greenwitch

സാങ്കല്‍പ്പിക രേഖ



ണ്ട് സ്ത്രീകള്‍ ഹസ്തദാനം ചെയ്ത് നില്‍ക്കുന്ന ഒരു ഫോട്ടോ എന്നതിനപ്പുറം ഒരു വലിയ പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

ഭൂമിക്ക് മുകളിലൂടെ കുറുകെയും നെടുകെയും മനുഷ്യന്മാര്‍ വരച്ചുകൂട്ടിയിട്ടുള്ള കുറേ സാങ്കല്‍പ്പിക രേഖകളുണ്ട്. അക്ഷാംശം(Lattitude), രേഖാശം(Longitude) എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ , ചെറിയ ക്ലാസ്സുകളിലെ ഭൂമിശാസ്ത്രപാഠങ്ങളില്‍ നാമതൊക്കെ പഠിച്ചിട്ടുള്ളതാണ്.

ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെ(Greenwich) ഒബ്സര്‍വേറ്ററി ടവറിനുള്ളിലൂടെ കടന്നുപോകുന്ന പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ (പ്രൈം മെറീഡിയന്‍ അഥവാ 00 0‘ 0“ രേഖാംശം) അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് സ്ത്രീകളും നില്‍ക്കുന്നത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ സ്വര്‍ണ്ണത്തലമുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് കിഴക്കുവശത്തും കറുത്ത മുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് പടിഞ്ഞാറുവശത്തുമാണ്. കിഴക്കും പടിഞ്ഞാറും നിന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുന്നെന്ന് തന്നെ പറയാം. സൂര്യന്‍ പൂജ്യം ഡിഗ്രി രേഖാംശത്തിന് മുകളില്‍ വരുമ്പോള്‍ ഗ്രീനിച്ചില്‍ സമയം(GMT) കൃത്യം 12 മണി എന്നതാണ് കണക്ക്. സമയവും രേഖാംശവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.

ഇപ്പറഞ്ഞ രേഖാംശം എന്ന ‘സാങ്കല്‍പ്പിക രേഖ’ യാണ് സ്ത്രീകള്‍‍ക്കിടയില്‍ നിലത്തുകാണുന്ന ലോഹത്തകിടുകൊണ്ടുള്ള വര. അവര്‍ക്ക് പിന്നില്‍ കാണുന്നത് ഭൂമിയുടെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ചരിഞ്ഞുള്ള നില്‍പ്പിന്റെ ഒരു മോഡലാണ്.

സാങ്കല്‍പ്പികരേഖയിലേക്ക് ഞാന്‍ നടത്തിയ യാത്രയുടെ വിവരണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

68 thoughts on “ സാങ്കല്‍പ്പിക രേഖ

  1. അവരുടെ മുടി രണ്ടു കളര്‍ ആയതുകൊണ്ട് മാത്രം നിങള് കഴിച്ചിലായി….

    (thanx, first time i am seeing this)

  2. അല്ലെങ്കിലും ഈ സ്ത്രീകള്‍ പലപ്പോഴും കിഴക്കും പടിഞ്ഞാരുമേ നില്‍ക്കാരുള്ളൂ …. നിരക്ഷരന്‍ ആദ്യമായിട്ടാ അത് കാണുന്നത് അല്ലെ? നമ്മുടെ നാട്ടില്‍ ഇത് സാധാരണം ! ഇനി ഇതുപോലെ ഫോറ്റൊയിടുമ്പോള്‍ അസാധരനംമായത് വല്ലതും ഇടണം . അല്ലെങ്കില്‍ മോശമാണ്.

  3. മനോജേ, ആ രേഖ പോലും സാങ്കല്പികമാണെന്നറിയുമ്പോള്‍ നാമും സാങ്കല്പികമാണേന്നറിയാനാണെനിക്കിഷ്ടം.
    പോസ്റ്റ് ഇഷ്ടപ്പെട്ടു.

  4. അവര്‍ക്ക് പിന്നില്‍ കാണുന്നത് ഭൂമിയുടെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ചരിഞ്ഞുള്ള നില്‍പ്പിന്റെ ഒരു മോഡലാണ് ഇതു കൊള്ളാം.

