ഭാഗി 2.0 കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ചില ടെസ്റ്റ് ഡ്രൈവുകൾ ചെയ്ത് നോക്കി.
പഴയ ഭാഗിയുടെ നിറം നിലനിർത്താനാണ് ആലോചിക്കുന്നത്. കഴുകാൻ പറ്റാത്ത ദിവസങ്ങളിലും അഴുക്ക് അധികം തോന്നിക്കില്ല എന്ന പ്രത്യേകത വെളുപ്പ് നിറത്തിന് ഉണ്ട്. കേരളത്തിലെ പൊരിവെയിലിൽ ഓടിക്കാനും വെളുത്ത നിറമാണ് നല്ലത്.
മാരുതി വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ്ങ് കുറവാണ്. ആയതിനാൽ മഹീന്ദ്ര, ടാറ്റ, ടയോട്ട എന്നീ നിർമ്മാതാക്കളിലാണ് കണ്ണ് വച്ചിരിക്കുന്നത്.
സർവ്വീസ് പ്രധാന ഘടകമാണ്. ഈ ചിത്രത്തിൽ കാണുന്ന Mahindra XUV 3XO ഒരു സാദ്ധ്യത ആണ്. അതിനോട് കിടപിടിക്കുന്ന മറ്റ് ബ്രാൻഡുകളും പരിഗണിക്കും.
ഇപ്രാവശ്യം ഭാഗിയിൽ സ്ഥിരമായ മാറ്റങ്ങൾ ഒന്നും വരുത്തില്ല. അതുവഴി MVDക്ക് ഇടപെടാനുള്ള അവസരങ്ങൾ നൽകില്ല. സീറ്റുകൾ മടക്കിവെച്ച് താൽക്കാലിക കിടക്കയും അടുക്കളയും കക്കൂസും മറ്റ് സൗകര്യങ്ങളും ഒരുക്കി യാത്ര ചെയ്യാൻ എനിക്കിപ്പോൾ നന്നായി അറിയാം. ഞാനിപ്പോൾ നിരക്ഷരൻ മാത്രമല്ല, ഒരു പരിപൂർണ്ണ തെണ്ടി കൂടെയാണ്.
ഘടകങ്ങൾ താഴെ പറയുന്നവയാണ്.
a ) വില 12 ലക്ഷത്തിൽ ഒതുങ്ങണം.
b) Tall boy ഡിസൈൻ ആയിരിക്കണം.
c) ഹാൻഡ് ബ്രേക്ക് കൃത്യമായി പ്രവർത്തിക്കണം.
d) നീളം കൂടിയതോ പത്തായം പോലെ വലിയതോ ആയ വാഹനങ്ങൾ വേണ്ട.
e) പഴയ വാഹനം വേണ്ട.
f) എവിടെ ചെന്നാലും സർവ്വീസ് & സ്പെയർ കിട്ടുന്ന കമ്പനിയുടെ വാഹനങ്ങൾ മതി.
g) സുരക്ഷാ റേറ്റിങ് എത്ര കൂടുന്നോ അത്രയും നല്ലത്.
അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വാഗതം. ഒരർത്ഥത്തിൽ നിങ്ങളും ഭാഗിയിൽ സഞ്ചരിക്കുന്നവർ ആണല്ലോ.