ക്ലബ്ബ് ഹൗസ്

ക്ലബ്ബ് ഹൗസിലെ ഓസ്ട്രേലിയൻ സ്ലാങ്ങുകൾ


bala venu
ക്ലബ്ബ് ഹൗസിലെ ‘പത്രവിശേഷം’ എന്ന മുറി ഞാനൊരിക്കൽ പരിചയപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ 8 മുതൽ 10 വരെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ നമുക്ക് വേണ്ടി മൂന്ന് മണിക്കൂറോളം ലാഭേച്ഛയില്ലാതെ പത്രം വായിച്ച് തരുന്നു എന്നത് ചെറിയ കാര്യമാല്ല. പത്രവായനയ്ക്ക് വേണ്ടിയുള്ള അരമണിക്കൂറെങ്കിലും ഒരോ ദിവസവും അവരെനിക്ക് ലാഭിച്ച് തരുന്നുണ്ട്. എന്ന് മാത്രമല്ല, സാധാരണ നിലയ്ക്ക് മലയാളം പത്രങ്ങളോ ചുരുക്കം ഇംഗ്ലീഷ് പത്രങ്ങളോ മാത്രം വായിക്കുന്ന നമ്മൾക്ക് ഇംഗ്ലണ്ടും ജപ്പാനും ഓസ്ട്രേലിയയും അടക്കമുള്ള വിവിധലോക രാഷ്ട്രങ്ങളിൽ നിന്നുള്ള പത്രവാർത്തകളാണ് അറിയാൻ കഴിയുന്നത്.

അങ്ങനെയങ്ങനെ മനുഷ്യന്മാരുടെ ലോകവിവരമാണ് അന്തവും കുന്തവുമില്ലാതെ വർദ്ധിക്കുന്നത്. ഇങ്ങനെ പോയാൽ നിരക്ഷരത്വം തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയും ഇക്കാരണത്താൽ അധികരിച്ചിട്ടുണ്ടെനിക്ക്

തമാശ മാറ്റി വിഷയത്തിലേക്ക് വരാം. ഓസ്ട്രേലിയയിൽ നിന്ന് വാർത്ത വായിക്കുന്ന ബാല വേണു Venu Kumar , വാർത്തവായനയുടെ ഭാഗമായി നമുക്ക് പകർന്ന് നൽകുന്നത് അന്നാട്ടിലെ ചില അനൗദ്യോഗിക (Slang) ഭാഷ കൂടെയാണ്. കഴിഞ്ഞ ദിവസം അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ബൂസ്ബസ് (Booze bus) എന്ന വാക്ക് നമ്മുടെ നാട്ടിലും പ്രചരിക്കാനോ പ്രചരിപ്പിക്കാനോ പോന്ന ഒന്നാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെക്കൊണ്ട് പൊലീസുകാർ ഊതിക്കുന്ന യന്ത്രവും മൊത്തത്തിൽ ആ പരിശോധനാ സംവിധാനത്തേയും ബൂസ്ബസ് എന്ന് പറയാം.

ഒന്നോരണ്ടോ ക്ലിക്ക് കൊണ്ട് നമ്മളെല്ലാം ആഗോളപൗരന്മാർ ആയിരിക്കുന്ന ഇക്കാലത്ത് മറ്റ് രാഷ്ട്രങ്ങളിലെ പദപ്രയോഗങ്ങളും സ്ലാങ്ങുകളും മനസ്സിലാക്കാൻ പറ്റുന്നത് തികച്ചും അഭിലഷണീയമായ കാര്യം തന്നെയാണ്. ആയതിനാൽ ബാല വേണു പത്രവാർത്തകളിലൂടെ ഇന്ന് രാവിലെയടക്കം പരിചയപ്പെടുത്തിയ ചില ഓസ്ട്രേലിയൻ സ്ലാങ്ങുകൾ ക്ലബ്ബ് ഹൗസിൽ ഇല്ലാത്തവർക്ക് വേണ്ടി പങ്കുവെക്കുന്നു.

1. Arvo = Afternoon
Usage:- Want to come over this arvo?

2. Bottle O = Liquor shop
Usage:- Going to the bottle o for some alcohol.

3. Brekkie, Brekky = Breakfast
Usage:- Let’s go for a quick surf and then grab some brekky.

4. Dirty Bird = Kentucky Fried Chicken
Usage:- Got some dirty bird for dinner.

5. Two men and a dog = A very small crowd.
Usage:- Yeah mate it was a quiet one, two men and a dog.

6. Seedy = Hangover
Usage:- I’m feeling seedy after mixing my drinks last night.

7. Fair dinkum = Is that true ?
Usage:- My mate was telling me about this huge fish he caught, and I said fair dinkum mate.

8. Fitto = Fitness freak
Usage:- Oh come on! Have at least one beer ya fitto!

9. Mate = Used as an expression of fondness for a person or in preference of some ones name.
Usage:- Good on ya mate.

10. Sparky = Electrician
Usage:- Why don’t you call the Sparky to fix the short circuit problem.

വാൽക്കഷണം:- എന്നെങ്കിലും ഓസ്ട്രേലിയയിൽ പോകാൻ പറ്റിയാൽ, ആദ്യം മുന്നിൽ വന്നുപെടുന്ന ഓസ്ട്രേലിയക്കാരനെ സ്ലാങ്ങ് കൊണ്ട് മൂടിയിട്ട് തന്നെ ബാക്കി കാര്യം