Monthly Archives: September 2012

എല്ലാ ഗുരുക്കന്മാർക്കും കൂപ്പുകൈ


ലയാളത്തോട് അടുപ്പിച്ചു നിർത്തിയ സുധ ടീച്ചർ, കരുണ ടീച്ചർ, പൂയപ്പിള്ളി തങ്കപ്പൻ സാർ….

ചരിത്രത്തിനോട് മുഖം തിരിക്കാതിരിക്കാൻ സഹായിച്ച ധർമ്മരത്നം സാർ, പത്മജാക്ഷി ടീച്ചർ….

കണക്കിന്റെ ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷിച്ച ചന്ദ്രമേനോൻ സാർ, രഞ്ജൻ സാർ, ഗീത ടീച്ചർ….

ഇംഗ്ലീഷ് ക്ലാസ്സുകളിൽ മുടങ്ങാതെ കയറാൻ മരുന്നിട്ട ശശിധരൻ സാർ, ഗിൽബർട്ട് സാർ….

ബയോളജിയെ സ്നേഹിക്കാൻ പഠിപ്പിച്ച വിജയൻ മാഷ്, ജയകുമാരി ടീച്ചർ….

ഹിന്ദിയോട് താൽ‌പ്പര്യം ഉണ്ടാക്കിത്തന്ന സത്യശീലൻ മാഷ്, പത്മാവതി ടീച്ചർ, ഇന്ദിര ടീച്ചർ….

കർണ്ണാട്ടിൿ സംഗീതം പഠിപ്പിച്ച വെങ്കിടേശ്വരൻ മാഷ്….

ഫിസിക്സ് എന്താണെന്ന് മനസ്സിലാക്കിത്തന്ന രാജൻ സാർ, സുകുമാരൻ സാർ, ഗീത ടീച്ചർ, കേശവൻ വെള്ളിക്കുളങ്ങര സാർ….

ഒരച്ഛൻ മക്കളെ ചേർത്തു പിടിക്കുന്നത് പോലെ ആറ് സെമസ്റ്ററോളം ഒപ്പം നിന്ന ഡോ:ശശികുമാർ സാർ….

ക്ലാസ്സ് മുറികളിൽ പഠിപ്പിക്കാതെ തന്നെ ജീവിത പാഠങ്ങൾ നെഞ്ചോട് ചേർത്തുതന്ന പിള്ള സാർ, ആർ.പി.ആർ സാർ….

വളയം പിടിക്കാൻ പഠിപ്പിച്ച് തന്ന ജോർജ്ജ് ആശാൻ, മണി ആശാൻ….

പിന്നെ ലീല ടീച്ചർ, ജിമ്മി സാർ, ഹാരിസ് സാർ, കാർമൽ സിസ്റ്റർ, ഡോ:രാധാകൃഷ്ണൻ സാർ, ഡോ:കൃഷ്ണൻ സാർ, ഡോ:ആന്റണി സാർ….

അങ്ങനെയങ്ങനെ, പേരും പാഠ്യവിഷയവും ഒന്നും എടുത്ത് പറഞ്ഞാലും ഇല്ലെങ്കിലും മനസ്സിലിന്നും പച്ചപിടിച്ച് നിൽക്കുന്ന എല്ലാ ഗുരുക്കന്മാർക്കും……ഈ അദ്ധ്യാപക ദിനത്തിൽ….

നിരക്ഷരനായിപ്പോയ ഒരു ശിഷ്യന്റെ കൂപ്പുകൈ.

images

..

.