Monthly Archives: January 2009

Edakkal-Cave-376

ഫാന്റം റോക്ക്



ടയ്ക്കല്‍ ഗുഹയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഫാന്റം റോക്ക് കാണാനിടയായത്.

ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കിയാലും ദൂരെയായി ഫാന്റം റോക്ക് കാണാം. കൊച്ചുത്രേസ്യയുടെ വയനാട്ടിലൂടെയുള്ള വട്ടത്തിലും നീളത്തിലുമുള്ള യാത്രയില്‍ ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ വെളുത്ത് തിളങ്ങുന്ന ഒരു ‘സ്പെഷ്യല്‍ മല‘ കാണുന്നതിനെപ്പറ്റി പറയുന്നുണ്ട്. അത് എന്താണെന്ന് ഒരു അന്വേഷണം നടത്തിനോക്കിയാല്‍ ഫാന്റം റോക്കിന്റെ പരിസരത്ത് എത്തിപ്പറ്റും.

ഇനി വെളുത്ത് തിളങ്ങുന്ന ആ സ്പെഷ്യല്‍ മല എന്താണെന്നല്ലേ ?

ഫാന്റം റോക്കിന്റെ സമീപത്തുള്ള ഒരു മല ഇടിച്ച് നിരപ്പാക്കി, ടിപ്പര്‍ ലോറികളില്‍ അതിന്റെ അസ്ഥിവാരം കോരിനിറച്ച് നാടുകടത്തിക്കൊണ്ടിരിക്കുകയാണ്. പച്ചപ്പ് നഷ്ടപ്പെട്ട ആ ഭൂപ്രദേശമാണ് സ്പെഷ്യല്‍ മലയായി ദൂരെനിന്ന് നോക്കുമ്പോള്‍ കാണുന്നത്.

ഒരു മലയിതാ മരിച്ചിരിക്കുന്നു.ഒരു കോണ്‍ക്രീറ്റ് വനത്തിന് അടിവാരമിട്ടുകൊണ്ട് ഭൂമിയുടെ കോണിലെവിടെയെങ്കിലും ഒരു പാടം കൂടെ മരിച്ചുകാണും.