    മനോജേട്ടാ ഈ സാങ്കൽ‌പിക രേഖയുടെ ചിത്രത്തിനു നന്ദി. അവിടുത്തെ ബാക്കി വിശേഷങ്ങൾ എത്രയും വേഗം പോരട്ടെ. :)

  5. സങ്കല്പത്തെ പോലും
    ചിത്രത്തിലാക്കുന്ന നിരക്ഷരാ!!….

    അറിവ് പകരുന്ന ഈ കുറിപ്പിനു നന്ദി …

    കിഴക്കും പടിഞ്ഞാറും
    നിന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുന്നു
    നല്ല വീക്ഷണം

  6. വളരെ നല്ല വിവരണം.
    പണ്ട് സ്കൂളിൽ അക്ഷാംശവും രേഖാംശവും ഒക്കെ പഠിച്ചെങ്കിലും അവരെ രണ്ടു പേരേയും ഇങ്ങനെ ജീവനോടെ കാണാൻ പറ്റുമെന്ന് കരുതിയിരുന്നില്ല.

    നന്ദി നിരക്ഷരകുക്ഷീ, ആശംസകൾ!

  7. ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടമൊന്നുമല്ല ഇത് നന്നായിട്ടുണ്ട്. പുതിയ ഒരു അറിവായിരുന്നു

  8. ഉം.. ഞാനിതെത്ര കണ്ടതാ ? (ഗ്ലോബില്‍ :) ).. ബൈ ദ വേ, മിസ്റ്റര്‍ പെരേരാ, രേഖയുടെ അംശമുള്ള രേഖയാണോ ഈ രേഖാംശം..? :)

    വാഴക്കോടന്റെ പിലോസഫിക്കമന്റ് പ്രത്യേകം നോട്ട് ചെയ്യുന്നു.

  9. ഒന്നോര്‍ത്താല്‍ എല്ലാം അപേക്ഷികവാ…
    ഈ രേഖ കൊണ്ട് കേരളത്തില്‍ ഹരിപ്പാട്ടു വരച്ചിട്ടു നാളെ മുതല്‍ ഇതാണ് പൂജ്യം ഡിഗ്രി എന്ന് പറഞ്ഞു…ബാക്കി ഉള്ള സമയം അത് വെച്ച് കണക്കു കൂട്ടിയാലും…സൂര്യനോ ഭൂമിയോ പരാതി പറയും എന്ന് തോനുന്നില്ല..
    അതോട്നു തന്നെ ഗ്രീനിച്ചിനു എന്തേലും പ്രതെകത കാണാന്‍ എന്റെ അഹങ്കാരം അനുവദിക്കനില്ല :)

  10. സാങ്കല്‍പ്പിക യാത്ര കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    @ മണികണ്ഠന്‍ – ഗ്രീനിച്ചിലെ ഒബ്സര്‍വേറ്ററി ടവറിലേക്ക് പോകുന്ന വഴിയിലുമൊക്കെയായി ഒരുപാട് കാഴ്ച്ചകള്‍ ഉണ്ട്. മാരിടൈം മ്യൂസിയം, ക്യൂന്‍സ് ഹൌസ്, ഓള്‍ഡ് നേവി കോളേജ്, ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്ക്, ടൈറ്റാനിക്ക് മെമ്മോറിയല്‍ പാര്‍ക്ക് അങ്ങനെ പോകുന്നു ആ കാഴ്ച്ചകള്‍ …

    അതിനെക്കുറിച്ച് ഞാന്‍ ഒരു യാത്രാവിവരണം എഴുതിയിട്ടുണ്ട്. ഒക്‍ടോബര്‍ 15ന് ബാംഗ്ലൂരുനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രബോധിനിയുടെ സോവനീര്‍ 2009 ല്‍ അത് അച്ചടിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു. വന്നാല്‍ അതിന്റെ സ്കാന്‍, വന്നില്ലെങ്കില്‍ അതിന്റെ ഒറിജിനല്‍ ‘ചില യാത്രകളില്‍ ‘ പ്രതീക്ഷിക്കാം.

