വിമർശനം

വാർത്തേം കമന്റും – (പരമ്പര 112)


112
വാർത്ത 1:- ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭിണികളായത് 46 പെണ്‍കുട്ടികള്‍; പോക്‌സോ കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ദ്ധന.
കമൻ്റ് 1:- വീട്ടിനകത്തും രക്ഷയില്ലാതായിരിക്കുന്നു.

വാർത്ത 2:- അലബാമയില്‍ ഇപ്പോഴും തീ, ബ്രഹ്മപുരത്തേത്‌ അണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടം- പി. രാജീവ്.
കമൻ്റ് 2:- സ്വന്തം ആസനത്തിൽ തീ പിടിച്ച് വേവുമ്പോളും ഒരു കണ്ണ് അമേരിക്കയുടെ കുറ്റങ്ങളും കു റവുകളും കണ്ടുപിടിക്കാൻ ഡെഡിക്കേറ്റഡ് ആണ്.

വാർത്ത 3:- മെഡിക്കല്‍ കോളേജിലെ പീഡനം: യൂറിന്‍ബാഗ് ഉണ്ടോയെന്ന് നോക്കിയതാണെന്ന് പ്രതി; ശകാരിച്ചെന്ന് നഴ്‌സ്‌.
കമൻ്റ് 3:- തൈറോയിഡ് രോഗിക്ക് യൂറിൻ ബാഗ് ഉണ്ടാകില്ലെന്ന് അറിയാത്ത, റിട്ടയർമെൻ്റ് കാലമായ (55 വയസ്സ്) അറ്റൻ്ററെ പറഞ്ഞുവിടുന്നത് തന്നെയാകും നല്ലത്.

വാർത്ത 4:- രാഹുലിന്റെ അയോഗ്യത: പ്രകടനത്തിന്റെ മുൻനിരയിൽ നിൽക്കുന്നതിനെച്ചൊല്ലി തർക്കം,കോൺഗ്രസുകാർ തമ്മിൽത്തല്ലി.
കമൻ്റ് 4:- രാഹുൽ ജയിലിൽ പോകുന്നതാകും ഭേദം.

വാർത്ത 5:- മാപ്പ് പറയാന്‍ എന്റെ പേര് സവര്‍ക്കറെന്നല്ല, ഗാന്ധിയെന്നാണ്’- രാഹുല്‍ ഗാന്ധി.
കമൻ്റ് 5:- ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് ഇത്രയും ശക്തമായ മറുപടി ഈ പതിറ്റാണ് കേട്ടിട്ടില്ല.

വാർത്ത 6:- ഒരു കുടുംബത്തിന് വേണ്ടിയല്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് കോൺഗ്രസ്സ് വിട്ട് ബി. ജെ. പി. യിൽ ചേർന്നതെന്ന് അനിൽ ആൻ്റണി.
കമൻ്റ് 6:- ഒരു കുടുംബത്തിന് വേണ്ടിയാണ് കോൺഗ്രസ്സ് നിലനിൽക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത്രയും വർഷങ്ങളോ ? സ്വന്തം പിതാവ് ഇനിയുമത് മനസ്സിലാക്കിയിട്ടില്ലല്ലോ ?

വാർത്ത 7:- വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; കലാപാഹ്വാനത്തിന് കേസ്, കാര്‍ പോലീസ് കസ്റ്റഡിയില്‍.
കമൻ്റ് 7:- കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചപ്പോഴും കേസുണ്ടായിരുന്നു. വന്ന് വന്ന് മന്ത്രിമാരെ വെച്ച് നടത്തുന്ന ജനാധിപത്യ ഭരണമാണോ, രാജഭരണമാണോ എന്ന് മനസ്സിലാക്കാൻ പറ്റാതായിരിക്കുന്നു.

വാർത്ത 8:- കൂടുതല്‍ കോണ്‍ഗ്രസ്,CPM നേതാക്കള്‍ BJPയില്‍ ചേരും;കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും – കെ. സുരേന്ദ്രന്‍.
കമൻ്റ് 8:- ഇതിനിടയ്ക്ക് തിരഞ്ഞെടുപ്പ് എന്നൊരു പ്രക്രിയ ബാക്കിയുണ്ടല്ലോ നേതാവേ.

വാർത്ത 9:- കോഴിയിറച്ചി വന്‍വിലക്കുറവില്‍; തുലാസ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ച് തട്ടിപ്പ്.
കമൻ്റ് 9:- മാവേലിയുടെ പഴയ കേരളത്തിൽ കള്ളത്തരങ്ങളും റിമോട്ട് കണ്ട്രോൾ ചെറുനാഴിയും സുലഭം.

വാർത്ത 10:- പുസ്തകം വായിക്കാനാവില്ല, സ്‌കൂളിൽ പോകാനാവില്ല; ഇരുളടഞ്ഞ്‌ അഫ്ഗാൻ പെൺകുട്ടികളുടെ ഭാവി.
കമൻ്റ് 10:- താലിബാനെ വാഴ്ത്തിയവർ ആരും കാണുന്നില്ലേ ഈ മനുഷ്യാവകാശ ലംഘനം ?

#Say_NO_To_Harthal