Munnar-Day-2-059

കൊളുന്ത് നുള്ളല്‍



തേയിലത്തോട്ടങ്ങളില്‍ ‘കൊളുന്ത് നുള്ളല്‍‘ ഇനി ഒരു ഓര്‍മ്മ മാത്രം.

കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ കൊളുന്തുകള്‍ അരിഞ്ഞ് വീഴ്ത്തുന്ന കത്രികയും അതിനോട് ചേര്‍ന്നുള്ള കൊളുന്തുസംഭരണിയുമാണ് ഇന്ന് തോട്ടം തൊഴിലാളികള്‍ എല്ലാവരും ഉപയോഗിക്കുന്നത്. നുള്ളിയെടുത്തിരുന്ന കൊളുന്തുകള്‍ മുതുകില്‍ തൂക്കിയിട്ടിരുന്ന കൊട്ടകളിലാണ് പഴയകാലങ്ങളില്‍ ശേഖരിച്ചിരുന്നത്. അതിനുപകരം ഇപ്പോള്‍ മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക്ക് സഞ്ചികള്‍.

ഇതൊക്കെയാണെങ്കിലും തോട്ടം തൊഴിലാളികളുടെ അടിസ്ഥാനസൌകര്യങ്ങളിലും ജീവിതരീതികളിലുമൊന്നും ഇക്കാലത്തിനിടയില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വേദനിപ്പിക്കുന്ന ഒരു കാര്യം.

പാക്കറ്റില്‍ വരുന്ന ചായപ്പൊടി പൊട്ടിച്ചുണ്ടാക്കുന്ന ചുടുചായ ആസ്വദിച്ച് കുടിക്കുന്ന സമയത്ത് എപ്പോഴെങ്കിലും, പുറം‌ലോകത്തിന്റെ സുഖസൌകര്യങ്ങളും ആഡംബരങ്ങളുമൊന്നും ഒരിക്കല്‍പ്പോലും അനുഭവിക്കാന്‍ കഴിയാതെ, ജനിച്ചുവളര്‍ന്ന ജീവിതസാഹചര്യങ്ങളില്‍ അറിയുന്ന ഏക ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇവരിലാരെയെങ്കിലും നാം ഓര്‍ക്കാറുണ്ടോ ?
—————————————————————————
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഒരു തേയിലത്തോട്ടത്തില്‍ നിന്ന് ഒരു ദൃശ്യം

Comments

comments

25 thoughts on “ കൊളുന്ത് നുള്ളല്‍

  1. ഓര്‍ക്കുന്നുണ്ട് നിരക്ഷരാ,
    കാരണം ഉറങ്ങുമ്പോള്‍പ്പോലും കൊളുന്തുമണം വീശുന്ന ഒരു തേയിലഫാക്ടറിയായിരുന്നു ഈയുള്ളവന്റെ ആദ്യപണിസ്ഥലം..:)

  2. ഓര്‍ക്കാറില്ലെന്നതാണ് സത്യം. ഈയിടെയായി ചായ കുടിക്കാറുമില്ല. അപ്പോള്‍ പിന്നെ ഓര്‍ക്കേണ്ടിവരുന്നതേയില്ലല്ലോ. എങ്കിലും ഈ ഒരു ഓര്‍മ്മപ്പെടുത്തല്‍ നന്നായി :)

  3. ശരിയാണ് നിരക്ഷരാ, നിറവും രുചിയും കടുപ്പവും ഒത്തിണങ്ങിയ ഒരു ചായ ആസ്വദിക്കുമ്പോള്‍ അതിനു പിന്നിലുള്ള ജീവിത വേദനകളെ നാം കാണാതെ പോകുന്നു…

    ഓ.ടോ:) നാട്ടില്‍ പോയതില്‍ പിന്നെ 2 മാസമായി ബ്ല്ലോഗുവായന കമ്മിയാണ്.ഇപ്പോള്‍ മരുഭൂമിയില്‍ തിരിച്ചെത്തിയ ശേഷമാണ് സൂര്യകാലടി മനയിലും ഭ്രാന്തന്‍ മലയിലും മറ്റും കയറിയിറങ്ങിയത് . വിവരണങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം എന്നു മാത്രം പറയട്ടെ. കുറഞ്ഞുപോയി എന്നറിയാം. കൂടുതല്‍ പറയാന്‍ എനിക്കു വാക്കുകളില്ല!. സത്യം..!!
    (പുത്തന്‍വേലിക്കരയെ പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കണ്ടിരുന്നോ?)

