Monthly Archives: February 2020

ഇങ്ങനേയും ഒരു നേതാവ്


Untitled

മുൻ കേന്ദ്ര തൊഴിൽ സഹമന്ത്രി ആയിരുന്ന ബി.ജെ.പി. നേതാവ് അനന്തകുമാർ ഹെഗ്ഡേ പലപ്പോഴായി നടത്തിയ ദേശവിരുദ്ധവും സമൂഹവിരുദ്ധവും ദളിത് വിരുദ്ധവും ഭരണഘടനാവിരുദ്ധവും ഗോഡ്സേ അനുകൂലവുമായ അഞ്ച് പ്രസ്താവനകളാണ് അക്കമിട്ട് താഴെ കൊടുത്തിരിക്കുന്നത്. അതാത് വാർത്തകളുടെ ലിങ്കും ഒപ്പം ചേർത്തിട്ടുണ്ട്.

ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കും എന്നിട്ടത്തരം ട്വീറ്റുകൾ മുക്കി കക്ഷി രക്ഷപ്പെടും. മാപ്പ് പറയും, വീണ്ടും ഇതൊക്കെത്തന്നെ ആവർത്തിക്കും. സ്വന്തം പാർട്ടിക്കാർക്ക് പോലും സഹിക്കാൻ പറ്റാത്ത തരത്തിലാണ് ഓരോന്ന് പറയുന്നത്. ഒരു നേതാവ്, എം.പി., മന്ത്രി എന്നുവെച്ചാൽ ഇങ്ങനെയായിരിക്കണം എന്ന മട്ടിലാണ് ഈ പുംഗവന്റെ വാഗ്ദ്ധോരണികൾ. പറയുന്നത് ഇങ്ങനെയൊക്കെയാണെങ്കിൽ മനസ്സിലിരുപ്പും പ്രവർത്തികളും എത്രത്തോളം ഹീനമായിരിക്കുമെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ ?

ഇതുപോലുള്ള പാഴുകളെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാൻ വകുപ്പില്ല എന്നത് രാജ്യത്തിന്റെ പരാജയവും ഇയാളെയൊക്കെ നേതാവായി വെച്ചുകൊണ്ടിരിക്കുന്നവർ ഇപ്പോഴുമുണ്ടെന്നത് മൊത്തം പൌരന്മാർക്ക് നാണക്കേടുമാണ്.

ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ വായിച്ചോളൂ
***********
1. സ്വാതന്ത്ര്യസമരം നാടകമെന്ന് ബി.ജെ.പി. നേതാവ് അനന്തകുമാർ ഹെഗ്‌ഡെ.
***********
2. ഗോഡ്‌സയെ വാഴ്ത്തി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ, വിവാദമായപ്പോള്‍ ട്വീറ്റ് മുക്കി രക്ഷപ്പെട്ടു.
***********
3. ദളിതരെ ആക്ഷേപിച്ച് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഡ്‌ഗെ.
***********
4. മതനിരപേക്ഷത എന്ന പദം ഭരണഘടനയിൽ നിന്ന് ഒഴിവാക്കണമെന്ന വിവാദപ്രസ്താവന; കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പ് പറഞ്ഞു.
***********
5. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ.

വാൽക്കഷണം:- വിമർശിച്ചിട്ടും പ്രതികരിച്ചിട്ടും ഒരു കാര്യവുമില്ല. ഭരണാധികാരികളുടെ ഇപ്പോഴത്തെ നിലവാരം വെച്ച് നോക്കീയാൽ ആഭ്യന്തരമന്ത്രിക്കും പ്രധാ‍നമന്ത്രിക്കും മുകളിൽ ഇരിക്കാൻ പോന്ന യോഗ്യനാണ്.