സാഹിത്യചോരണം

കള്ളൻ കാരൂർ സോമനെ തിരിച്ചറിയുക


11

ന്റെ സുഹൃത്ത് ടി.എ.ശശിയാണ്, സാഹിത്യ സിനിമാ നിരൂപകനും കവിയും സാംസ്ക്കാരിക വിമർശകനും ജേർണലിസം അദ്ധ്യാപകനുമൊക്കെയായ സുനിൽ സി.ഇ.യുടെ ‘മലയാള സിനിമയുടെ ഭാവുകത്വം’ എന്ന പുസ്തകത്തിന് ശ്രീ.ഹരിദാസ് ബാലകൃഷ്ണൻ എഴുതിയ നിരൂപണം ശ്രദ്ധയിൽ‌പ്പെടുത്തിയത്. കവിമൊഴി മാസികയുടെ 2019 ഏപ്രിൽ ലക്കത്തിലാണ് പ്രസ്തുത നിരൂപണം അച്ചടിച്ച് വന്നിരിക്കുന്നത്.

ആ നിരൂപണത്തിൽ എനിക്ക് ‘വളരെ വേണ്ടപ്പെട്ട‘ ഒരാളുടെ ചിത്രവും ആ വ്യക്തിയുടേതെന്ന് പറയപ്പെടുന്ന (എനിക്കങ്ങനെയേ പറയാനാകൂ) ‘സിനിമ ഇന്നലെ ഇന്ന് നാളെ’ എന്ന ഒരു പുസ്തകത്തെപ്പറ്റിയുള്ള പരാമർശവുമുണ്ട്. സുനിലിന്റെ പുസ്തകത്തിൽ ഇപ്പറഞ്ഞ വ്യക്തിയുടെ ചിത്രമുണ്ടോ എന്നെനിക്കറിയില്ല. പുസ്തകം ഞാൻ കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല എന്നതുതന്നെ കാരണം. പക്ഷേ നിരൂപണത്തിന്റെ വായിക്കാൻ പാകത്തിനുള്ള ഇമേജ് ശ്രീ.സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ലഭ്യമാണ്.

എനിക്ക് വേണ്ടപ്പെട്ട വ്യക്തി എന്ന് പറഞ്ഞത്, ബ്രിട്ടീഷ് പൌരത്വം നേടി ഇംഗ്ലണ്ടിൽ ജീവിക്കുന്ന, മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ കള്ളനായ കാരൂർ സോമൻ എന്ന ഡാനിയൽ സാമുവൽ തന്നെ. കള്ളൻ സോമന്റെ പടം നിരൂപണത്തിൽ കണ്ട് ഞാൻ ഞെട്ടി. തുടർന്ന് സോമന്റെ പടം അച്ചടിച്ച് വരാനുള്ള കാരണം അന്വേഷിച്ച് പുസ്തകനിരൂപണം വായിച്ചു. അതിലെ നാൽ‌പ്പത്തിമൂന്നാം പേജിൽ കള്ളൻ സോമനെപ്പറ്റിയുള്ള പരാമർശം ഇങ്ങനെ.

“ കൂടാതെ ബിപിൻ ചന്ദ്രന്റെ മലയാളി മറക്കാത്ത സിനിമാ ഡയലോഗുകൾ, പി.സക്കീർ ഹുസൈന്റെ തിരയും കാലവും കാരൂർ സോമന്റെ സിനിമ ഇന്നലെ ഇന്ന് നാളെ എന്നിവയെക്കുറിച്ചും സുനിൽ പരാമർശിക്കുന്നു.”

14 - Copy

പുസ്തകത്തിൽ കാരൂർ സോമൻ എന്ന കള്ളൻ സോമന്റെ ‘സിനിമ ഇന്നലെ ഇന്ന് നാളെ’ എന്ന കളവ് മുതലിനെക്കുറിച്ച് സുനിൽ എന്താണ് പരാമർശിക്കുന്നതെന്ന് നിരൂപണത്തിൽ നിന്ന് കൃത്യമായി മനസ്സിലാകുന്നില്ല. കാരണം മുന്നേ പറഞ്ഞല്ലോ ? ഞാൻ ശ്രീ.സുനിലിന്റെ പുസ്തകം വായിച്ചിട്ടില്ല.

