Monthly Archives: November 2021

വാർത്തേം കമന്റും – (പരമ്പര 96)


96
വാർത്ത 1:- എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം: തിരിച്ചുവാങ്ങിയത് 18,000 കോടിക്ക്.
കമൻ്റ് 1:- തുടങ്ങി വെക്കുകയും തുടർന്ന് നടത്താൻ കഴിവുള്ളവരെന്ന് ജനം വിശ്വസിക്കുന്നവരിലേക്ക്, കഴിവുകെട്ട സർക്കാരുകളിൽ നിന്ന് തിരികെയെത്തുന്നതിൽ സന്തോഷം.

വാർത്ത 2:- യാത്രക്കാരെ നടുക്കി ട്രെയിനില്‍ കൊള്ളയടി, സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; 6 യാത്രക്കാര്‍ക്ക് പരിക്ക്.
കമൻ്റ് 2:- ഇതൊക്കെയാണ് ഇപ്പോഴും ഇന്ത്യാമഹാരാജ്യത്തിലെ അവസ്ഥ.

വാർത്ത 3:- ശ്രീരാമനും ശ്രീകൃഷ്ണനുമില്ലാതെ ഇന്ത്യയുടെ സംസ്കാരം പൂർണമാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.
കമൻ്റ് 3:- കാര്യങ്ങളുടെ പോക്ക് ഏതാണ്ട് മനസ്സിലായല്ലോ ?

വാർത്ത 4:- വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ രാജ്യത്തിന് ഭാരം, അവര്‍ക്ക് നല്ല പൗരന്‍മാരാകാന്‍ കഴിയില്ല- അമിത് ഷാ.
കമൻ്റ് 4:- ഇല്ലാത്ത വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്നവരെപ്പറ്റി എന്താണഭിപ്രായം പൂജനീയ അമിത് ഷാ അവർകൾ ?

വാർത്ത 5:- അന്യഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍; അമ്പരന്ന് ശാസ്ത്രലോകം.
കമൻ്റ് 5:- അന്യഗ്രഹത്തിലെ ഏത് മതവിഭാഗക്കാരുടെ പ്രഭാഷണമാണെന്ന് മാത്രമേ കണ്ടുപിടിക്കാനുള്ളൂ.

വാർത്ത 6:- പോലീസിന് നേരേ കഞ്ചാവ് മാഫിയയുടെ പടക്കമേറ്, കഞ്ചാവും എംഡിഎംഎയും ആയുധങ്ങളും അടക്കം രണ്ടുപേര്‍ പിടിയില്‍.
കമൻ്റ് 6:- ഇത്രയും ശക്തമായ മയക്ക് മരുന്ന് മാഫിയയുടെ  തായ് വേരുവരെ നിയമവും നിയമപാലകരും എത്തുന്നില്ല എന്നതാണ് കഷ്ടം.

വാർത്ത 7:- രാജ്യം വാക്‌സിനേഷന്‍റെ ‘നൂറ് കോടി ക്ലബില്‍’; ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
കമൻ്റ് 7:- പാത്രം കൊട്ടിയാണോ പടക്കമെറിഞ്ഞാണോ ആഘോഷിക്കേണ്ടതെന്ന് മാത്രമേ തീരുമാനിക്കാനുള്ളൂ.

വാർത്ത 8:- കേരള പുരസ്‌കാരം; ‘പദ്മ പുരസ്‌കാര’ മാതൃകയില്‍ കേരളശ്രീ, കേരള പ്രഭ, കേരള ജ്യോതി എന്നീ സംസ്ഥാന ബഹുമതികൾ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം.
കമൻ്റ് 8:- കർഷകശ്രീ, കേരളശ്രീ, കുടുംബശ്രീ, കുലസ്ത്രീ… എല്ലാം കൂടെ ചിന്താക്കുഴപ്പത്തിലായല്ലോ പരശുരാമാ.

വാർത്ത 9:- കപ്പലണ്ടിക്ക് എരിവ് കുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്; പരിക്കേറ്റവര്‍ ആശുപത്രിയില്‍.
കമൻ്റ് 9:- ഇപ്പോൾ നല്ല എരിവും, അത്യാവശ്യം പുളിയുമായി.

വാർത്ത 10:- മുല്ലപ്പെരിയാർ: 142 അടി സുരക്ഷിതമെന്ന് കേരളം സമ്മതിച്ചതായി മേൽനോട്ട സമിതി.
കമൻ്റ് 10:- എത്രകൊല്ലം ഇങ്ങനെ തന്നെ ഡാം നിലനിൽക്കും എന്ന് കൂടെ കേരളം സമ്മതിച്ചാൽ എല്ലാം ശുഭം.