    @ കണ്ണനുണ്ണീ – ഈ രേഖ ഹരിപ്പാട് വരച്ചാലും ഒരു കുഴപ്പവുമില്ല. പക്ഷെ അത് ലോകത്തുള്ള എല്ലാവരും, പ്രത്യേകിച്ച് നാവികര്‍ ഒരുപോലെ അംഗീകരിച്ച് പിന്തുടരണമെന്ന് മാത്രം. അല്ലെങ്കില്‍ അപകടങ്ങള്‍ ഉറപ്പ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അങ്ങനെയുണ്ടായ ഒരുപാട് കപ്പലപകടങ്ങളാണ് അന്നത്തെ സൂര്യനുദിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായ ബ്രിട്ടീഷുകാരെ രേഖാംശം സ്റ്റാന്‍‌ന്റഡൈസ് ചെയ്യാനാവശ്യമായ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതും അവരതില്‍ വിജയിച്ചതും. അതുകൊണ്ട് ഗ്രീനിച്ചില്‍ പൂജ്യം ഡിഗ്രി രേഖാംശം വന്നു. ഹരിപ്പാട്ടുകാര്‍ വല്ല ശാസ്ത്രജ്ഞരും ആ കര്‍മ്മം നടത്തിയിരുന്നെങ്കില്‍ പൂജ്യം ഡിഗ്രി രേഖാംശം അല്ലെങ്കില്‍ GMT(ഗ്രീനിച്ച് മീന്‍ ടൈം)എന്നതിന് പകരം
    HMT (ഹരിപ്പാട് മീന്‍ ടൈം) എന്ന പേരില്‍ ഒരു സംഭവം ഉണ്ടാകുമായിരുന്നു.

    കണ്ണനുണ്ണി പറഞ്ഞത് തമാശയാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ഞാനല്‍പ്പം നിരക്ഷരത്ത്വം പകര്‍ന്ന് തന്നതാണ് കേട്ടോ ? ആവശ്യത്തിന് സ്മൈലി ഇടുന്നുണ്ട് :):):):)

  11. @ രജ്ഞിത്ത് വിശ്വം – ഈ രണ്ടിടത്തും സമയവും തീയതിയുമൊക്കെ ഒന്നുതന്നെ. ഒരു മാറ്റവുമില്ല.

    സമയവും ലോഞ്ചിറ്റ്യൂഡുമായി അഭേദ്യമായ ബന്ധത്തെപ്പറ്റി ചുരുക്കിപ്പറയുകയാണെങ്കില്‍ …
    ലോഞ്ചിറ്റ്യൂഡിന്റെ ഓരോ ഡിഗ്രിയും 60 മിനിറ്റായി വിഭജിച്ചിരിക്കുന്നു. അതില്‍ ഓരോ വിഭാഗത്തേയും വീണ്ടും അറുപത് സെക്കന്റുകളായി വിഭജിച്ചിരിക്കുന്നു. ഒരു ഡിഗ്രി ലോഞ്ചിറ്റ്യൂഡ് മാറണമെങ്കില്‍ എത്രയോ കിലോമീറ്ററുകള്‍ മാറണമെന്ന് ഊഹിക്കാമല്ലോ ? ഉദാഹരണത്തിന് ആയിരക്കണക്കിന് കിലോമീറ്റര്‍ ഉള്ള(കിഴക്ക്-പടിഞ്ഞാറ്) നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് എല്ലായിടത്തും ഒരേ സമയമാണല്ലോ ഫോളോ ചെയ്യുന്നത്.

  12. മനോജേട്ടാ ഈ മറുപടിയിൽ ഇരു തിരുത്ത് വേണ്ടേ?

    @ കണ്ണനുണ്ണീ – ഈ രേഖ ഹരിപ്പാട് വരച്ചാലും ഒരു കുഴപ്പവുമില്ല. പക്ഷെ അത് ലോകത്തുള്ള എല്ലാവരും, പ്രത്യേകിച്ച് നാവികര്‍ ഒരുപോലെ അംഗീകരിച്ച് പിന്തുടരണമെന്ന് മാത്രം. അല്ലെങ്കില്‍ അപകടങ്ങള്‍ ഉറപ്പ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അങ്ങനെയുണ്ടായ ഒരുപാട് കപ്പലപകടങ്ങളാണ് അന്നത്തെ സൂര്യനുദിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായ ബ്രിട്ടീഷുകാരെ രേഖാംശം സ്റ്റാന്‍‌ന്റഡൈസ് ചെയ്യാനാവശ്യമായ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതും അവരതില്‍ വിജയിച്ചതും. അതുകൊണ്ട് ഗ്രീനിച്ചില്‍ പൂജ്യം ഡിഗ്രി രേഖാംശം വന്നു. ഹരിപ്പാട്ടുകാര്‍ വല്ല ശാസ്ത്രജ്ഞരും ആ കര്‍മ്മം നടത്തിയിരുന്നെങ്കില്‍ പൂജ്യം ഡിഗ്രി രേഖാംശം അല്ലെങ്കില്‍ GMT(ഗ്രീനിച്ച് മീന്‍ ടൈം)എന്നതിന് പകരം
    HMT (ഹരിപ്പാട് മീന്‍ ടൈം) എന്ന പേരില്‍ ഒരു സംഭവം ഉണ്ടാകുമായിരുന്നു.

