Yearly Archives: 2019

വാർത്തേം കമന്റും – (പരമ്പര 64)


64

വാർത്ത 1:-  മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ആയുധപൂജ നടത്തി.
കമന്റ് 1:- തറക്കല്ല് ഇടുമ്പോൾ നടത്തിയ പൂജ ഏറ്റില്ല. 

വാർത്ത 2:- നിക്ഷേപത്തിന് ഇന്ത്യയെക്കാള്‍ മികച്ച മറ്റൊരിടം ലോകത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
കമന്റ് 2:- ഇന്ത്യയിൽത്തന്നെ കേരളം കഴിഞ്ഞേ വേറൊരു സ്ഥലമുള്ളൂ.

വാർത്ത 3:- ജാതി പറഞ്ഞ് വോട്ട് പിടിത്തം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി.
കമന്റ് 3:- ജാതി തിരിച്ച് സ്ഥാനാർത്ഥികളെ നിർത്താത്തവരും ജാതി പറഞ്ഞ് മുൻപ് വോട്ട് പിടിച്ചിട്ടില്ലാത്തവരും കല്ലെറിയട്ടെ.

വാർത്ത 4:- പാലാരിവട്ടം പാലം: പൊതുമരാമത്ത് വകുപ്പില്‍നിന്ന് സുപ്രധാന രേഖകള്‍ കാണാതായി.
കമന്റ്  4:- പൊതുമരാമത്ത് വകുപ്പ് തന്നെ അപ്രത്യക്ഷമാക്കും. കളി അഴിമതിക്കാരോട് വേണ്ട.

വാർത്ത 5:- നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന.
കമന്റ്  5:- ആഗോള പട്ടിണി ലിസ്റ്റിൽ ഇന്ത്യയ്ക്ക് 117 ൽ 102-)ം സ്ഥാനം എന്നത് ചേർത്ത് വായിക്കുക.

വാർത്ത 6:- എന്‍.ഡി.എയ്‌ക്കൊപ്പം എത്രകാലം ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് പി.സി ജോര്‍ജ്.
കമന്റ്  6:- എന്തെങ്കിലും തടയുന്ന വേറെ കൂട്ടരെ ആരെയെങ്കിലും കിട്ടിയാലുടനെ അങ്ങോട്ട് ചാടുന്നതായിരിക്കും.

വാർത്ത 7:- പി.എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍.
കമന്റ് 7:- സമ്പൂർണ്ണ സാക്ഷരരുടെ നാട്ടിൽ നിന്ന് മാറി മാറി ഗവർണ്ണർ സേവനം അനുഭവിക്കാൻ ഭാഗ്യം ചെയ്ത മിസ്സോറാമികൾ.

വാർത്ത 8:- യുഎപിഎ അറസ്റ്റ്: പോലീസിന് തെറ്റുപറ്റി, നടപടി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ലെന്ന് എ. വിജയരാഘവന്‍.
കമന്റ്  8:- പൊലീസിന് തെറ്റല്ലാതെ എന്തെങ്കിലും പറ്റിയിട്ടുണ്ടോ ഇതുവരെ ? പോലീസ് മന്ത്രിയായ മുഖ്യമന്ത്രിക്ക് പൊലീസ് സംബന്ധിയായ മറ്റെന്താണ് അറിവുള്ളത് ?

വാർത്ത 9:- ലഘുലേഖ കണ്ടെടുത്തതിന്റെ പേരില്‍ യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍.
കമന്റ്  9:- പിണറായി സർക്കാറിന്റെ പൊലീസിന് ആ വക ചട്ടങ്ങളൊന്നും ബാധകമല്ല അദ്ധ്യക്ഷൻ സാറേ.

വാർത്ത 10:- ആലുവ സെമിനാരിപ്പടിയിൽ നടുറോഡിൽ പൊളിച്ചിട്ട കാന പുനഃസ്ഥാപിച്ചില്ല.
കമന്റ് 10:- ഇതിലെന്തോന്നാണ് വാർത്ത ? ഇതൊരു ശീലമല്ലേ ?