Uncategorized

*ബത്തേരി കുഴപ്പത്തിൽ !


88
മോട്ടോർ ഹോമിലെ ബാറ്ററി ചാർജ്ജ് ആകുന്നില്ല. ഇൻവർട്ടറിൻ്റെ പ്രശ്മാണോ ആൾട്ടർനേറ്ററിൻ്റെ പ്രശ്നമാണോ എന്ന് പിന്നീട് തീരുമാനമാക്കണം. പക്ഷേ, അതിനേക്കാൾ പ്രധാനം ബാറ്ററി ഏതെങ്കിലും വിധത്തിൽ ചാർജ്ജ് ചെയ്യുക എന്നതാണ്. അല്ലെങ്കിൽ അടുക്കളയിലേക്കും കക്കൂസിലേക്കുമുള്ള ജലവിതരണം നിലയ്ക്കും.

ചിത്രദുർഗ്ഗ എന്ന കൊച്ചു പട്ടണത്തിൽ ഇലക്ട്രിക്കൽ വാഹനങ്ങളോ EV ചാർജ്ജിങ്ങ് സ്റ്റേഷനുകളോ ഇല്ല. ഉണ്ടെങ്കിൽ അവിടെപ്പോയി ചാർജ്ജ് ചെയ്താൽ മതിയായിരുന്നു.

പിന്നെയുള്ള മാർഗ്ഗം വാഹനത്തിലുള്ള 1KVA ജനറേറ്റർ വഴി ചാർജ്ജ് ചെയ്യുക എന്നതാണ്.

ആ വഴിക്ക് തന്നെ നീങ്ങി. രണ്ട് മൂന്ന് ദിവസം തുടർച്ചയായി ഈ കർമ്മം നടത്തിയാലേ പൂർണ്ണമായും ഊർജ്ജം വറ്റിപ്പോയ ബാറ്ററി പൊക്കിയെടുക്കാൻ കഴിയൂ.

ചിത്രദുർഗ്ഗ കോട്ടമതിലിന് വെളിയിലാണ് ഈ ഊർജ്ജദാന പദ്ധതി നടപ്പാക്കുന്നത്. പൊലീസുകാർക്കോ സായാഹ്ന സവാരിക്ക് ഇറങ്ങിയിരിക്കുന്ന നാട്ടുകാർക്കോ അസ്വാഭാവികത ഒന്നും തോന്നാതിരുന്നാൽ, പോസ്റ്റുകളുമായി നാളെയും കാണാം. അല്ലെങ്കിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് കാണാം.

അപ്ഡേറ്റ്:- നാട്ടുകാർ പലരും വന്ന് എന്താണ് സംഭവമെന്ന് തിരക്കി. മോട്ടോർ ഹോമിന്റെ ഉൾവശം കാണണമെന്ന് താൽപ്പര്യപ്പെട്ടു. കണ്ട് പോയവരിൽ ചിലർ അവരുടെ കുടുംബാംഗങ്ങളെ പറഞ്ഞുവിട്ടു. മൊത്തത്തിൽ 15 പേരോളം കണ്ടുപോയി. അതിൽ പലരും യാത്രാ മംഗളങ്ങൾ നേർന്നു. എത്ര സുഖകരമായ അനുഭവം.

*ബത്തേരി – ബാറ്ററി

#gie_by_niraksharan
#boleroxl_motor_home
#greatindianexpedition
#fortsofindia
#fortsofkarnataka