റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ ?
വലയും(ചീനവല) കണ്ടു വിളക്കും കണ്ടു,
കടല്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.
ഡിസ്‌ക്ലെയ്‌മര്‍
————–
വളരെ പ്രശസ്തമായ റാകിപ്പറക്കുന്ന ചെമ്പരുന്തിനെ വളച്ചൊടിച്ചെന്നും പറഞ്ഞ് വല്ല ഹര്‍ത്താലോ ബന്തോ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരമോ കിടന്ന് ഉണ്ടാകാന്‍ പോകുന്ന പൊല്ലാപ്പിനൊന്നും ഞാന്‍ ഉത്തരവാദി അല്ല. അത്യാവശ്യം പുകിലൊക്കെ ഉണ്ടാക്കീട്ട് തന്നെയാണ് റാകിപ്പറക്കുന്ന ചെമ്പരുന്ത് പാഠപുസ്തകത്തീന്ന് അപ്രത്യക്ഷമായത്. ഞാന്‍ ആ പദ്യം പഠിച്ചത് രണ്ടാം ക്ലാസ്സിലോ മറ്റോ ആണെന്നാണ് ഓര്‍മ്മ. ഈ ചെമ്പരുന്ത് റാകിപ്പറക്കുന്നത് ഫോര്‍ട്ട് കൊച്ചി കടപ്പുറത്താണ്. ഇനി അതിനെ സൂം ചെയ്ത് നോക്കി കാക്കയാണെന്നും പറഞ്ഞ് ആരും തല്ലുണ്ടാക്കാന്‍ വരണ്ട. എല്ലാത്തിനും കൂടെ ചേര്‍ത്താണ് ഈ ഡിസ്‌ക്ലെയ്‌മര്‍.