    ഇതിൽ സൂര്യനുദിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകൾ എന്ന് തമാശക്ക് പറഞ്ഞതാണോ? ശരിക്കും സൂര്യനസ്തമിക്കാ‍ത്ത സാമ്രാജ്യത്തിന്റെ ഉടമകൾ എന്നതല്ലെ ശരി. ലോകം മുഴുവൻ കോളനികൾ ഉള്ളതിനാൽ ബ്രിട്ടന്റെ ഏതെങ്കിലും ഒരു ഭാഗത്ത് (കോളനികളിലുൾപ്പടെ) എപ്പോഴും സൂര്യൻ ഉണ്ടാവും. അതുകൊണ്ടല്ലെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകൾ എന്ന് ബ്രിട്ടൺ അറിയപ്പെട്ടിരുന്നത്.

  13. പറയേണ്ടത് സൂര്യന്‍ അസ്തമിക്കാത്തത് എന്നു തന്നെയാണ്. അതുതന്നെയാണ് പറയാന്‍ ഉദ്ദേശിച്ചതും….
    പക്ഷേ അത് പഴകിത്തേഞ്ഞ ഒരു പ്രയോഗമായതുകൊണ്ട് മനപ്പൂര്‍വ്വം മാറ്റി എഴുതിയതാ :):)

    സൂര്യന്‍ അസ്തമിച്ചാലല്ലേ ഉദിക്കാന്‍ പറ്റൂ.

    ആരെങ്കിലും കണ്ടുപിടിക്കുമോ എന്ന് നോക്കി ഇരിക്കുകയായിരുന്നു ഞാന്‍ :)

    ഗൂഗിളമ്മച്ചീ….ഒരുവിധം ഉരുണ്ട് രക്ഷപ്പെട്ടു. മണ്ടത്തരങ്ങള്‍ ഇനീം വല്ലതുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ കാത്തോളണേ :)

  14. അതല്ല ചേട്ടാ.. ഈ ഭൂമി ചുറ്റി യാത്ര ചെയ്യുമ്പോള്‍ ഒരു ദിവസം നഷ്ടമാകുമെന്നും നേടുമെന്നും ഒക്കെ കേട്ടിട്ടുണ്ട്.. അതാ ചോദിച്ചത്.. അപ്പോള്‍ അതും ഇതുമായി കോയി ബന്ധന്‍ നഹീ..? :)
    അറിവില്ലായ്മ കൊണ്ടാണേ..

  15. @ രഞ്ജിത്‌ വിശ്വം – ആ കേട്ടതില്‍ അല്‍പ്പം വാസ്തവമൊക്കെ ഉണ്ട്.

    ഉദാഹരണത്തിന് ഇന്ത്യയെ അപേക്ഷിച്ച് ഏകദേശം 12 മണിക്കൂര്‍ പുറകിലാണ് അമേരിക്കന്‍ സമയം. ഇന്ത്യയില്‍ നിന്ന് വിമാനത്തില്‍ കയറി ഒറ്റയടിക്ക് അമേരിക്കയിലെക്ക് വിട്ടാല്‍ പറക്കുന്ന സമയം ഒക്കെ ചേര്‍ത്ത് നോക്കിയാലും നമ്മള്‍ അമേരിക്കയില്‍ എത്തുമ്പോള്‍ ഏറെക്കുറെ നമ്മള്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സമയം തന്നെ ആയിരിക്കും അമേരിക്കയില്‍ . നമുക്ക് 12 മണിക്കൂറോളം അധികം കിട്ടിയതുപോലെയാണത്. ഈ സാധനത്തിനെയാണ് സായിപ്പ് ജറ്റ് ലാഗ് എന്ന് പറയുന്നത്. മറിച്ച് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോള്‍ അത് ജറ്റ് ലീഡ് ആകും. അപ്പോള്‍ നമുക്ക് 12 മണിക്കൂറോളം സമയം ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടതായും തോന്നും.

