ഭക്തജനങ്ങളേക്കാളധികം ടൂറിസ്റ്റുകളാണിപ്പോൾ ആ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിന്റെ പഴക്കവും, ചരിത്രപ്രാധാന്യവും, അകത്തും പുറത്തുമുള്ള കൊത്തുപണികളുടെ പ്രാധാന്യവുമൊക്കെയാണതിന് കാരണം.
അവിടെ എത്തിയപ്പോഴേക്കും പ്രധാനപ്രതിഷ്ഠകളിലൊന്നിന്റെ തിരുനട അടഞ്ഞുകഴിഞ്ഞിരുന്നു. മണിക്കൂറുകൾ കാത്തുനിന്നാലേ ഇനി അകത്തിരിക്കുന്ന ദേവന്റെ കടാക്ഷം കിട്ടുകയുള്ളൂ എന്നും മനസ്സിലാക്കി. അതുവരെ കാത്തുനിൽത്താൻ ക്ഷമയുണ്ടായില്ല. നടയുടെ വാതിലിലുള്ള താക്കോല്‍പ്പഴുതുപോലുള്ള ഒരു ചെറുദ്വാരത്തിലൂടെ, അകത്തുള്ള വൈദ്യുതിവിളക്കുകളുടെ പ്രഭാപൂരത്തിൽ തിളങ്ങിനിൽക്കുന്ന ദേവനെ കൺകുളിർക്കെ കണ്ടു. ക്യാമറക്കണ്ണിനേയും ആ ദ്വാരത്തിലൂടെ കുത്തിക്കയറ്റി ദേവനെ കാണിച്ചുകൊടുത്തു.
ക്ഷേത്രമേതാണെന്നും, ദേവന്റെ പേരെന്താണെന്നും പറയുന്നവർക്ക് പ്രത്യേകം ദേവപ്രീതിയുണ്ടായിരിക്കുന്നതാണ്.