ഭക്ഷണത്തിൻ്റെ കാര്യം വരുമ്പോൾ, പാവ് എന്ന പദം നമ്മൾ കൂടുതലായി കേട്ടിട്ടുള്ളത് ‘വടാ പാവ് ‘ എന്ന പലഹാരവുമായി ബന്ധപ്പെട്ട് ആയിരിക്കാം.
സത്യത്തിൽ Bread ൻ്റെ പോർച്ചുഗീസ് പദമാണ് പാവ്. അത് മനസ്സിലാക്കാൻ, ഡോ: സുബോദ് കേർക്കറിൻ്റെ ‘Museum of Goa’ സന്ദർശിക്കേണ്ടി വന്നു എനിക്ക്.
ഗോവ സന്ദർശിക്കുന്നവർ, ബീച്ചുകൾക്കും പള്ളികൾക്കും പുറമേ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് മ്യൂസിയം ഓഫ് ഗോവ. ഗോവയുടെ ചരിത്രം തന്നെ ആ മ്യൂസിയത്തിൽ പല കലാപ്രദർശനങ്ങളിലൂടെയും വിശദമാക്കുന്നുണ്ട്. വിസ്മയിപ്പിക്കുന്ന തരത്തിൽ വിലപിടിപ്പുള്ള ഒരുപാട് കലാപ്രദർശനങ്ങൾ ആ മ്യൂസിയത്തിൽ ഉണ്ട്.
മ്യൂസിയം ഓഫ് ഗോവയിലെ പ്രദർശനങ്ങളിൽ ഒന്നായ പാവ് ആണ് ചിത്രത്തിൽ ഉള്ളത്. അഞ്ചടിയോളം ഉയരവും മൂന്നടിയോളം വീതിയും ഉണ്ട് അതിന്. എന്റെ ഓർമ്മ ശരിയാണെങ്കിൽ പാവ് എന്ന ഈ കലാസൃഷ്ടിയുടെ വില 5 ലക്ഷത്തിന് മുകളിലാണ്.
വാൽക്കഷണം:- മലയാളത്തിൽ നെയ്ത്തുമായി ബന്ധപ്പെട്ടാണ് പാവ് എന്ന പദം നിലകൊള്ളുന്നത്.
#pav
#bread
#പാവ്