വഴി തെറ്റി ആഴക്കുറവുള്ള കടലില്‍ പെട്ടുപോയതാണവള്‍ . ഇപ്പോള്‍ നെഞ്ചോളം വെള്ളത്തിലൂടെ നടന്നാല്‍ കരയില്‍ നിന്ന് കഷ്ടി 100 മീറ്റര്‍ മാത്രം അകലെ കിടക്കുന്ന അവളുടെ അടുത്തെത്താം, കയറേണി വഴി മുകളിലേക്ക് പിടിച്ച് കയറാം.
തിരകളോട് തോറ്റ് കടല്‍ക്കരയില്‍ അടിഞ്ഞ അവളെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും തോല്‍പ്പിച്ചു. ഇന്‍ഷൂറന്‍സ് പണം കിട്ടാത്തതുകൊണ്ട് പൊളിച്ചടുക്കി നേരേ ചൊവ്വേ ഒരു ശവസംസ്ക്കാരത്തിനുപോലും സാദ്ധ്യതയില്ലാതെ തുരുമ്പെടുത്ത് നാശമായിക്കൊണ്ടിരിക്കുന്നു ‘റിവര്‍ പ്രിന്‍സസ്സ് ‘ എന്ന ഈ കപ്പല്‍ .
നോര്‍ത്ത് ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ നിന്നൊരു കാഴ്ച്ച.