എന്തായാലും സിനിമ ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകം കള്ളൻ സോമൻ കോപ്പിയടിച്ച് പടച്ചുണ്ടാക്കിയ മുതലാണെന്നും അക്കാര്യം മനസ്സിലാക്കി അതാണ് സുനിൽ ‘മലയാള സിനിമയുടെ ഭാവുകത്വം ‘ എന്ന സ്വന്തം പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നതെന്നും ഞാൻ കരുതുന്നില്ല. കാരൂർ സോമൻ സ്വന്തമായിട്ട് എഴുതിയ സിനിമയെപ്പറ്റിയുള്ള എന്തോ വലിയ പഠനമാണ് ഈ പുസ്തകമെന്ന് സുനിൽ തെറ്റിദ്ധരിച്ചിരിക്കുന്നു. സോമൻ കള്ളനാണെന്നും കളവ് പിടിക്കപ്പെട്ടപ്പോൾ ഈ പുസ്തകത്തിന്റെ പ്രസാധകരായ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകം പിൻ‌വലിക്കുകയും സോമനെ കരിമ്പട്ടികയിൽ പെടുത്തി പടിയടച്ച് പുറത്താക്കി പത്രക്കുറിപ്പ് ഇറക്കിയെന്നുമുള്ള കാര്യം സുനിലിന് അറിയില്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് ശ്രീ.സുനിലും പുസ്തകത്തിന് അവതാരിക എഴുതിയ ശ്രീ.ഹരിദാസ് ബാലകൃഷ്ണനും ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ഞാൻ വെറുതെ പറയുന്നതല്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൊടുത്ത പത്രക്കുറിപ്പ് താഴെ ചേർത്തുകൊണ്ടാണ് പറയുന്നത്. ഈ പുസ്തകം മോഷ്ടിച്ചെഴുതിയതാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഞാൻ പോസ്റ്റ് ചെയ്ത വീഡിയോ ഇവിടെ കാണാം. ഇനിയും സംശയം മാറിയില്ലെങ്കിൽ സോമന്റെ ആ പുസ്തകത്തിലെ വരികൾ ചിലത് ഇന്റർനെറ്റിൽ പരതി നോക്കിക്കോളൂ. സിനിമയെപ്പറ്റി നന്നായി പഠിച്ച്, ഉറക്കമൊഴിച്ച്, വിയർപ്പൊഴുക്കി ആ പുസ്തകത്തിലെ അദ്ധ്യായങ്ങൾ എഴുതിയുണ്ടാക്കിയ ചന്ദു നായർ അടക്കമുള്ള ശരിക്കുള്ള എഴുത്തുകാരുടെ ഒറിജിനൽ ലേഖനങ്ങൾ ഇന്റർനെറ്റിൽ നിന്ന് നിങ്ങൾക്ക് തന്നെ സ്വയം കണ്ട്ബോദ്ധ്യപ്പെടാനാകും.

France - Copy

കാരൂർ സോമൻ കള്ളനാണെന്നതിന്റെ മുഴുവൻ രേഖകളും ഇവിടെ വായിക്കാം.  മലയാളം കണ്ട ഏറ്റവും വലിയ സാഹിത്യ മോഷ്ടാവാണ്. എന്നിട്ടിപ്പോഴും മോഷണം സമ്മതിക്കാതെ മോഷ്ടിക്കപ്പെട്ടവരെ കുറ്റം പറഞ്ഞ് അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച്, താൻ സമ്പൂർണ്ണ സാഹിത്യകാരനാണെന്നും ബഹസ്വരതയുടെ സിംഫണിക്കാരനാണെന്നും അൽ‌പ്പത്തരം വിളമ്പി വിലസുന്നവനാണ്. വൈജ്ഞാനിക ഗ്രന്ഥങ്ങൾ പടച്ചുണ്ടാക്കാൻ സോമന് സ്വന്തമായി ടീം (ഗോസ്റ്റ് റൈറ്റേർസ്) ഉണ്ടെന്ന്, സ്വന്തം ആത്മകഥയായ ‘കഥാകാരന്റെ കനൽ‌വഴികൾ‘ എന്ന കടലാസ് കെട്ടിൽ സോമൻ തന്നെ പറയുന്നുണ്ട് . മോശം പറയരുതല്ലോ ആ ആത്മകഥ കടലാസുകെട്ട് കള്ളൻ സോമൻ സ്വയം എഴുതിയിട്ടുള്ളത് തന്നെയാണ്. സോമന് സിനിമയുമായി യാതൊരു ബന്ധവുമില്ല. ആ പുസ്തകത്തിൽ പറയുന്ന സിനിമകളിൽ 10% പോലും സോമൻ കണ്ടിട്ടുപോലുമുണ്ടാകില്ല. ശാസ്ത്രം, സിനിമ, ടൂറിസം എന്നിങ്ങനെ സൂര്യന് കീഴെയുള്ള എല്ലാ മേഖലയിൽ നിന്നും സ്വയം കോപ്പിയടിച്ചും ഗോസ്റ്റ് റൈറ്റേർസിനെ ഉപയോഗിച്ച് കോപ്പിയടിച്ചും പുസ്തകങ്ങൾ പടച്ചുവിടുക മാത്രമാണ് സോമൻ ചെയ്യുന്നത്.

