വാർത്തേം കമന്റും – (പരമ്പര 104)


104
വാർത്ത 1 :- മുഖ്യമന്ത്രിയുടെ വസതിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലിട്ടു; പോലീസറിഞ്ഞത് കല്ലിട്ട ശേഷം.
കമൻ്റ് 1:- മുഖ്യമന്ത്രിക്ക് കെ. റെയിൽ വഴി നേരിട്ട് ക്ലിഫ് ഹൗസിൽ ചെന്നിറങ്ങാനുള്ള ഏർപ്പാട് റെഡി.

വാർത്ത 2 :- ബലം പ്രയോഗിച്ച് ഒരാളുടേയും ഭൂമി ഏറ്റെടുക്കില്ല; നടക്കുന്നത് അരാജക സമരം – കോടിയേരി.
കമൻ്റ് 2:- അരാജകം അല്ലാത്തതും ധാർമ്മികവുമായ സമരങ്ങൾ ഞങ്ങൾ ചെയ്ത് കാണിച്ചതൊന്നും ഓർമ്മയില്ലെന്നാണോ മലയാളികളേ ?

വാർത്ത 3 :- പണിമുടക്കിലും സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പണിത്തിരക്ക്.
കമൻ്റ് 3 :- ജനങ്ങൾക്ക് വേണ്ടിയുള്ള പണിമുടക്കല്ല ഹേ. പാർട്ടി വളർത്താൻ വേണ്ടിയുള്ളതാ.

വാർത്ത 4 :- ‘മാളുകളിലെ തൊഴിലാളികൾ യൂണിയനിലുള്ളവരല്ല’ – പണിമുടക്ക് ദിനത്തിൽ ലുലുമാളും റിലയൻസും തുറന്ന് പ്രവർത്തിച്ചതിന് ന്യായീകരണവുമായി സി.ഐ.ടി.യു.
കമൻ്റ് 4:- യൂണിയനിൽ ഇല്ലാത്ത ചെറുകിട കച്ചവടക്കാരുടെ കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നതിന് കൂടെ ഒരു ക്യാപ്സൂൾ ഇറക്കിയാൽ കേമായേനെ.

വാർത്ത 5 :- രാജിയില്ല; ക്രിക്കറ്റ് കളിക്കുന്നകാലത്തും അവസാനപന്തുവരെ നേരിട്ടിരുന്നു – ഇമ്രാന്‍ ഖാന്‍.
കമൻ്റ് 5 :- ക്രിക്കറ്റിൽ സുല്ല് പറയുന്നില്ലെങ്കിൽ എതിർ ടീം അവസാനപന്ത് വരെ കളിപ്പിച്ചേ വിടൂ ഇമ്രാൻ ഖാൻ.

വാർത്ത 6 :- ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണം – യെച്ചൂരി.
കമൻ്റ് 6:- പാർട്ടി കോൺഗ്രസ്സ് എന്ന് പറയുന്നതിൻ്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടീ.

വാർത്ത 7 :- പട്ടാളത്തിന് അവിശ്വാസം, കടക്കെണി, ഇമ്രാനും രക്ഷയില്ല; പാകിസ്താന്‍ അടുത്ത ശ്രീലങ്കയോ ?
കമൻ്റ് 7 :- അടുത്തത് ഇന്ത്യയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

വാർത്ത 8 :- നന്ദിഗ്രാം പാഠമാകണം, കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകണം’; സിൽവർലൈനിൽ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം.
കമൻ്റ് 8 :- അധികാരവും ഭരണവുമൊക്കെ പോയപ്പോൾ ബംഗാളി സഖാക്കൾക്ക് ബുദ്ധി തെളിഞ്ഞു.

വാർത്ത 9 :- മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി.
കമൻ്റ് 9 :- ഇങ്ങനെ ചില ചോരയില്ലാച്ചാലുകൾ കൂടെ നീന്തിക്കടക്കാൻ യോഗമുണ്ട്.

വാർത്ത 10 :- സി.പി.എം ‘കൂപമണ്ഡൂകം’; കേരളമെന്ന കിണര്‍ വറ്റിയാല്‍ വംശനാശം – ചെറിയാന്‍ ഫിലിപ്പ്.
കമൻ്റ് 10:- ഇപ്പറഞ്ഞ കിണറ്റിലേക്ക് ഇതേ തവള എടുത്ത് ചാടിയതും അവിടന്ന് തിരിച്ച് ചാടിയതും ചേർത്ത് ഒറ്റവാക്കിൽ കക്ഷിരാഷ്ട്രീയം എന്ന് പറയും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>