രോഗം

കോവിഡരുമായി ബന്ധപ്പെട്ടിരുന്നോ ?


22
കൊറോണ ബാധിച്ച ഏതെങ്കിലുമൊരു സുഹൃത്തിനോടോ, കൊറോണയ്ക്കെതിരെ പോരാടുന്ന ഏതെങ്കിലും ആരോഗ്യ പ്രവർത്തകരോടോ ഇത്രയും ദിവസങ്ങൾക്കകം ഫോണിലോ നേരിട്ടോ നിങ്ങൾ സംസാരിച്ചിട്ടുണ്ടോ, ചാറ്റ് ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ അങ്ങനെയൊരാളെ കണ്ടെത്തി സംസാരിക്കുക. തീർച്ചയായും ഗുണം ചെയ്യും.

ഞാൻ ഇതുവരെ….

1.രോഗബാധിതയാകുകയും, ആശുപത്രിയിൽ പോകാൻ പറ്റാത്തതുകൊണ്ട്, 28 ദിവസം സ്വന്തം മുറിയിൽ ഒറ്റയ്ക്ക് പൊരുതി രോഗവിമുക്തി നേടിയ നഴ്സ് സുഹൃത്തുമായി സംസാരിച്ചു.

2. വിശ്രമമില്ലാതെ ഇപ്പോഴും ആരോഗ്യ പ്രവർത്തനത്തിൽ തുടരുന്ന മറ്റൊരു നഴ്സ് സുഹൃത്തുമായി ചാറ്റ് ചെയ്തു.

3. രോഗബാധിതയായി വിമുക്തി നേടിയ ഒരു സുഹൃത്തിന്റെ ഭർത്താവുമായി സംസാരിച്ചു.

4. ആരോഗ്യ പ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്ന രണ്ട് ഡോക്ടർമാരുമായി സംസാരിച്ചു. അതിലൊരു ഡോക്ടർ, അദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്ന വിമാനത്താവളത്തിൽ നിന്ന് രോഗം പടർന്നിരിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ക്വാറന്റൈയ്നിൽ പോകുകയും രോഗം പിടിപെട്ടിട്ടില്ല എന്ന് കണ്ടെത്തി വീണ്ടും ആരോഗ്യ പ്രവർത്തനങ്ങളിൽ മുഴുകുന്നു.

ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്നെല്ലാം മനസ്സിലാക്കാനായി. കൂടുതൽ പേരുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.

മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ആർക്കെങ്കിലും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാൻ താല്പര്യവും സമയവും ഉണ്ടെങ്കിൽ അവർ പറയുന്ന സമയത്ത് ഞാൻ തയ്യാർ.
————————————–
ഫേസ്ബുക്കിൽ മുകളിലുള്ളത് പോസ്റ്റ് ചെയ്തപ്പോൾ അവിടെ വന്ന ചില പ്രതികരണങ്ങൾ ആ വ്യക്തികളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്കിനൊപ്പം എടുത്തെഴുതുന്നു.
————————————–
1. Shaan Navas:- ഡെയ്‌ലി നൂറുകണക്കിന് പേഷ്യന്റിന്റെ ഇടയിൽ ജോലി ചെയ്യുന്നു.  മനോജേട്ടനെ വിളിച്ചിട്ടു കുറെ ആയി. വിളിച്ചോളാം

2.  Mujeeb Koroth:-   മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കോവിഡ്‌ ഐസലോഷൻ സെന്ററിലാണ്. ഒരു മാസത്തിന്‌ മേലെയായി വീട്ടിൽ പോവാതെ ഇതിന്റെ അകത്ത്‌ തന്നെ താമസിച്ച്‌ വളന്റിയർ ചെയ്യുന്നു. മനോജേട്ടൻ ഈ പറഞ്ഞ പോലെ ദിവസവും പല ആളുകളും വിളിച്ചു സംസാരിക്കറുണ്ട്.  അങ്ങനെ ചേർത്ത്‌ നിർത്തുന്ന സൗഹൃദങ്ങൾ തന്നെയാണ്‌ ചെയ്യുന്ന കാര്യങ്ങൾക്കുള്ള ഏറ്റവും വലിയ ഇന്ധനം.

