ശിരിരം വരവായി. മലകളെല്ലാം മഞ്ഞുമൂടിത്തുടങ്ങിയിരിക്കുന്നു. മലമുകളിലേക്ക് പോകുന്ന തീവണ്ടിപ്പാതയും മഞ്ഞിനടിയിലാകാന്‍ തയ്യാറെടുക്കുകയാണ്.
‘ടോപ്പ് ഓഫ് യൂറോപ്പ് ‘എന്നറിയപ്പെടുന്ന സ്വിസ്സര്‍ലാന്‍ഡിലെ ‘യുങ്ങ്ഫ്രോ’(Jungfraujoch) എന്ന 17782 അടി ഉയരമുള്ള മഞ്ഞുമലയുടെ മുകളിലേക്ക്, പൂജ്യത്തില്‍ താഴെ ‘താപമാനം’(-15) ജീവിതത്തിലാദ്യമായി അനുഭവിച്ചറിയാന്‍ വേണ്ടി പോകുന്ന വഴിക്ക്, തീവണ്ടി കുറച്ച് നേരം നിറുത്തിയിട്ടപ്പോള്‍ എടുത്ത ചിത്രങ്ങളിലൊന്നാണ് മുകളില്‍.