Monthly Archives: March 2017

പഴയതൊന്നും മറന്നിട്ടില്ല


5555

ട്ട് ശിവസേനക്കാരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. സബ് ഇൻസ്‌പെൿടറെ സസ്പെന്റ് ചെയ്തു. കുറേ പോലീസുകാരെ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. പകരത്തിന് പകരം മറ്റ് പാർട്ടിക്കാരും സംഘടനകളും മറൈൻഡ്രൈവിൽ അവരവർക്ക് പറ്റുന്നതും ചേർന്നതുമായ രീതിയിൽ പ്രതികരിച്ചു, പ്രതിഷേധിച്ചു. നിയമസഭയിലും പ്രശ്നം ഇരമ്പി. സദാചാര പൊലീസിങ്ങിൽ മനം നൊന്ത് ഒരു പയ്യൻ ആത്മഹത്യ ചെയ്തപ്പോൾപ്പോലും ഉണ്ടാകാത്ത പ്രതിഷേധമാണെന്ന് ഓർമ്മ വേണം. ഇത്രയുമായ നിലയ്ക്ക്, തൽക്കാലത്തേക്ക് ശിവസേനക്കാരുടെ സദാചാരപോലീസിങ്ങിനെതിരായ കലിപ്പ് തീർന്നതായി കണക്കിലാക്കാമോ ? മറ്റൊന്നിനും വേണ്ടിയല്ല ചോദിക്കുന്നത്.

അതിന് തൊട്ടുമുൻപ് ഇവിടുണ്ടായ ഇത്രയും തന്നെ അല്ലെങ്കിൽ ഇതിനേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് തിരിച്ച് വരാനായോ എന്നറിയാനാണ്.

അറിയില്ലെങ്കിൽ, മറന്ന് പോയെങ്കിൽ, അക്കൂട്ടത്തിലെ കടുത്ത ഒരു നാല് കേസുകൾ മാത്രം അക്കമിട്ട് നിരത്താം.

1. കൊട്ടിയൂർ പീഡനം:- ഒളിവിൽ പോയ അച്ചനേയും കന്യാസ്ത്രീമാരേയും കണ്ടുകിട്ടിയോ ? കന്യാസ്ത്രീ ചികിത്സയ്ക്ക് പോയതാണെന്ന് കേട്ടു. ഒളിവിലാണോ ചികിത്സ? ‘സഭ പോലും സംരക്ഷിക്കാത്തവരെ‘ കണ്ടുപിടിക്കാൻ ഇത്രയ്ക്ക് ബുദ്ധിമുട്ടുണ്ടോ ? പൾസർ സുനിയേക്കാൾ വിളഞ്ഞവരാണോ വൈദീക സ്ഥാപനങ്ങളിലുള്ളത് ? റോബിൻ ‘അച്ഛ‘നെ എന്താക്കി ? കാനഡയ്ക്ക് പറഞ്ഞയക്കാനുള്ള ഏർപ്പാടുകൾ ശരിയാകുന്നുണ്ടോ അതോ അഴിയെണ്ണിക്കുമെന്ന് തന്നെയാണോ ?

2. വയനാട്ടിലെ  യത്തീംഖാനയിലെ കുട്ടികളെ പീഢിപ്പിച്ചതിന്റെ അന്വേഷണം എവിടെ വരെയായി ?  അനാഥക്കുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായിട്ട് ഇത്രേമുള്ളോ അന്വേഷണം ?

3. വാളയാറിലെ അട്ടപ്പള്ളത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാരായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് തെളിഞ്ഞല്ലോ ? അതിന്റെ ബാക്കി കാര്യങ്ങൾ എവിടെ വരെയായി ? നടപടിയെന്ന നിലയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തും സ്ഥലം മാറ്റിയും എത്ര കേസുകളിങ്ങനെ എവിടെ വരെ കൊണ്ടുപോകും ?

4. നടിയെ ആക്രമിച്ചതിന്റെ അന്വേഷണം എവിടെ വരെയായി ? നടി കല്യാണനിശ്ചയമൊക്കെ കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക് കടക്കുന്നതുകൊണ്ട് അതും വേണ്ടെന്ന് വെച്ചോ ? ഷൂട്ട് ചെയ്ത രംഗങ്ങൾ വക്കീലിന്റെ കൈയ്യിൽ നിന്ന് കണ്ടെടുത്ത പ്രതിയുടെ മൊബൈലിൽ നിന്ന് കിട്ടിയോ അതോ ഇപ്പോഴും ഓടയിലും കായലിലും മുങ്ങിത്തപ്പിക്കൊണ്ടിരിക്കുകയാണോ ? (അത് കിട്ടാതിരിക്കുകയാണ് ഭേദം. കിട്ടിയാൽ പിറ്റേന്ന് തന്നെ ചോർന്ന് വൈറലായിട്ടുണ്ടാകും.)

ഇനിയും പുറകോട്ട് കണക്കെടുക്കാൻ പോയാൽ നെഹ്രു കോളേജ്, ലോ പാരലൽ അക്കാഡമി, ജിഷ്ണു, ജിഷ, എന്നിങ്ങനെ ഒരുപാടുണ്ട് പേരെടുത്ത് പറഞ്ഞ് ചോദിക്കാൻ.

തൽക്കാലം ഈ നാല് കേസുകളുടെ കാര്യമെങ്കിലും എന്തായെന്ന് അറിഞ്ഞാൽ കൊള്ളാം. സർക്കാരിനോട് മാത്രമല്ല, കൊട്ടിഘോഷിച്ച് നടന്നിരുന്ന മാദ്ധ്യമങ്ങളോട് കൂടെയാണ്. വിടാതെ പിന്തുടർന്ന് റിപ്പോർട്ടുകൾ പബ്ലിഷ് ചെയ്യണം. ഒന്ന് വരുമ്പോൾ മുൻപുള്ളതിനെ മറക്കുന്ന ഏർപ്പാട് ഇനി ശരിയാവില്ല. അങ്ങനെ മറക്കാൻ വേണ്ടി കൂലിക്ക് ആളെ വെച്ച് പുതിയ പുതിയ വാർത്തകൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടുന്ന പരിപാടി ഇവിടെ നടക്കുന്നുണ്ടെങ്കിൽ ആ പരിപ്പ് ഇനി വേവില്ലെന്ന് മനസ്സിലാക്കുക.

വാൽക്കഷണം:- അങ്ങനെ ജനശ്രദ്ധ തിരിച്ചുവിടാൻ ഉണ്ടാക്കിയതാണ് അതിരപ്പിള്ളി സ്ഥലമെടുപ്പ് വാർത്ത എന്നും പാണന്മാർ പാടി നടക്കുന്നുണ്ട്. അങ്ങനാണെങ്കിൽ അടുത്ത അതിരപ്പിള്ളി നടപടി ആ ഭാഗത്തുനിന്ന് വരുമ്പോൾ അതിനുള്ള മറുപടി തരുന്നതാണ്.