വാർത്തേം കമന്റും – (പരമ്പര 88)


88
വാർത്ത 1:- കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കണമെന്ന് യു.പിയിലെ ബിജെപി എംഎല്‍എ.
കമന്റ് 1:-  കൂട്ടത്തിൽ 100 ഗ്രാം ചാണകം കൂടെ കഴിക്കണമെന്ന് പറയാതിരുന്നത് ഭാഗ്യം.

വാർത്ത 2:- കോവിഡിനെതിരെ ചാണകവും മൂത്രവും ശരീരത്തില്‍ പൊതിഞ്ഞ് ചികിത്സ; അപകട മുന്നറിയിപ്പ് നല്‍കി വിദഗ്ധർ.
കമന്റ് 2:- ഇജ്ജാതി ചാണകങ്ങളിൽ നിന്ന് രാജ്യം എന്ന് മുക്തി നേടുമോ എന്തോ ?

വാർത്ത 3:- ബിഹാറിന് പിന്നാലെ യുപിയിലും നദികളില്‍ മൃതദേഹങ്ങള്‍: ഇതുവരെ കണ്ടെടുത്തത് 116 മൃതശരീരങ്ങള്‍.
കമന്റ് 3:- പുരാണങ്ങളിൽ പറയുന്ന പുണ്യനദികൾ എന്ന മര്യാദ പോലും നൽകാതെ ഹിന്ദുരാജ്യമുണ്ടാക്കാൻ നടക്കുന്നവരുടെ ചെയ്തികൾ.

വാർത്ത 4:- സർജിക്കൽ സ്ട്രൈക്ക്’ വേണം, വൈറസിനെ പാളയത്തിൽ ചെന്ന് കീഴ്പ്പെടുത്തണം – കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി.
കമന്റ് 4:- ചൈനയ്ക്കെതിരെ യുദ്ധം വേണമെന്ന് കാവ്യഭാഷയിലോ മറ്റോ പറഞ്ഞതാണെന്ന് തോന്നുന്നു.

വാർത്ത 5:- 28 ഭാര്യമാരെ സാക്ഷിയാക്കി 37-ാം വിവാഹം.
കമന്റ് 5:- ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ ?

വാർത്ത 6:- യേശുദാസിന് ദേശീയ പുരസ്കാരം ലഭിച്ച ഗാനം, ഗാനരചയിതാവ് ഇന്ന് തോട്ടക്കാരൻ.
കമന്റ് 6:- അതെന്തെങ്കിലുമാകട്ടെ. പക്ഷേ, പാട്ട് പാടുന്ന വകയിൽ യേശുദാസിന് കിട്ടാനുള്ള ‘റോയൽറ്റി’ കൃത്യമായി കിട്ടിയിരിക്കണം.

വാർത്ത 7:- വൈകാതെ വാക്‌സിന്‍ സ്വീകരിക്കും, അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി മെച്ചം; മലക്കം മറിഞ്ഞ് രാംദേവ്.
കമന്റ് 7:- പണി തീരുമെന്ന് മനസ്സിലായപ്പോൾ പതഞ്ജലിക്ക് പതം വന്നു.

വാർത്ത 8:- കാമുകൻ കാമുകിയെ സ്വന്തം മുറിയിൽ ഒളിപ്പിച്ച് താമസിപ്പിച്ചത് 10 വർഷം.
കമന്റ് 8:- അസ്ഥിയും കടന്ന് മജ്ജയിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയം.

വാർത്ത 9:- ചൈനീസ് ആണവ നിലയത്തില്‍ ചോര്‍ച്ചയെന്ന് യുഎസ്; നിഷേധിച്ച് ചൈന.
കമന്റ് 9:- ഒരു നിലയ്ക്കും ജീവിക്കാൻ സമ്മതിക്കരുത്  ചൈനക്കാരേ.

വാർത്ത 10:- ബെവ്ക്യൂ ആപ്പില്‍ തീരുമാനമായില്ല; മദ്യശാലകള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുന്നു.
കമന്റ് 10:- അല്ലെങ്കിലും കുടിയൻമാർക്ക് ഒരു ഏനക്കേടുണ്ടായാൽ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>