ഞാൻ ചെന്ന് കയറിയപ്പോഴേക്കും പത്തടിപ്പാലത്തെ കേരള ഹിസ്റ്ററി മ്യൂസിയത്തിൽ ‘ചെവിട്ടോർമ്മ‘ നാടകം തുടങ്ങി ഒരുപാടായിരുന്നു. അങ്ങനെയൊരു പ്ലേ ഉണ്ടെന്ന് അമ്പിളി വഴി അറിഞ്ഞതും ഇങ്ങറിത്തിരിക്കുകയായിരുന്നു.
കുറേ ഭാഗങ്ങൾ കാണാനായില്ലെങ്കിലും നാടകത്തിൽ കാതൽ ഒറ്റയടിക്ക് ഉൾക്കൊള്ളാൻ പറ്റിയത് ഞാനൊരു മുനമ്പം ദേശക്കാരനായത് കൊണ്ടാണ്. ചെറുപ്പം മുതൽ കണ്ടുവളർന്ന ജീവിതങ്ങളാണ് അരങ്ങിലുള്ളത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്നാട്ടിൽ ജനിച്ച് വളർന്ന സാധാരണക്കാരായ മനുഷ്യരും. എന്തൊരു തിളക്കമാണെന്നോ നിത്യജീവിതത്തിൽ നിന്ന് പറിച്ച് വെച്ച നാട്യമേതും ഇല്ലാത്ത ആ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും.
നാടകം മുഴുവനായി കാണാനായി വീണ്ടും ശ്രമിക്കുന്നതാണ്. തൃശൂർ ഭാഗത്തുള്ളവർക്ക് കാണാനുള്ള അവസരമുണ്ട് അക്കാഡമി ബ്ലോക്കിൽ മെയ് 9ന്. സമയം ഉണ്ടാക്കി പോയി കാണണമെന്ന് സുഹൃത്തുക്കളോടും തൃശൂർ നിവാസികളോടും അഭ്യർത്ഥിക്കുന്നു.
സംവിധായകൻ ശ്രീജിത്ത് രമണനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ, നന്ദി.
#ചെവിട്ടോർമ്മ
#chevittorma