  4. ജീവിതം എന്നത് ഒരിട്ടാവട്ടമാണെന്നു മാത്രം കരുതുകയും അല്ലെങ്കില്‍ ഇതില്‍കൂടുതല്‍ തനിക്കു വിധിച്ചിട്ടില്ലെന്നും ചിന്തിക്കേണ്ടി വരുന്നവര്‍..
    ഇത് തേയിലത്തോട്ടങ്ങളില്‍ മാത്രമല്ല, വെളുത്ത ഷര്‍ട്ടിടുക എന്നതു പോലും അപ്രാപ്യമായ ഒരു കൂട്ടം താഴ്ന്ന ജാതിക്കാര്‍ ഇപ്പോഴുംതമിഴ്നാട്ടിലുണ്ടത്രേ..

    പലപ്പോഴും നമ്മളൊന്നും ചിന്തിക്കുന്നില്യ. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന്

  5. ശരിയാണ്‌ നീരക്ഷരൻ,
    കൊളുന്ത്‌ നുള്ളുന്നവരുടെ താമസസ്ഥലങ്ങളിലെ അവസ്ഥ പലേടത്തും വളരെ പരിതാപകരമായ നിലയിലാൺ. മൂന്നാറിലാണെങ്കിൽ എല്ലാം (റോഡും, വെള്ളവും, വൈദ്യുതിയും, ആശുപത്രിയും, സ്കൂളും ഒക്കെ) ടാറ്റായുടേതാണെന്നു പറയുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഇവരുടെ ഇടയിൽ എത്രമാത്രം ലഭ്യമാണെന്നത്‌ ആരും ചിന്തിക്കാറില്ല
    .

    ഇനിയും ചായ കുടിക്കുമ്പോൾ മനസ്സിൽ ഓർക്കാൻ നന്നായി ഈ കുറിപ്പ്‌.

  6. ഓര്‍ക്കാറുണ്ട് നിരക്ഷരാ… ചായപ്പൊടി കൂടുതല്‍ വിറ്റ്, ആ മുതലാളിക്ക് പിന്നെയും പൈസയുണ്ടായി, അങ്ങനെ അത് കൊണ്ട് അല്‍പ്പം ഗുണം ഈ കൊളുന്തുനുള്ളുന്നവര്‍ക്കും കിട്ടിക്കോട്ടേ എന്ന് വിചാരിച്ചിട്ടല്ലെങ്കിലും ദിവസവും 4 ചായയെങ്കിലും കുടിക്കുന്നുമുണ്ട്.

  7. ഞാന്‍ ഒരു ചായ ഭ്രാന്തനാണ് .നന്നായി ചായകുടിക്കും .പക്ഷേ ഇവരെക്കുറിച്ച് ഓര്‍ക്കാറില്ല .ഞാന്‍ ഇപ്പോഴും വിചാരിച്ചിരുന്നത് തേയില നുള്ളി എടുക്കുകയാണ് എന്നാണ്.ഇത് പുതിയ അറിവ് .

  8. അതുതന്നെ. ഓര്‍ക്കാതിരുന്നത്‌, അതോ ഓര്‍ക്കാനിഷ്ടമില്ലാഞ്ഞതോ.. ഓര്മിപ്പിച്ചതിനു നന്ദി നിരച്ചരാ

  9. ഒരു ചായപ്രാന്തി ആണെങ്കിലും ഈ വഴിക്കു ചിന്തിച്ചിട്ടില്ല.
    നലൽ ചിത്രം,നല്ല പോസ്റ്റ്

  10. കൊളുന്ത് നുള്ളുന്നതു കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇവരുടെ ജീവിതത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല..ഇപ്പോള്‍: രണ്ട് നേരവും ചായ കുടിക്കുമ്പോള്‍ അവരെ കുരിച്ചോര്‍ക്കുന്നു..നല്ല പോസ്റ്റ്

  11. മനോജ്‌ചേട്ടാ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഓര്‍‌ക്കാറില്ലെന്നതാണ് സത്യം. ചായകുടിക്കുമ്പോള്‍ മാത്രമല്ല എത്രയോവട്ടം മൂന്നാര്‍ വരെപോയിരിക്കുന്നു. എത്രയോവട്ടം ഈ കോളുന്തുനുള്ളുന്നവരെ കണ്ടിരിക്കുന്നു അപ്പോഴോന്നും ഇങ്ങനെ ഒരു ചിന്ത എന്റെ മനസ്സില്‍ വന്നിട്ടില്ല. മറിച്ച് ആ പ്രകൃതിഭംഗി ആസ്വദിക്കുന്നതിലാവും കൂടുതല്‍ ശ്രദ്ധ. ഈ പുതിയ കാഴ്‌ചയിലേക്ക് കണ്ണുതുറപ്പിച്ചതിനു നന്ദി.

