വാർത്ത 1:- ദുബായില്‍ നിന്നും ചെന്നൈയിലേക്ക് ഡീസല്‍ കള്ളക്കടത്ത്; പിടിച്ചെടുത്തത് മൂന്ന് ലക്ഷം ലിറ്റര്‍.
കമന്റ് 1:- കൊള്ളയടിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് മാത്രമാണെന്ന് അറിഞ്ഞുകൂടാത്ത എണ്ണക്കടത്തുകാർ പിടിയിൽ.
വാർത്ത 2:- സീറ്റില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കര്‍ണാടക ബിജെപി നേതാവ് ഷാഷിൽ നമോഷി.
കമന്റ് 2:- ജനങ്ങളെ സേവിക്കാൻ ഒരവസരം തരില്ലാന്ന് വെച്ചാൽ ആരായാലും കരഞ്ഞുപോകില്ലേ ?
വാർത്ത 3:- കോഴിക്കോട് നഗരത്തില്‍ റാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും രണ്ടാഴ്ചത്തേക്കുകൂടി നിയന്ത്രണം.
കമന്റ് 3:- സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാതെ ആരും എന്തും ചെയ്യാൻ തുടങ്ങിയാൽ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലാതെയാകും.
വാർത്ത 4:- നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നെന്ന് ജയിലില്‍ വെച്ച് ആസാറാം.
കമന്റ് 4:- അതോടുകൂടെ ജയിലിനകത്തും പുറത്തും അച്ചാ ദിനങ്ങളാകും.
വാർത്ത 5:- ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് പറയണം; പരിഷ്‌കാരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍.
കമന്റ് 5:- ഓരോ ഹാജർ വിളിക്കുമിടയിൽ അദ്ധ്യാപകർ, ഭാരത് മാതാ കി ജെയ് വിളിക്കണമെന്നുള്ള പരിഷ്ക്കാരം കൂടെ ആയാൽ തികഞ്ഞു.
വാർത്ത 6 :- മകന്‍ പത്താം ക്ലാസ് തോറ്റു; പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്ത് അച്ഛന്റെ ആഘോഷം.
കമന്റ് 6:- എ പ്ലസ്സ് കിട്ടി ജയിച്ചവർ ആഘോഷം കൊഴുപ്പിക്കണമെങ്കിൽ കുറഞ്ഞത് ഒരു ബോംബെങ്കിലും പൊട്ടിക്കണമെന്നായല്ലോ.
വാർത്ത 7:- എന്നെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നത് രാജ്യത്തെത്തന്നെയെന്ന് മോദി.
കമന്റ് 7:- രാജ്യമല്ല രാജാവെന്നും, രാജാവ് ജനസേവകൻ മാത്രമാണെന്നും എന്നാണാവോ മനസ്സിലാക്കുക.
വാർത്ത 8:- പോലീസ് തലപ്പത്ത് പാലമരം; അതിൽ നിന്ന് മാമ്പഴം പ്രതീക്ഷിക്കരുതെന്ന് ജേക്കബ് തോമസ്.
കമന്റ് 8:- ഇക്കണക്കിന് പോയാൽ, പാലമരത്തിലെ യക്ഷി
സാറിന്റെ പല്ലും നഖവും പോലും ബാക്കിവച്ചെന്ന് വരില്ല.
വാർത്ത 9:- മന്‍മോഹനെ പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ ‘മിസ്’ ചെയ്യുന്നെന്ന് കെജ്‌രിവാള്‍.
കമന്റ് 9:- മൌനം പോലും വാചാലമായിരുന്നെന്ന് മനസ്സിലാക്കാൻ വൈകിപ്പോയെന്ന് മാത്രം.
വാർത്ത 10:- എയര്‍ ഇന്ത്യയെ വാങ്ങാൻ ആളില്ല.
കമന്റ് 10:- കുഴിച്ചുമൂടാൻ വേണ്ടി ചീഞ്ഞ മാമ്പഴം ആര് വാങ്ങാനാണ് ?