GIE (English)

ഭാഗിയെ കാണാനില്ല


12
ജാലോർ കോട്ടയിലേക്ക് പോയിട്ടുള്ളവർക്ക് അറിയാമായിരിക്കും, വഴിതെറ്റിയാൽ പിന്നെ അതിന്റെ കീഴ്ഭാഗത്തെ പട്ടണം ഒരു ചക്രവ്യൂഹമാണ്. ആ വഴികളിൽ ഒരിടത്ത് ഭാഗിയെ നിർത്തിയിട്ടാണ് കോട്ട കയറിയത്.

കോട്ടയിൽ നിന്ന് ഇറങ്ങി, ശോഷിച്ച ഗലികളിലൂടെ നടന്ന് നടന്ന്, അവസാനത്തെ കുറച്ച് ദൂരം എനിക്ക് വഴി തെറ്റി. കഴിഞ്ഞ ഒന്നര മണിക്കൂറായി ആ ചക്രവ്യൂഹത്തിൽ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഭാഗിയുടെ അടുത്ത് എത്താനാവുന്നില്ല.

ആ ഭാഗത്ത് കണ്ട രണ്ട് പൊലീസുകാരോട് വിവരം പറഞ്ഞെങ്കിലും അവർക്ക് എൻ്റെ കൂടെ വന്ന് അന്വേഷിക്കാനുള്ള വകുപ്പില്ല. ഏതെങ്കിലും കടക്കാർക്കേ സഹായിക്കാൻ പറ്റൂ എന്ന് പറഞ്ഞ്, ഒരു കടക്കാരനെ മുട്ടിച്ച് തന്നു.

അദ്ദേഹം കട പൂട്ടി എൻ്റെയൊപ്പം പുറപ്പെടുന്ന സീനാണ് ചിത്രത്തിൽ.

കോട്ടയിലേക്കുള്ള1390ൽപ്പരം പടികൾ, അതായത് 1200 അടി ഉയരം, നാലര മണിക്കൂറോളം സമയമെടുത്ത്, പച്ചവെള്ളം മാത്രം കുടിച്ച് കയറിയിറങ്ങി തേഞ്ഞ് വന്ന ഒരുത്തന് കിട്ടിയ പണി നോക്കണേ.

ദയവ് ചെയ്ത്, ലൊക്കേഷൻ സെൽഥി എന്ന ടെക്നിക്കിനെപ്പറ്റി ക്ലാസ്സെടുക്കരുത്, ഉപദേശിക്കരുത്. ഇത്തരമൊരു പ്രശ്നം ഉണ്ടാകുമെന്ന തോന്നലെങ്കിലും ഉണ്ടായാൽ, അരിപ്പൊടി ഇട്ട് പോകുന്ന വിദ്യ വരെ എനിക്കറിയാം.

വാൽക്കഷണം:- രണ്ട് ദിവസം രാജകീയ ജീവിതം ആഘോഷിച്ചപ്പോൾത്തന്നെ ഒരു പണി വരുന്ന മണമടിച്ചിരുന്നു.

അപ്ഡേറ്റ് @0650pm:- ഭാഗിയെ കണ്ടു കിട്ടി. അതിന് ഒരു സൂത്രപ്പണി ചെയ്യേണ്ടി വന്നു. കോട്ടയിലേക്ക് നടക്കുന്നതിന് മുൻപ്, ഭാഗിക്ക് മുന്നിൽ നിന്നുകൊണ്ട് യൂ ട്യൂബ് വീഡിയോക്ക് വേണ്ടിയുള്ള ഓപ്പണിങ്ങ് ഷോട്ട് ഞാൻ എടുത്തിരുന്നു. അത് എൻ്റെ കൂടെയുള്ള കടക്കാരനെ (ഗോവിന്ദ്) കാണിച്ചുകൊടുത്തു. ആദ്യം പുള്ളിക്ക് സ്ഥലം മനസ്സിലായില്ലെങ്കിലും പിന്നീട് പിടികിട്ടി. ഞങ്ങൾ ഗലികൾ ഇടംവലം മുറിച്ച് അങ്ങോട്ട് നടന്നു. ഭാഗി അവിടെത്തന്നെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#MotorhomeLife
#boleroxlmotorhome