Yearly Archives: 2022

വാർത്തേം കമന്റും – (പരമ്പര 106)


106
വാർത്ത 1 :- മൂന്നുമാസമായിട്ടും പരാതിയില്‍ നടപടിയില്ല; വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കമൻ്റ് 1:- ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണത്രേ !

വാർത്ത 2 :- അന്താരാഷ്ട്ര വില ഉയരത്തില്‍; പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് കമ്പനികള്‍.
കമൻ്റ് 2:- അയ്യോ പാവങ്ങൾ ! ബക്കറ്റ് പിരിവ് നടത്തി എന്തെങ്കിലും കൊടുക്കേണ്ടി വരും.

വാർത്ത 3 :- ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് യുവാവ് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകർത്തു.
കമൻ്റ് 3 :- ടിക്കറ്റ് എടുക്ക്വേ ? എന്തൊരു അനീതിയാണീപ്പറയുന്നത്?

വാർത്ത 4 :- ഭര്‍ത്താവ് മര്‍ദ്ദിക്കുന്നെന്ന് പരാതി; അന്വേഷിക്കാനെത്തിയ പോലീസ് കണ്ടത് കഞ്ചാവ് കൃഷി.
കമൻ്റ് 4:- മർദ്ദനം സൈഡ്. കഞ്ചാവ് മെയിൻ.

വാർത്ത 5 :- അഷ്ടമുടിക്കായലോരത്തുള്ള മാലിന്യമല ഓര്‍മയാകും; ഉപയോഗിക്കുക ബയോമൈനിങ് സംവിധാനം.
കമൻ്റ് 5 :- കേരളത്തിൽ ഒരു പാട് മാലിന്യക്കൂമ്പാരങ്ങൾ ബയോമൈനിങ്ങ് കാത്തുകിടക്കുന്നു.

വാർത്ത 6 :- അവധി രേഖപ്പെടുത്തിയിട്ടും ഒപ്പിട്ടു; ചോദ്യം ചെയ്ത സിവില്‍ സ്റ്റേഷനിലെ ക്ലാര്‍ക്കിന് ക്രൂര മര്‍ദനം.
കമൻ്റ് 6:- സർക്കാർ ഓഫീസുകളിലെ വൈകി വരലും അവധിയെടുപ്പുമൊക്കെ ചെന്നെത്തി നിൽക്കുന്ന അവസ്ഥ ഇതാണ്.

വാർത്ത 7 :- അശ്ലീല വീഡിയോ പള്ളിവികാരി അയച്ചത് സ്ത്രീകളുടെ ആധ്യാത്മിക ഗ്രൂപ്പിലേക്ക്; മാറി അയച്ചതെന്ന് വൈദികന്‍.
കമൻ്റ് 7 :- സമയം കളയാതെ ശരിക്കും അയക്കേണ്ടിയിരുന്ന അച്ചന്മാരുടെ ഗ്രൂപ്പിലേക്ക് കൂടെ അയക്ക്.

വാർത്ത 8 :- കോളേജിൽനിന്ന് ബാറ്ററി മോഷ്‌ടിച്ചു; എസ്.എഫ്.ഐ., കെ.എസ്.യു. നേതാക്കളടക്കം ഏഴുപേർ അറസ്റ്റിൽ.
കമൻ്റ് 8 :- അല്ലെങ്കിലും മോഷണക്കാര്യം വരുമ്പോൾ ഞങ്ങൾ ഒറ്റക്കെട്ടാണ്.

വാർത്ത 9 :- കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍.
കമൻ്റ് 9 :- ആക്ഷനും കട്ടും പറയാൻ ആരുമില്ലാതെ പോകുമ്പോൾ സംഭവിക്കുന്നത്.

വാർത്ത 10 :- ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, പ്രസംഗം വളച്ചൊടിച്ചു’; സഭയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍.
കമൻ്റ് 10:- മുക്കിന് മുക്കിന് എല്ലാം ഒപ്പിയെടുക്കാൻ മൊബൈൽ ക്യാമറകളുടെ ഈ ഡിജിറ്റൽ യുഗത്തിൽ വളച്ചാണോ വളക്കാതെയാണോ ഒടിച്ചതെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും സാദ്ധ്യമാണെന്ന് മന്ത്രി മനസ്സിലാക്കിയാൽ നല്ലത്.