Monthly Archives: July 2009

global-20theatre-20-2828-29

നാടകം ആരംഭിക്കുകയായി



ഹൃദയരേ….

രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കുകയായി. അതിനുമുന്‍പ് ഒരു വാക്ക്.

വര്‍ഷങ്ങളായി ഈ നാടകം അരങ്ങിലും, ഗ്രന്ഥങ്ങളിലും, പാഠപുസ്തകത്തിലുമൊക്കെയായി വായിക്കുകയും, ആസ്വദിക്കുകയും, പഠിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിലങ്ങോളം ഇങ്ങോളമുള്ള കലാസ്വാദകരായ നല്ല ജനങ്ങള്‍ക്ക് ഗ്ലോബ് തീയറ്ററിന്റെ കൂപ്പുകൈ.

നിങ്ങള്‍ ഏവരുടേയും അനുഗ്രഹാശീര്‍വാദത്തോടെ ശ്രീമതി തേ ഷറോക്കിന്റെ സംവിധാനത്തില്‍ ശ്രീ.ഡിക്ക് ബേ‍ഡ് രൂപകല്‍പ്പന ചെയ്ത്, ശ്രീ. സ്റ്റീഫന്‍ വാര്‍ബെക്ക് കമ്പോസ് ചെയ്ത, ഈ നാടകത്തിന്റെ തിരശ്ശീല ഉയരുകയായി.

കഥ – ആസ് യു ലൈക്ക് ഇറ്റ്.
രചന – വില്യം ഷേക്‍സ്പിയര്‍
വേദി – ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്റര്‍ ലണ്ടന്‍.
അരങ്ങില്‍ – പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നവോമി ഫ്രെഡറിക്കും‍(റോസലിന്‍ഡ്), ജാക്ക് ലാസ്കിയും(ഓര്‍ലാന്‍ഡോ) മറ്റ് 20ല്‍പ്പരം അനുഗ്രഹീത കലാകാരന്മാരും.

മുന്‍‌കാലങ്ങളില്‍ ‍സാക്ഷാല്‍ ഷേക്‍സ്പിയര്‍ തന്നെ പലപ്പോഴും കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള, തേംസ് നദിക്കരയിലെ അതിപ്രശസ്തമായ ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്ററില്‍ നിന്നൊരു നാടക സദസ്സിന്റെ ദൃശ്യം.