    അതുകൊണ്ടല്ലേ ഞാന്‍ ഇതുവരെ അമേരിക്കയിലേക്ക് പോകാത്തത് . അല്ലാതെ ക്ലിന്റന്റെ സര്‍ക്കാര്‍ 2 പ്രാവശ്യം വിസ നിഷേധിച്ചതുകൊണ്ടൊന്നും അല്ല :) :) (കിട്ടാത്ത മുന്തിരി പുളിക്കും)

    അല്ലാ ഈ പറഞ്ഞ ജറ്റ് ലീഡും ലാഗുമൊക്കെ സ്വയം അറിയാമായിരുന്നിട്ടും എന്നെക്കൊണ്ട് പറയിപ്പിച്ച് എന്തെങ്കിലും മണ്ടത്തരമോ നിരക്ഷരത്ത്വമോ വിളിച്ച് പറയുമോന്ന് ആസ്വദിച്ച് കണ്ണിലെണ്ണ ഒഴിച്ച് ഇരിക്കുകയാണല്ലേ ? :) :) നടക്കട്ടെ നടക്കട്ടെ :)

  16. നിരൂ, ജെറ്റ് ലാഗ് എന്നത് ഒരു physiological condition അല്ലെ ? വ്യത്യസ്ഥമായ ഒരു ടൈം സോണിലെത്തിക്കഴിഞ്ഞാൽ നമ്മുടെ ശരീരം അതുമായി synchronies ചെയ്യും വരെയുള്ള ഒരു ഒരു അവസ്ഥ..

  17. ശ്രീലാലേ …

    എല്ലാവരും കൂടെ എന്നെക്കൊണ്ട് കൂടുതല്‍ നിരക്ഷരത്ത്വം എഴുന്നള്ളിപ്പിച്ച് കുഴപ്പിക്കരുതേ :):):)

    രജ്ഞിത് വിശ്വത്തിന്റെ ചോദ്യവും മനുഷ്യന്റെ ആ അവസ്ഥയെപ്പറ്റിയാണെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ആ മണ്ടത്തരം പറഞ്ഞുപോയത്. ആധികാരികമായിട്ടൊന്നും പറഞ്ഞതല്ലട്ടോ ? പിന്നെ ജറ്റ് ലാഗ് ജറ്റ് ലീഡ് എന്നതും അക്ഷാംശം രേഖാംശം എന്നതുമൊക്കെയായി കൂട്ടിക്കുഴക്കുകയും അരുത്. അത് വേ ഇത് റേ.

    (അത്മഗതം – ഗൂഗിളമ്മച്ചീ ഞാന്‍ പറഞ്ഞതല്ലേ കാത്തോളണമെന്ന് ? എന്നിട്ടിപ്പോ ആ പോട്ടം പിടിക്കണ ചെക്കന്‍ മനുഷ്യനെ എടങ്ങേറാക്കിക്കളഞ്ഞു) :) :)

  18. അല്ല ശ്രീലാലേ …ഇപ്പോ എനിക്കൊരു സംശയം. ജെറ്റ് ലാഗ് ജെറ്റ് ലീഡ് സമയത്ത് physiological condition നെ ബാധിക്കുന്നു എന്നതിനൊപ്പം നമ്മള്‍ വാച്ചിലെ സമയവും മാറ്റിവെക്കുന്നുണ്ടല്ലോ ? അപ്പോ അതിനെ എങ്ങനെയാണ് നിര്‍വ്വചിക്കേണ്ടത് ? ഇക്കാര്യത്തില്‍ വിവരമുള്ളവര്‍ സഹായിക്കണം പ്ലീസ്.

    (ഗൂഗിളമ്മച്ചീ…ഞാനാ പന്ത് തട്ടി എന്റെ കോര്‍ട്ടീന്ന് കളഞ്ഞു. കാത്തോളണേ ) :):)

  19. Jet lag is a definitely physiological c condition. In this case, the body clock needs to be adjusted, and body naturally and gradualy(or with some medical help) does that. In the same way, your watch doesn’t know that you crossed time lines. So, that need to be adjusted, by you.

    Correct me, if i am wrong.

