കരയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ, ഷാര്‍ജ ഓഫ്‌ഷോറില്‍ കാണാന്‍ കഴിഞ്ഞ 2007 ലെ അവസാനത്തെ സൂര്യാസ്തമനം. എണ്ണക്കിണറുകളും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് എടുത്തത്.
ഇക്കൊല്ലത്തെ ആദ്യത്തെ സൂര്യോദയവും കരകാണാക്കടലില്‍ നിന്ന് പകര്‍ത്താനുള്ള ഭാഗ്യമുണ്ടായി. ആദ്യകിരണങ്ങളേറ്റുവാങ്ങി നില്‍ക്കുന്ന കറുത്ത നാല് തൂണുകള്‍ കണ്ടില്ലേ? എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ചില പ്ലാറ്റ്ഫോമുകളാണത്.