ശ്രീ.സുനിലിനോടും ശ്രീ.ഹരിദാസ് ബാലകൃഷ്ണനോടും പറയാനുള്ളത് ഒരബദ്ധം പറ്റിയെങ്കിൽ അത് സൌകര്യം പോലെ എപ്പോഴെങ്കിലും തിരുത്തണമെന്ന് മാത്രമാണ്. പുസ്തകം ഇനിയൊരു പതിപ്പ് അച്ചടിക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് കാരൂർ സോമനെപ്പറ്റിയും സിനിമ ഇന്ന് ഇന്നലെ നാളെ എന്ന പുസ്തകത്തെപ്പറ്റിയുള്ള പരാമർശവും നീക്കം ചെയ്യുന്നതാകും സുനിലിന്റെ പുസ്തകത്തിന് ശോഭ നൽകുക.

സുനിലിനെപ്പോലെ അദ്ധ്യാപകനും നിരൂപകനും സാഹിത്യകാരനുമായ ഒരാൾക്ക് ഇങ്ങനെയൊരു അബദ്ധം പറ്റാൻ പാടില്ലായിരുന്നു. കാരണം അദ്ദേഹം നന്നായി ഫേസ്ബുക്കിൽ ഇടപെടുന്ന ഒരാളാണെന്നത് തന്നെ. 2017 ഡിസംബർ മുതൽ സോമന്റെ മോഷണം ഓൺലൈനിൽ ചർച്ചാ വിഷയമാണ്. മിക്കവാറും പത്രങ്ങളിലും ഓൺലൈൻ പത്രങ്ങളിലും സോമന്റെ കളവിനെപ്പറ്റിയുള്ള വാർത്തകൾ വന്നുകഴിഞ്ഞു. #സോമനടി എന്ന പദവും മലയാളഭാഷയിൽ പിറവികൊണ്ടു. എന്നിട്ടും ഇതൊക്കെ അറിയാതെ പോയെങ്കിൽ നിർഭാഗ്യകരമായിപ്പോയി. ഇനി അഥവാ സോമന്റെ ഈ കളവ് കഥകൾ അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വന്തം പുസ്തകത്തിൽ സോമന്റെ മോഷണ പുസ്തകത്തെപ്പറ്റി പരാമർശിച്ചതെങ്കിൽ, അപ്പോഴും പറയാനുള്ളത് അതീവ നിർഭാഗ്യകരമായിപ്പോയി എന്നുതന്നെയാണ്. അതെന്തായാലും സോമനെപ്പോലുള്ള ഒരു സാഹിത്യ മോഷ്ടാവിനെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്നത് മലയാ‍ള സാഹിത്യത്തിനോട് സുനിൽ ചെയ്യുന്ന വളരെ വലിയ പാതകമാണെന്നാണ് എന്റെ പക്ഷം. നിജസ്ഥിതി മനസ്സിലാക്കുകയും കാരൂർ സോമൻ എന്ന സാഹിത്യമോഷ്ടാവിനെ തിരിച്ചറിഞ്ഞ് പുറന്തള്ളുകയും വേണമെന്ന് ഒരിക്കൽക്കൂടെ അഭ്യർത്ഥിക്കുന്നു.

വാൽക്കഷണം:- കള്ളൻ സോമനോട് പറയാനുള്ളത്, സോമനെ തുരത്തിയോടിക്കാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കില്ലെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടിട്ടുള്ളതുകൊണ്ട് അങ്ങയ്ക്ക് എന്നോട് പ്രത്യേകിച്ചൊരു നീരസം ഇതിന്റെ പേരിൽ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ലല്ലോ ?
—————————————————————————
കാരൂർ സോമൻ മോഷണം നടത്തിയെന്ന് സമ്മതിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് 2019 ഏപ്രിൽ 04ന് മുരുകേശ് പനയറയുടെ ഫേസ്ബുക്ക് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.