  20. ക്യാപ്റ്റന്‍ ഹാഡോക്ക് – ജറ്റ് ലാഗില്‍ ഉണ്ടാകുന്നതുപോലുള്ള physiological condition തന്നെയാണ് ജെറ്റ് ലീഡിലും ഉണ്ടാകാറ്.

    ഇനി രജ്ഞിത്ത് വിശ്വം ചോദിച്ച ചോദ്യത്തിന് മറുപടി കൃത്യമായി പറയാന്‍ ശ്രമിക്കാമോ ?

    (ഗൂഗിളമ്മച്ചീ – പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വരുമോ ? ) :) :)

  21. “ജെറ്റ് ലീഡി” –> കേട്ടിടില്ല. ഇത് തപ്പി നോക്കിയിട്ട് കിട്ടുനില്ല(Google and Wiki). അങ്ങനെ ഒരു usage ഉണ്ടോ ?

  22. lol..found another one : Red Eye Flight

    http://en.wikipedia.org/wiki/Red-eye_flight

    A red-eye flight typically moves from west to east during the overnight hours. It departs late at night, lasts only about three to five hours, an insufficient period to get fully rested inflight, and due to rapid forward time zone changes the aircraft lands around dawn. As a result, many travellers are unable to get sufficiently rested before a new day of activity. From a marketing standpoint, the flights allow business travellers an opportunity to migrate eastward without having an impact on a full business day.

  23. ജൈവഘടികാരത്തിന്റെ കൃത്യമായ ഒരു താളത്തില്‍ പോകുന്ന ശരീരത്തിന് പെട്ടന്നൊരു മാറ്റം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖമില്ലാത്ത അവസ്ഥയാണ് ജെറ്റ് ലാഗ് ( ഇതിനു മലയാളം വാക്കൊന്നും ഇല്ലെ ആവോ ? )
    പുതിയ ടൈം സൊണിലെത്തിയാല്‍
    ശരീരം അതിന്റെ ക്ലോക്ക് പ്രകാരം രാത്രിക്ക് വേണ്ടി പ്ലാന്‍ ചെയ്യുമ്പോള്‍ പകലും , പകലിനു പകരം രാത്രിയും കണ്ട് വണ്ടറടിക്കും.

    ശരീരത്തിന്റെ ഊഷ്മാവ്, ചില ഹോര്‍മോണുകള്‍ ഇവയൊക്കെ ബോഡിക്ലോക്കുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടെത്രേ. പുതിയ ടൈം സോണുമായി ശരീരം പരിചയപ്പെടുന്നതുവരെ ഈ സുഖമില്ലാത്ത അവസ്ഥ തുടരും..

    ഇനീം സംശയമുണ്ടെങ്കില്‍ നിരൂ, ആമേരിക്കയ്ക്ക് ഒരു ടിക്കറ്റെടുത്ത് താ, ഞാനൊന്ന് പോയി ജെറ്റ് ലാഗിനെപ്പറ്റി നേരില്‍ പഠിച്ചിട്ടു വരാം.. :)

    -അമേരിക്കയില്‍ മൂന്നുമാസം താമസിച്ചപ്പൊഴും ഞാന്‍ വാച്ചിലെ സമയം മാറ്റിയില്ലായിരുന്നു – ഇന്ത്യന്‍ സമയത്തില്‍ തന്നെയായിരുന്നു എന്റെ സകല പ്ലാനിംഗും സമയം കണക്കുകൂട്ടലുകളും. :) – ഒരു രസത്തിന്

  24. ക്യാപ്റ്റനോട് എന്തെങ്കിലും ചോദിച്ചാല്‍ ചോദിച്ചവന്‍ കുടുങ്ങും. സി.ബി.ഐ.ക്കാരേലും കഷ്ടമാ ക്യാപ്റ്റന്‍ :)

    ശ്രീലാലേ – ചുമ്മാതല്ല 3 മാസം കഴിഞ്ഞപ്പോള്‍ വണ്‍‌വേ ടിക്കറ്റെടുത്ത് തന്ന് അമേരിക്കേന്ന് കണ്ണൂരേക്ക് കേറ്റി വിട്ടത് :):)

  25. ക്യാപ്റ്റന്‍ – ജറ്റ് ലീഡ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് എന്നല്ലാതെ അതിന് ആധികാരികത ഒന്നും ഇല്ലെന്ന് ഇപ്പോഴാ മനസ്സിലായത്. ജെറ്റ് ലാഗ് അമേരിക്കയിലേക് പോകുമ്പോള്‍ ഉള്ള അവസ്ഥ. അവിടന്ന് മടങ്ങുമ്പോള്‍ സമയം മുന്നിലാണല്ലോ ? ആ അവസ്ഥയെ പറയാണ് ജെറ്റ് ലീഡ് എന്നുപയോഗിക്കുന്നത് എന്നാണ് കരുതിയിരുന്നത്. പലരും ആ പദം ഉപയോഗിക്കുന്നതും കേട്ടിട്ടുണ്ട്. പലതും കേട്ടറിവുകള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്.

