ലോക്ക് ഡൌൺ

24 ലോക്ക് ഡൗൺ ദിനങ്ങൾ


11
ർക്കാർ കണക്കിൽ 21 ആണെങ്കിലും സ്വന്തം കണക്കിൽ 24 ലോക്ക്ഡൗൺ ദിനങ്ങൾ ഇന്ന് തീരുന്നു.

കൈവശമുള്ള കുറച്ച് ആക്രികളെ പരിചയപ്പെടുത്തിയ യൂട്യൂബ് പരമ്പരയും ഇന്ന് അവസാനിക്കുന്നു. ആക്രികൾ ഇനിയും സ്റ്റോക്ക് ഉണ്ടെങ്കിലും, പരിപാടിക്ക് വലിയ സ്വീകാര്യത കിട്ടാത്തത് കൊണ്ട്, തുടർച്ചയുണ്ടാകാൻ സാദ്ധ്യതയില്ല. 4800ൽ അധികം സുഹൃത്തുക്കളും 14800ൽ അധികം ഫോളോവേഴ്സും ഉണ്ടായിട്ടും 100ൽ താഴെ പേർ മാത്രമാണ് അത് പ്രോത്സാഹിപ്പിച്ചത്.

ലാപ്ടോപ്പ് വടിയായി. ലോക്ക് ഡൗൺ പൂർണ്ണമായും തീരാതെ അത് നന്നാക്കിയെടുക്കാൻ ആവില്ല. ‘ആക്രികൾ’ പരമ്പര തുടരണമെങ്കിൽ ലാപ്ടോപ്പ് ഇല്ലാതെ പറ്റുകയുമില്ല.

സിനിമകൾ ഒരുപാട് കണ്ടു. കൂടുതലും തെലുങ്ക്, തമിഴ്, കന്നട ആയിരുന്നു. ചില നെറ്റ്ഫ്ലിക്സ് സീരീസുകളും ഒന്നുരണ്ട് സുഹൃത്തുക്കളുടെ യൂട്യൂബ് വീഡിയോകളും കണ്ടു.

സംഗീതം വിചാരിച്ചത്ര കേൾക്കാനായില്ല. തുടർന്നുള്ള ലോക്ക്ഡൗൺ ദിവസങ്ങളിൽ ആ കുറവ് നികത്തണം.

ഉറക്കം വെളുപ്പിന് 3 മണി മുതൽ 10 മണി വരെ അല്ലെങ്കിൽ 4 മണി മുതൽ 11 മണി വരെ എന്ന നിലയ്ക്കായി.

ചില നേരങ്ങളിൽ പാചകം ചെയ്തു. എല്ലാ ദിവസവും പാത്രം കഴുകി. ഭക്ഷണം മിക്കവാറും രണ്ട് നേരമായി കുറച്ചു. 3 കിലോഗ്രാം ഭാരം കുറഞ്ഞു.

സിനിമ/ടീവി കാണുമ്പോൾ വ്യായാമം പതിവാക്കി. ചുരുങ്ങിയത് രണ്ട് നേരം വ്യായാമം നടന്നു.

താടി മുടി ഇത്യാദി ഒന്നും മുറിച്ചില്ല. വെല്ലുവിളിയായി തോന്നാത്ത ഒരു ചാലഞ്ചിനും പിടികൊടുത്തില്ല. അങ്ങനെ തോന്നിയ ഒരു ചാലഞ്ചിൽ പരാജയപ്പെടുകയും ചെയ്തു.

പതിവിൽ കൂടുതൽ കൊതുകുകടി കൊണ്ടു. രണ്ടു ദിവസം മുൻപ് മാത്രമാണ് കൊതുക് അകത്തേക്ക് കടക്കുന്ന മാർഗ്ഗം കണ്ടുപിടിച്ച് അടക്കാനായത്.

ഫേസ്ബുക്കിൽ സാമാന്യം നല്ല വായനയും എഴുത്തും തർക്കവും വാഗ്വാദവുമൊക്കെ നടത്തി.

നാസ്തികരുടെ ബൈബിൾ എന്ന് ഞാൻ വിശേഷിപ്പിക്കുന്ന 1136 പേജുള്ള ‘കോവൂരിന്റെ സമ്പൂർണ്ണകൃതികൾ’ ൽ വായന കുടുങ്ങിക്കിടക്കുന്നു. ഇതിലെ പല അദ്ധ്യായങ്ങളും മുൻപ് പല പുസ്തകങ്ങളായി വായിച്ചിട്ടുള്ളതാണ്. എങ്കിലും വീണ്ടും വായിക്കുമ്പോൾ കിട്ടുന്ന സുഖം ചില്ലറയല്ല. രാത്രി വായനയ്ക്ക് വേണ്ടി കട്ടിലിന്റെ കാലിൽ പ്രത്യേകം ലൈറ്റ് പിടിപ്പിച്ചു.

ഇത്രയും ദിവസത്തിനകം ഫ്ലാറ്റ് സമുച്ചയത്തിന് വെളിയിൽ ഒരിക്കൽ പോലും പോയിട്ടില്ല. പൊതു നിരത്ത് ഇതുവരെ കണ്ടിട്ടില്ല. പലചരക്ക് സാധനങ്ങളെല്ലാം സമുച്ചയത്തിന് ഉള്ളിലുള്ള നീൽഗിരീസ് സ്റ്റോറിൽ നിന്ന് കിട്ടി. അങ്ങോട്ട് പോകുമ്പോൾ ഇടാനുള്ള മാസ്ക്ക് സ്വയം ഉണ്ടാക്കി.

തീരെ പ്രതീക്ഷിക്കാത്ത ചില സുഹൃത്തുക്കൾ നമ്പർ തപ്പിയെടുത്ത് ഇങ്ങോട്ട് വിളിച്ചു. പ്രതീക്ഷിച്ച സുഹൃത്തുക്കളും വിളിച്ചു. വിളിയുടെ കാര്യത്തിൽ മോശക്കാരനുക്ക് മോശക്കാരൻ ആയതുകൊണ്ട് ഞാനായിട്ട് ആരെയും അങ്ങോട്ട് വിളിച്ചില്ല. എല്ലാവരും ക്ഷമിക്കുക. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒന്നുരണ്ട് പേരെ വിളിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും രണ്ട്മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ച് സുരക്ഷിതർ അല്ലേ എന്ന് ചോദിക്കുകയും ചെയ്തു.

നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കോറോണ പിടിപെട്ടാലും ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത ഒരു വാഹകൻ ആകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്