Yearly Archives: 2015

വാർത്തേം കമന്റും – പരമ്പര 10


1111

വാർത്ത 1:- മദർ തേരേസയ്ക്ക് എതിരായ പരാമർശം. ആർ.എസ്സ്.എസ്സ്. ന് പിന്തുണയുമായി ശിവസേന.
കമന്റ് 1:- ഈനാമ്പേച്ചിക്ക് കൂട്ട് മരപ്പട്ടി.

വാർത്ത 2:- ലോകകപ്പ് ക്രിക്കറ്റിൽ ബെയ്‌ൽ‌സ് തെറിച്ചിട്ടും വിക്കറ്റ് വീണില്ല.
കമന്റ് 2:- ലോക കപ്പിൽ ആദ്യമായിട്ടായിരിക്കും. കേരള രാഷ്ട്രീയത്തിൽ സ്ഥിരം സംഭവമാണ്.

വാർത്ത 3:- ചന്ദ്രബോസിന്റെ വിധവയ്ക്ക് ജോലി നൽകും.
കമന്റ് 3:- ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു. വിധവയാക്കിയവനെ ഉടനെ തന്നെ അഴിച്ചുവിടുമായിരിക്കും.

വാർത്ത 4:- ഡൽഹിയിൽ വൈദ്യുതി നിരക്ക് 50% കുറച്ചു.
കമന്റ് 4:- ചത്തുകിടക്കുന്ന പ്രതിപക്ഷത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന് തോന്നുന്നു.

വാർത്ത 5:- കൃഷ്ണമൃഗത്തെ വേട്ടയാടൽ. സൽമാൻ ഖാൻ കേസിൽ വിധി പറയുന്നത് മാറ്റി.
കമന്റ് 5:- ഈ കൃഷ്ണമൃഗത്തിന്റെ അടുത്ത തലമുറ സ്വാഭാവിക മരണം കൈവരിച്ചിട്ട് കൊല്ലങ്ങളായി.

വാർത്ത 6:- പാനൂരിൽ ബോംബ് പൊട്ടി സ്ത്രീ തൊഴിലാളിക്ക് പരിക്ക്.
കമന്റ് 6:- പാനൂരെന്ന് പറയുന്നത് കണ്ണൂർ ജില്ലയിൽ തന്നെയല്ലേ ? ചുമ്മാ ചോദിച്ചെന്ന് മാത്രം.

വാർത്ത 7:- രാഹുൽ ഗാന്ധി ഉത്തരാഖണ്ഡിൽ ഇല്ലെന്ന് വിശദീകരണം.
കമന്റ് 7:- പാവം. എവിടെയെങ്കിലും പോയി എന്തെങ്കിലും കൂലിപ്പണി ചെയ്ത് ജീവിക്കാനും സമ്മതിക്കില്ലേ ?

വാർത്ത 8:- വി.എസ്.ശക്തനായ പ്രതിപക്ഷ നേതാവായി തുടരുമെന്ന് കോടിയേരി.
കമന്റ് 8:- നിയമസഭയിലോ പാർട്ടിക്കകത്തോ ?

വാർത്ത 9:- വ്യാജമദ്യ ദുരന്തത്തിന് സാദ്ധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
കമന്റ് 9:- അങ്ങനൊന്ന് ഉണ്ടാകാനല്ലേ കാത്തിരിക്കുന്നത്. എന്നിട്ട് വേണം എല്ലാം പഴയപടി ആക്കാൻ.

വാർത്ത 10:- വെള്ളത്തിൽ നിന്ന് പാചകവാതകം ഉണ്ടാക്കാനാകുമെന്ന് അവകാശവാദം.
കമന്റ് 10:- അതിനും വേണ്ടും വെള്ളം എവിടെയെങ്കിലും കിട്ടാനുണ്ടോ ?

.