  26. സത്യം നിരു..ബ്ലോഗ്‌ ചാറ്റ്/കമന്റ്‌ വഴി ക്രിയേറ്റീവ് ആയ ചര്‍ച്ചകള്‍ വളരെ നല്ലതാ. കുറെ അറിയാത്ത കാരിയങ്ങള്‍ പഠിക്കാം. ഗ്രീനിച്ചില്‍ ഇങ്ങനെ ഒരു സെറ്റപ്പ് ഉണ്ടെന്നു പണ്ട് പഠിച്ചതാ, ഈപഴാ കാണുന്നെ.

    Sd/-
    ക്യാപ്റ്റന്‍ സേതു Haddock രാമയ്യര് CIB

  27. തികച്ചും പുതുമയുള്ള ഈ ചിത്രവും വിജ്ഞാനപ്രദമായ വിവരണവും തന്നതിന് ഒരു നന്ദി പറയാമെന്നു കരുതി വന്നതാണ്…

    ഹെന്റമ്മോ! ക്യാപ്റ്റനും ശ്രീലാലും പിന്നെ നിരക്ഷരന്റെ നിരക്ഷരത്വം വിളമ്പലും കൂടി കമന്റ്‌ രംഗമങ്ങ് കൊഴുപ്പിച്ചിരിയ്ക്കുകയാണല്ലോ… ഇനിയിപ്പോൾ ഞാനെന്താ പറയുക..? ആകെക്കൂടി ജെറ്റ്ലാഗ് ബാധിച്ച അവസ്ഥയിലായി ഞാൻ :) :)

  28. ഫോട്ടം കണ്ട സന്തോഷം അറിയിച്ചിട്ട് പൊയ്യ്ക്കളയാം എന്ന് വിചാരിച്ച് കമന്റുകള്‍ വഴി ഒന്നു പോയതാ ഇപ്പോള്‍ ആകെ കണ്‍ഫൂഷ്യന്‍ ആയിപോയല്ലോ

  29. ജിപ്പൂസേ – അപരാ…. :)സൂക്ഷിച്ച് നടന്നോ എന്നെക്കിട്ടിയില്ലെങ്കില്‍ എന്റെ അപരനായാലും മതി എന്ന് പറഞ്ഞ് കുറേപ്പേര്‍ നടക്കുന്നുണ്ട് :)

    ഗൌരീനഥന്‍ , ബിന്ദു കെ.പി. – സുഹൃത്തുക്കളേ…
    സാങ്കല്‍പ്പിക രേഖയാകുമ്പോള്‍ കുറേ കണ്‍ഫ്യൂഷന്‍ ഒക്കെ ഉണ്ടാകും പോരാത്തതിന് പോസ്റ്റിയിരിക്കുന്നത് നിരക്ഷരനും…പോരേ പൂരം !! :) :)

  30. പടവും അതിനോടൊപ്പമുള്ള വിശദീകരണവും കണ്ട് ഏതാണ്ട് എല്ലാം മനസ്സിലായതാ. കമന്റാന്‍ വന്നപ്പോ എല്ലാം പോയി. എന്തായാലും ഞാന്‍ ഇവിടുന്ന് ജീവനും കൊണ്ടോടി.

