ചക്ക

‘റേഡിയോ സുനോ‘ യുടെ ചക്കദിനാശംസകൾ !


44
രാവിലെ ഖത്തറിൽ നിന്ന് അപ്പുണ്ണി RJ Appunni വിളിച്ചിരുന്നു. ചക്കദിനം(ജൂലായ് 4) പ്രമാണിച്ച് റേഡിയോ സുനോ 91.7 FMൽ സല്ലപിക്കാനാണ് വിളിച്ചിരിക്കുന്നത്! സല്ലാപത്തിനിടയ്ക്ക് എപ്പോഴോ ‘ചക്ക അമ്പാസിഡർ നിരക്ഷരൻ’ എന്നൊരു വിശേഷണം കേട്ടു.

ഏതെങ്കിലും രാജ്യത്തിന്റെ അമ്പാസിഡർ ആകണമെങ്കിൽ സ്ക്കൂളിൽ പോയി പഠിച്ച് അക്ഷരാഭ്യാസം ഉണ്ടാക്കണം എന്നാണ് വെപ്പ്! ഓരോരോ പുത്യേ നിയമങ്ങളേയ്. പക്ഷേ ചക്ക അമ്പാസിഡർ ആകാൻ അതൊന്നും വേണ്ടെന്നാണ് അപ്പുണ്ണി പറേണത്. എന്നാപ്പിന്നെ അതൊന്ന് എഴുതി തരാമോന്ന് ചോദിച്ച്. അപ്പുണ്ണി അപ്പത്തന്നെ ആ സർട്ടീക്കറ്റും തന്ന്.

ഞാൻ പറഞ്ഞ കാര്യം തന്നെയാണോ അപ്പുണ്ണി സർട്ടീക്കറ്റിൽ എഴുതീരിക്കുന്നതെന്ന് ഉറപ്പുവരുത്താൻ എന്നെക്കൊണ്ട് ഒരു നിർവ്വാഹവുമില്ല. വിശ്വാസം, അതാണല്ലോ എല്ലാം. നിങ്ങള് നോക്കീട്ട് പറയ്.

അതൊക്കെ എന്തരായാലും എല്ലാവർക്കും ചക്കദിനാശംസകൾ!! ചക്കയുടെ പ്രീതി നാൾക്കുനാൾ വർദ്ധിക്കട്ടെ. അങ്ങനെയങ്ങനെ ചക്കയൊരു കിട്ടാക്കനിയാകട്ടെ. പ്ലാവിൽക്കയറി പറിക്കാൻ ആളില്ലാത്തത്തുകൊണ്ട് പറമ്പിൽ വീണ് ചീഞ്ഞളിഞ്ഞ് ഈച്ചയും മറ്റ് പ്രാണികളും ശല്ല്യമുണ്ടാക്കാൻ കാരണമാകുന്ന ചക്കയും പ്ലാവും എവിടെയെങ്കിലും ഉണ്ടെങ്കിൽ, ഇനിയങ്ങോട്ട് അങ്ങനെയൊരു ഗതിയിൽ നിന്നും ചീത്തപ്പേരിൽ നിന്നും ചക്കയ്ക്ക് മോചനമുണ്ടാകട്ടെ!

നന്ദി അപ്പുണ്ണി,
നന്ദി നിസ RJ Nisa
നന്ദി റേഡിയോ സുനോ.

വാൽക്കഷണം:- എന്നാലും എറണാകുളത്ത് ഒരു ടീംസ് ചക്കക്ലബ്ബും ചക്കക്കമ്പനിയുമൊക്കെ ഉണ്ടാക്കിയിട്ടും എനിക്കവിടെ ഒരു വാച്ച് മാൻ്റെ പണി പോലും തരാത്തതിൽ നല്ല വിഷമം ഉണ്ട്ട്ടാ.