ഞ ‘ദൈവതുല്യനായ ആൾ’ ആരാണെന്ന് അറിയാനും കേരള ജനതയ്ക്ക് താല്പര്യമുണ്ട്. ആ കേസിലും അന്വേഷണം ഊർജ്ജിതമാക്കണം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>