വാർത്തേം കമന്റും – പരമ്പര 20


1111

വാർത്ത 1:- ഇന്ത്യയിലെ ശുചിത്വ നഗരങ്ങളിൽ നാലാം സ്ഥാനം കൊച്ചിക്ക്.
കമന്റ് 1:- പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ.

വാർത്ത 2:- രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ ബി.സി.സി.ഐ. വിലക്ക് നീക്കാൻ ശ്രമിക്കില്ലെന്ന് ശ്രീശാന്ത്.
കമന്റ് 2:- ദൈവങ്ങൾക്ക് സമ്മർദ്ദം കൂടുമെന്ന് സാരം.

വാർത്ത 3:- ഉകൈയിനിൽ പാർലിമെന്റ് സമ്മേളനം കഴിഞ്ഞിറങ്ങിയ എം.പി.യെ ജനം ചവറ്റുകുട്ടയിൽ തള്ളിയിട്ടു.
കമന്റ് 3:- പാർട്ടിക്കാരുടെ കൈയ്യീന്ന് പോയി കാര്യങ്ങൾ. ഇവിടൊരു എം.എൽ.എ. ചെരുപ്പിന് അടി കൊള്ളാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

വാർത്ത 4:- സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായി സിനിമയിലേക്ക്.
കമന്റ് 4:- അച്ഛൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ ഒഴിവ് പരിഹരിക്കുന്ന കാര്യത്തിൽ തീരുമാനമായി.

വാർത്ത 5:- അവധിക്കാലം ആഘോഷിക്കാൻ ഇറാഖിലേക്കും സിറിയയിലേക്കും ചെല്ലാൻ ഐഎസിന്റെ ക്ഷണം.
കമന്റ് 5:- കഴുത്തറുത്ത് കൊന്നുതരാം എന്ന് പരസ്യം കൊടുക്കുന്നത് ലോകചരിത്രത്തിൽ ഇതാദ്യമായിരിക്കും.

വാർത്ത 6:- പിടിയിലായ ഭീകരൻ മൊഹമ്മദ് നവേദ് തങ്ങളുടെ പൌരനല്ലെന്ന് പാക്കിസ്ഥാൻ.
കമന്റ് 6:- അജ്മൽ കസബ് പിടിയിലായപ്പോഴും ഇതുതന്നെയല്ലേ പറഞ്ഞത് ?

വാർത്ത 7:- തുണിയുടുത്ത് അഭിനയിച്ചില്ലെങ്കിൽ സണ്ണി ലിയോണിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് രാഖി സാവന്ത്
കമന്റ് 7:- രണ്ടുപേരും ഒരുമിച്ച് പുറത്തേക്ക് പോകാനുള്ള പദ്ധതിയാണെന്ന് തോന്നുന്നു.

വാർത്ത 8:‌- സച്ചിൻ ടെൻഡുൽക്കർ കൊച്ചിയിൽ വീട് വാങ്ങുന്നു.
കമന്റ് 8:- ഒരു ഹെലിക്കോപ്റ്റർ കൂടെ വാങ്ങിക്കോളൂ. ആവശ്യം വരും.

വാർത്ത 9:- റായ്‌പൂരിൽ മന്ത്രിമാർക്ക് നൽകിയ കുടിവെള്ള കുപ്പികളിൽ പാമ്പിൻ കുഞ്ഞുങ്ങൾ.
കമന്റ് 9:‌- പാവം പാമ്പിൻ കുഞ്ഞുങ്ങൾ.

വാർത്ത 10:- അഭയാർത്ഥികൾക്ക് 200 മോസ്ക്കുകൾ ഉണ്ടാക്കിക്കൊടുക്കാമെന്ന് സൌദി അറേബ്യ.
കമന്റ് 10:‌- മനുഷ്യർക്കുള്ള കൂര ആദ്യം കൊടുക്ക്, എന്നിട്ട് പോരേ ദൈവങ്ങൾക്ക് ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>