Monthly Archives: September 2018

ചേക്കുട്ടി


Small

പ്രളയബാധിതരെ കൈപിടിച്ച് കരകയറ്റാൻ ഉടലെടുത്ത ഏറ്റവും മനോഹരവും ഗംഭീരവുമായ ആശയവും മുന്നേറ്റവുമേതെന്ന് ചോദിച്ചാ‍ൽ, എന്റെ സുഹൃത്തുക്കളായ ഗോപിയും ലക്ഷ്മിയും ചേർന്ന് ആവിഷ്ക്കരിച്ച ‘ചേക്കുട്ടി‘ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

പ്രളയജലത്തിൽ നശിച്ചില്ലാതായി ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലാതെ കൂട്ടിയിട്ടിരുന്ന ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെ ചെളിപുരണ്ട തുണിത്തരങ്ങളിൽ നിന്ന് ചേക്കുട്ടി എന്ന ആശയം വികസിപ്പിച്ചെടുത്ത ലക്ഷ്മിക്കും ഗോപിയ്ക്കും അഭിനന്ദനങ്ങൾ !! ആ തുണിത്തരങ്ങൾ അഴുക്ക് കളഞ്ഞ് ബ്ലീച്ച് ചെയ്ത് അണുവിമുക്തമാക്കിയാണ് ചേക്കുട്ടിപ്പാവകളെ ഉണ്ടാക്കുന്നത്.

ചേറിനെ അതിജീവിച്ച കുട്ടി.
ചേറിൽ നിന്ന് തുന്നിക്കൂട്ടിയെടുത്ത കുട്ടി.
ചേന്ദമംഗലത്തെ കുട്ടി.
……… അതാണ് ചേക്കുട്ടി

25 രൂപയാണ് ഒരു ചേക്കുട്ടിപ്പാവയുടെ വില. 1500 രൂപ വില വരുന്ന ഒരു ചേന്ദമംഗലം കൈത്തറി സാരിയിൽ നിന്ന് 360 ചേക്കുട്ടിപ്പാവകളെയാണ് ഉണ്ടാക്കാൻ പറ്റുന്നത്. എന്നുവെച്ചാൽ 9000 രൂപ ഒരു സാരിയിൽ നിന്ന് സമ്പാദിക്കാനാകുന്നു. ഈ തുക, പ്രളയത്തിൽ മുങ്ങിയ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന്റെ പുനർജീവനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കേടായ തുണിത്തരങ്ങൾ മാലിന്യക്കൂമ്പാരത്തിലേക്ക് വരുന്നുമില്ല, കിട്ടുമായിരുന്ന തുകയുടെ ആറിരട്ടി സമ്പാദിക്കാനുമാകുന്നു. ഇങ്ങനെയാണ് ചേക്കുട്ടി എന്ന ആശയം മഹത്തരമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://chekutty.in/ ചേക്കുട്ടിയെ ഓൺലൈൻ വഴി വാങ്ങാനും സൌകര്യമുണ്ട്.

ഓരോ മലയാളിയും ഒരു ചേക്കുട്ടിയെ എങ്കിലും സ്വന്തമാക്കണം. ഒരുപക്ഷേ, നമ്മുടെ ആയുസ്സിൽ ഇനിയൊരിക്കലും നേരിടേണ്ടി വരാൻ സാദ്ധ്യതയില്ലാത്ത ഒരു ചരിത്രസംഭവത്തിന്റെ അടയാളവും ഓർമ്മയും കൂടെയാണ് ചേക്കുട്ടി. നമുക്കത് വാഹനങ്ങളിൽ തൂക്കാം, ബാഗുകളിൽ തൂക്കാം, ഷോകേസുകളുടെ ഭാഗമാക്കാം.

വാൽക്കഷണം:- അടുത്ത ദിവസങ്ങളിൽ ഞാനും ചേക്കുട്ടിയുടെ നിർമ്മാണത്തിന്റെ ഭാഗമാകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ എന്നെ കണ്ടുമുട്ടുന്നവർക്ക്, ഒരു ചേക്കുട്ടിയെ ഞാനെടുത്ത് നീട്ടിയെന്ന് വരാം. 25 രൂപ കരുതി വെക്കുക.

#KeralaFloods2018
———————————————
ചേക്കുട്ടി വാർത്തകൾ

https://www.theweek.in/leisure/society/2018/09/11/chekutty-dolls-hope-for-flood-ravaged-kerala.html

https://www.facebook.com/News18Kerala/videos/1852833798169349/?fb_dtsg_ag=AdyhPV0qJHf06jUJLwCoKLRJqlH3XYWK8BaeGzWOdJhGXw%3AAdwfvH12P_2Wx9tETntvq7rsGO1emMhRUy4eRXCvvQR6Hw

https://www.thebetterindia.com/159224/kerala-floods-chendamangalam-chekutty-news/

https://www.facebook.com/CMOKerala/photos/a.1121419271234464/1966444340065282/?type=3&theater

https://www.facebook.com/samayammalayalam/videos/242744796386467/

https://www.facebook.com/Tiya.Advik.chathamkulam/videos/1653547121408175/