  12. തേയിലതോട്ടം ആദ്യമായി ഞാന്‍ കണാന്‍ പോയത് സ്ക്കൂളില്‍ പഠിക്കുമ്പോഴാണു ..പിന്നെ പലവട്ടം പോയി പല തോട്ടങ്ങളില്‍ മൂന്നാറിലും,തേക്കടിയിലും പൊന്മുടിയിലും ഒടുവില്‍ മനസിനെ വളരെ പിടിച്ചുലച്ച സംഭവമായിരുന്നു ബ്രൈമൂര്‍ റ്റീ എസ്റ്റേറ്റിലെ പട്ടിണി മരണം
    ചായകുടിക്കുന്നവര്‍ ആരും ആ ചായ മുന്നില്‍ എത്തുന്നതു വരെയുള്ള അദ്ധ്വാനത്തെയൊ ,തൊഴിലാളിയെയോ ഓര്‍മ്മിക്കാറില്ല.ലാഭവിഹിതം താഴെ എത്താറില്ലാ, എന്തിനു ആരുടെയും ഓര്മ്മയിലും ഇവരെത്തുന്നില്ലാ..
    നിരക്ഷരാ നല്ല ഒരു പോസ്റ്റ് തേയില തോട്ടം തൊഴിലാളികളെ ഓര്‍മ്മിച്ചതിന്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദീ , സ്നേഹാശംസകളോടെ മാണിക്യം.

  13. നിരന്‍..ഇത്തവണത്തെ നെല്ലിയാമ്പതി യാത്രയിലും കണ്ടിരുന്നു “കൊളുന്ത് നുള്ളല്‍”. ജോയിച്ചേട്ടന്റെ തേയിലതോട്ടവും, കുരിശമ്മയുടെ കോഴിക്കറിയും വറുത്ത മീനും നെല്ലിയാമ്പതിയുടെ മായാത്ത ഓര്‍മ്മകളുമായി എന്നും കൂടെയുണ്ടാവും..(ഓഫ് ആയോ??!!)

  14. ഓര്‍ക്കാറില്ല, പലതും പലപ്പോഴും.
    വയനാടിലും മൂന്നാറിലുമെല്ലാം
    കണ്ടിട്ടുണ്ട്, പക്ഷെ, ഈ ജീവിതത്തിന്റെ
    പിന്നാമ്പുറം ആലോചിച്ചിട്ടില്ല.

  15. ഓര്‍ക്കാറില്ല, പലതും പലപ്പോഴും.
    വയനാടിലും മൂന്നാറിലുമെല്ലാം
    കണ്ടിട്ടുണ്ട്, പക്ഷെ, ഈ ജീവിതത്തിന്റെ
    പിന്നാമ്പുറം ആലോചിച്ചിട്ടില്ല.

    (sori for test comment)

  16. തണല്‍ – വളരെ സന്തോഷമായി. തേയിലക്കമ്പനിയില്‍ ജോലി ചെയ്തിട്ടുള്ള ഒരാളുടെ തന്നെ കമന്റ് ആദ്യം കിട്ടിയതില്‍.

    ഷാരു – എന്നാ പറ്റി. ചായ കുടി നിര്‍ത്തിയത് ?

    ബിന്ദു കെ.പി – ഭ്രാന്തന്‍ മലയും, സൂര്യകാലടി മനയും ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    നിഷാദ് – സത്യമാണ് താങ്കള്‍ പറഞ്ഞത്. നമ്മളൊക്കെ മഹാഭാഗ്യവാന്മാരാണ്.

    പൊറാടത്ത് – കുരിശമ്മയുടെ കോഴിക്കറിയും മീനും കഴിക്കാന്‍ ഞാനുടനെ നെല്ലിയാമ്പതിയില്‍ പോകുന്നുണ്ട്.

    ശ്രീ, നന്ദു, കുറ്റ്യാടിക്കാരാ, കാപ്പിലാന്‍, പ്രവീണ്‍ ചമ്പക്കര, പാമരന്‍, ആഗ്നേയ, അനൂപ് കോതനെല്ലൂര്‍, പ്രിയ ഉണ്ണികൃഷ്ണന്‍, കാന്താരിക്കുട്ടീ, സതീഷ് മാക്കോത്ത്, മണികണ്ഠന്‍, മാണിക്യേച്ചീ, മുസാഫിര്‍, മിന്നാമിനുങ്ങ്….

    കൊളുന്ത് നുള്ളല്‍ കാണാനും, തോട്ടം തൊഴിലാളികളുടെ ദുഖങ്ങളില്‍ പങ്ക് ചേരാനും എത്തിയ എല്ലാവര്‍ക്കും നന്ദി.

  17. നാം കുടിയ്ക്കുന്ന ചയമാത്രമല്ല, നാം ഉപയോഗിയ്ക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ അദ്ധ്യാനത്തിന്റെ വലിയ അംശം ഉണ്ടന്നുള്ള സത്യം നാം അറിയാതെ പോകുന്നു . ഓരോ നെല്‍മണിയ്ക്കും ഉണ്ട് വിയര്‍പ്പിന്റെ ഗന്ധത്തിന്റെ കഥപറയാന്‍ .വിഷയം നന്നായിരിക്കുന്നു

Leave a Reply to നിഷാദ് Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>