നാട്ടില്‍ ഉത്സവ സീസണായെന്ന് ഏതോ ബ്ലോഗിലിന്ന് വായിച്ചു.
പ്രവാസിക്കെന്ത് ഉത്സവം, എന്ത് പെരുന്നാള്‍?
നാട്ടില്‍ നിന്ന് വിട്ടതിനുശേഷമുള്ള ബാലന്‍സ് ഷീറ്റില്‍, ഒരുപാടൊരുപാട് നഷ്ടക്കണക്കുകള്‍. മനസ്സിന്റെ താളുകളിലും, ക്യാമറയിലും പണ്ടെപ്പോഴൊക്കെയോ പകര്‍ത്തിയ ഇത്തരം ചില സുന്ദരദൃശ്യങ്ങള്‍ മാത്രമാണ് ലാഭത്തിന്റെ കോളത്തില്‍ അവശേഷിക്കുന്നത്.
ചെറായി ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നടത്താറുള്ള ഗജമേളയിലെ പകല്‍പ്പൂരത്തില്‍ നിന്നൊരു ദൃശ്യം.