Monthly Archives: February 2020

വാർത്തേം കമന്റും – (പരമ്പര 68)


68

വാർത്ത 1:- വിമാനത്തില്‍ എലി, എയര്‍ ഇന്ത്യാ വിമാനം സര്‍വ്വീസ് റദ്ദാക്കി.
കമന്റ് 1:- വിൽ‌പ്പനയ്ക്ക് വെച്ചിരിക്കുന്ന കമ്പനിയായിപ്പോയി, അല്ലെങ്കിൽ എലിയെ കൊല്ലാനായി വിമാനം ചുടാമായിരുന്നു.

വാർത്ത 2:- കന്നുകാലികളെ പിടികൂടാന്‍ യുപിയിലെ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം.
കമന്റ്2:- മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കന്നുകാലി ടെൿനോളജി.

വാർത്ത 3:-  ഐ ലവ് യൂ കെജ്‌രിവാള്‍’ എന്ന് ഓട്ടോയില്‍ എഴുതിയ ഡ്രൈവര്‍ക്ക് 10,000 രൂപ പിഴ.
കമന്റ്  3:- ഐ ലവ് നരേന്ദ്രമോഡി & അമിത് ഷാ എന്നായിരുന്നെങ്കിൽ ഈ തലവേദന വല്ലതും ഉണ്ടാകുമായിരുന്നോ ഓട്ടോക്കാരാ ?

വാർത്ത 4:- ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.
കമന്റ്  4:- സത്യം പറയട്ടെ. ഇങ്ങനെയുള്ള ചാണക സംബന്ധിയായ എന്തെങ്കിലുമൊന്ന് കേട്ടില്ലെങ്കിൽ ഈയിടെയായി ഉറക്കം കിട്ടില്ലെന്നായിരിക്കുന്നു.

വാർത്ത 5:- മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; വാദം കേള്‍ക്കല്‍ ഒരുവര്‍ഷത്തിനിടെ നീട്ടിവെച്ചത് അഞ്ചുതവണ.
കമന്റ് 5:- പുതിയ ഒരു ബിരുദം എവിടന്നെങ്കിലും എടുക്കാനുള്ള സമയം നൽകാനുള്ള ശ്രമത്തിലാണ് കോടതി.

വാർത്ത 6:- കൊറോണ വൈറസിനെ തടയാന്‍ ചാണകവും ഗോമൂത്രവും മതിയെന്ന് വിചിത്ര വാദവുമായി ഹിന്ദുമഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്.
കമന്റ്  6:- ഇമ്മാതിരി ചാണക-മൂത്ര ജന്മങ്ങൾ ഉള്ള സ്ഥലത്തേക്ക് ചെല്ലാൻ ഏത് വൈറസും രണ്ടാമതൊന്ന് ആലോചിക്കുമെന്നതിൽ തർക്കമില്ല. 

വാർത്ത 7:-  പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം.
കമന്റ്  7:- മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ, ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയുണ്ടാകാതെ സൂക്ഷിക്കുക.

വാർത്ത 8:- ജയിലിൽ ഭർത്താവിനെ സന്ദർശിക്കുന്നതിനിടയിൽ മറ്റൊരു തടവുകാരനോട് പ്രണയം; ഒടുവിൽ ഒളിച്ചോട്ടം.
കമന്റ് 8:- പ്രേമത്തിന് കണ്ണും മൂക്കും ജയിലുമില്ല.

വാർത്ത 9:- രണ്ടായിരം ലിറ്റര്‍ മദ്യം കുഴിച്ചുമൂടി, കിണറ്റിലെ വെള്ളം മദ്യമയമായി: സംഭവം തൃശൂരില്‍.
കമന്റ്  9:- ഇനി ഒഴിച്ച് കുടിക്കണ്ട; കോരിക്കുടിക്കാം.

വാർത്ത 10:- ചൈനയിൽ നിന്നുള്ള സഞ്ചാരികൾ ഫോർട്ട്‌കൊച്ചിയിൽ; എന്തു ചെയ്യണമെന്ന് ആർക്കുമറിയില്ല.
കമന്റ് 10:- ഇന്ത്യ ചീനി ഭായ് ഭായ് എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കണമെന്ന് അറിയില്ലേ ?