യാത്രാവിവരണമെഴുതാനൊന്നും ഞാനാളല്ല.
അതൊക്കെ, മലയാളിക്കുവേണ്ടി പൊറ്റക്കാടു് അതിമനോഹരമായി എഴുതിയിട്ടുണ്ട്. അത് വായിക്കാത്തവര്‍ക്കുവേണ്ടി, സന്തോഷ് ജോര്‍ജ്ജു് കുളങ്ങരയുടെ ”സഞ്ചാരം” വീഡിയോ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനൊക്കെയപ്പുറം, മറ്റൊരു യാത്രാവിവരണത്തിനെന്തു പ്രസക്തി?
ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ്. ഒരു ഡയറിപോലെ, എനിക്കുവേണ്ടി ഞാന്‍തന്നെ കുത്തിക്കുറിച്ചിടുന്ന ചില സ്ക്രാപ്പുകൾ. ഏതെങ്കിലും വഴിപോക്കന്‍ വായിക്കാനിടയായാൽ, ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാനിടയായാൽ, ഈയുള്ളവന്‍ ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല.
സസ്നേഹം
-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)