  31. നിരക്ഷരന്‍ ചേട്ടാ.. ഞാനായിട്ട് തുടങ്ങിയത് ഞാനായിട്ട് തന്നെ അവസാനിപ്പിക്കണമല്ലോ.. ഗൂഗിള്‍ ഭവതിയെ തന്നെ പിടിച്ചു.. ഭഗവതി എത്തിച്ചത് വിക്കി പീഡിയായില്‍..പ്രശ്നക്കാരന്‍ ഗ്രീന്‍ വിച്ച് രേഖയല്ല. അവന്റെ അങ്ങേപ്പുറത്ത് ഇന്റര്‍ നാഷണല്‍ ഡേറ്റ് ലൈന്‍ എന്നൊരുത്തനുണ്ട്. ആ രേഖ മുറിച്ചു കടക്കുമ്പോള്‍ ഒരു ദിവസം നഷ്ടമാകുകയോ അധികം ലഭിക്കുകയോ ചെയ്യും. പടിഞ്ഞാറു നിന്നും കിഴക്കോട്ട് യാത്ര ചെയ്യുന്നവര്‍ക്ക്‍ ഒരു ദിവസം കൂടുതല്‍ ലഭിക്കും തിരിച്ചാണെങ്കില്‍ ഒരു ദിവസം നഷ്ടം . കൂടുതല്‍ വിവരങ്ങള്‍
    http://en.wikipedia.org/wiki/International_Date_Line എന്ന വിക്കീ പീഡിയാ സൈറ്റില്‍ ഉണ്ട്..
    അരിയാമായിട്ട് പരീക്ഷിക്കാന്‍ ചെയ്തതല്ല കേട്ടോ.. അങ്ങിനെ ഏതോ ഒരു ലൈന്‍ ഉണ്ടെന്നു കേട്ടിരുന്നു അതാണോ ഇതെന്നു വര്ണ്യത്തില്‍ ആശങ്ക വന്നു.. അതാ ചോദിച്ചത്. :)

  32. എന്റെ നിരക്ഷരന്‍ ചേട്ടാ .. നിരക്ഷരനായ ചേട്ടന്‍ എങ്ങനെ ഇത്രയും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ പറയുന്നു…ശോ….. പയങ്കര ബുദ്ധിയാണല്ലോ ചേട്ടന്..

    (അറിവ് തരുന്ന കുറിപ്പ്…ആശംസകള്‍)

  33. അങ്ങനെ കടിച്ച് പാമ്പ് തന്നെ വന്ന് വിഷം ഇറക്കിത്തന്ന് പോയി :):)

    പാമ്പ് എന്നത് ഈ വിഷയത്തില്‍ ആലങ്കാരികമായ പദമാണ് രജ്ഞിത്ത് വിശ്വം, ഞാന്‍ അതിഭയങ്കരനായ ഒരു തമാശക്കാരനും, അത് മനസ്സിലാക്കണം. അല്ലാതെ “എന്നെ പാമ്പ് എന്ന് വിളിച്ച നിരക്ഷരന്റെ നിരക്ഷരത്ത്വം അവസാനിപ്പിക്കുക“ എന്നൊക്കെ മുറവിളി കൂട്ടി, ഇടിച്ച് പപ്പടമാക്കാന്‍ വരരുത് :):) ഞാന്‍ ഈ ഭാഗത്ത് വന്നിട്ടേയില്ല :):)

    രജ്ഞിത്ത് വിശ്വം – അങ്ങനെ ഒരു ലൈനുമായി വന്ന ഞാനിതാ 2 ലൈനുമായി മടങ്ങുന്നു. ഡേറ്റ് ലൈനെപ്പറ്റി ബോധവാനാക്കിത്തന്നതിന് പെരുത്ത് നന്ദി :)

  34. Thank you,രജ്ഞിത്ത് വിശ്വം

    പിന്നെ, ഇത് എനിയ്ക് പണ്ടേ അറിയാമായിരുന്നു…..പിന്നെ കടിച്ച് പാമ്പ് തന്നെ വന്ന് വിഷം ഇറകട്ടെ ഇന്ന് കരുതി ഇരുനതലേ…ശോ… believe me….പ്ലീസ്…

  35. ചേട്ടായീ..
    താങ്കളുടെ ഓരോ പോസ്റ്റും ഓരോ പുതിയ അറിവുകളാണ് നല്‍കുന്നത്. നന്ദി, ഒപ്പം അഭിനന്ദനങ്ങളും. :)

  36. അക്ഷാംശം രേഖാംശം എന്നൊക്കെ പഠിച്ചിട്ടുണ്ടേലും ഇങ്ങനൊരു പടം കാണാൻ ഭാഗ്യമുണ്ടായത് നിരക്ഷരൻ മാഷ് കാരണമാണു.ഈ വിവരങ്ങൾക്കും ചിത്രത്തിനും നന്ദി

Leave a Reply to MANIKANDAN [ മണികണ്ഠന്‍‌ ] Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>