3.  Bindu KrishnaPrasad:-  ഞാൻ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു. മൂന്നാഴ്ച്ച മു‌മ്പ് രോഗലക്ഷണങ്ങൾ തുടങ്ങി, റിസൾട്ട് പോസറ്റീവ് ആയശേഷം ഒരാഴ്ചയോളം ഹോസ്പിറ്റലിൽ ചികിൽസ നേടിയശേഷം ഇപ്പോൾ ഒരാഴ്ചയായി വീട്ടിൽ വിശ്രമിക്കുന്ന സുഹൃത്തുമായി. ആ ആളുടെ രോഗലക്ഷണങ്ങളും ശാരീരിക അവസ്ഥകളും മാറ്റങ്ങളും ഒരോ ദിവസവും അതാതു നേരങ്ങളിൽ അറിയുകയും, അത് എനിക്കുതന്നെ പിടിപെട്ടാലെന്ന പോലെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ആ സുഹൃത്ത് എന്റെ ഭർത്താവു തന്നെയാണ് !

4. Deepa Vasudevan:- സുഹൃത്തിന്റെ റൂം മേറ്റിനും, കൂടെ ജോലി ചെയ്യുന്ന ആൾക്കും കോവിഡ്. അവനോട് സ്ഥിരം സംസാരിക്കാറുണ്ട്. ഇപ്പോഴും ജോലിക്ക് പോകുന്നു. കോവിഡ് നാണിച്ച് ഓടിക്കാണും എന്നാ പുള്ളിക്കാരൻ പറയുന്നത്.

5. Sarath Chandran:-  ഞങ്ങൾ സ്ഥിരം സംസാരിക്കുന്നു. ചേടത്തി കോവിഡ് വാർഡിൽ ആണ്. 

6. Anoop Irattel:- ആഴ്ചയിൽ നാലു തവണ എങ്കിലും സംസാരിക്കാറുണ്ട്. കസിൻ UAE ഇൽ കൊറോണ ബാധിച്ചു റൂമിൽ ഇരുപ്പാണ്. പുള്ളിക്ക് ഒരു ജലദോഷത്തിന്റെ ശല്യം പോലുമില്ല. കൂൾ.

7.  Sanal Janardanan:- ഞാൻ ഒരുപാടു പേരുമായി സംസാരിച്ചു . പലരും അസുഖം വച്ച് തന്നെ കോവിഡ് ബാധിതരെ ചികിത്സിക്കുന്നു . സ്വയം ചികിത്സാ പോലും കിട്ടാതെ.

8.  Arun Kumar T A:‌-  എനിക്ക് സംസാരിക്കാൻ വേറെ എവിടെയും പോകേണ്ട. ഭാര്യ നേഴ്സ് ആണ് ദുബായിൽ ജോലി ചെയ്യുന്നു. എന്നും സംസാരിക്കാറുണ്ട്. സ്ഥിതി വളരെ മോശം ആണ്.

9. Bency John:-  ഞാൻ പലരോട് സംസാരിച്ചു. കോവിഡിനെ ഭയക്കേണ്ടതില്ല.

10. Rakesh Pc:-  ഒരു പ്രവാസി സുഹൃത്തിന്റെ അനുഭവം, അതിജീവനം.

11.  ജോഷി ആർ:‌-  എന്റെ സുഹൃത്താണ്, സ്വന്തം അനുഭവം പറഞ്ഞപ്പോൾ അത് എഴുതാൻ പറഞ്ഞു ചെയ്യിച്ചത്.

12. Aneesh Kerala:- ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളുമടക്കമുള്ള ആറേഴു കുടുംബങ്ങൾ ഇപ്പോഴും ചികിത്സയിൽ ഉണ്ട്. ഇതിൽ പലരും നഴ്സ് മാരാണ്. എല്ലാവരെയും ഇടക്കിടക്ക് വിളിക്കാറുണ്ട്. ഇതിൽ ആറേഴു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട് പോസിറ്റീവ്. യുഎഇ യിലാണ്.