പാചകം

വെളിച്ചെണ്ണയിൽ മായം മാത്രമല്ല, വിഷവും!


55
മായം കലർന്ന വെളിച്ചെണ്ണയെപ്പറ്റി പല റിപ്പോർട്ടുകളും കാലങ്ങളായി കേൾക്കുന്നു. നിരോധിച്ച പല വെളിച്ചെണ്ണ ബ്രാൻഡുകളും സുലഭമായി ഇപ്പോഴും മാർക്കറ്റിലുണ്ട്.

ഇന്ന് മാതൃഭൂമി ചാനലിൽ കാണാനിടയായ റിപ്പോർട്ട് കൂടുതൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. കൊപ്ര പുകയ്ക്കാൻ തമിഴ്നാട് വെളിച്ചെണ്ണ മാഫിയ ഉപയോഗിക്കുന്നത് സൾഫർ ആണ്. മാരകമായ രോഗങ്ങളിൽ നമ്മൾ ചെന്നവസാനിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നിത്യോപയോഗ സാധനമായ ഇത്തരം വെളിച്ചെണ്ണ ബ്രാൻഡുകൾ തന്നെയല്ലേ ?

തമിഴ്നാട്ടിൽ നിന്ന് പാക്കറ്റിലാക്കി വരുന്ന ഇത്തരം വെളിച്ചെണ്ണകൾക്ക് കേരളത്തിൽ കാര്യമായ പരിശോധനകളില്ല. ഇനി അഥവാ ഒരെണ്ണം നിരോധിച്ചാൽ, പേരുമാറ്റി അതേ കമ്പനിയിൽ നിന്ന് തന്നെ മറ്റൊരു ബ്രാൻഡ് ഇറങ്ങും.

ഇങ്ങനെ വെളിച്ചെണ്ണയിൽ മായം കലർത്തുന്നവർ അവൻ്റെ ആവശ്യത്തിനായി നല്ല വെളിച്ചെണ്ണ ഉണ്ടാക്കുന്നുണ്ടാകും. പക്ഷേ, അവൻ തീർച്ചയായും മറ്റൊരു മായത്തിൽ പെടും. ഇതൊക്കെ ചെയ്ത് കൊള്ളലാഭം ഉണ്ടാക്കുന്ന മനുഷ്യത്വം ഇല്ലാത്തവൻ, ഏതെങ്കിലും മായത്തിൻ്റെ പേരിലോ അല്ലാതെയോ രോഗങ്ങൾ ഉണ്ടായാൽ, പണം മുടക്കി നല്ല ചികിത്സ നേടും. പണമില്ലാത്തവനാണ് പെടുക.

ജീവൻ രക്ഷിക്കാൻ ഒരേയൊരു മാർഗ്ഗമേ നമുക്ക് മുന്നിലുള്ളൂ. ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ഇപ്പോഴുമുണ്ട് വെളിച്ചെണ്ണ ആട്ടിക്കൊടുക്കുന്ന മില്ലുകൾ. ചക്ക് ഉപയോഗിച്ച് ആട്ടുന്ന ഇടങ്ങളും ഉണ്ടാകാം. അൽപ്പം സമയവും പണവും കൂടുതൽ ചിലവഴിച്ചാൽ ഇത്തരം മില്ലുകളിൽ കൊപ്ര കൊടുത്ത് വെളിച്ചെണ്ണ ആട്ടിയെടുക്കുകയോ, അവർ വിശ്വസിക്കാൻ പോന്നവരാണെന്ന് ഉറപ്പുണ്ടെങ്കിൽ, അവിടെ നിന്ന് ആട്ടിയ വെളിച്ചെണ്ണ വാങ്ങുകയോ ചെയ്യണം. ആശുപത്രിയിൽ ചിലവഴിക്കുന്ന സമയവും പണവും ഇതിനേക്കാൾ കുറവ് തന്നെയായിരിക്കും.

മല്ലി മഞ്ഞൾ മുളക് എന്നിങ്ങനെ എല്ലാ സാധനങ്ങളും നമ്മൾ നോക്കി നിൽക്കേ പൊടിച്ച് കൊടുക്കുന്ന സ്ഥാപനങ്ങൾ ഇപ്പോൾ നിലവിലുണ്ട് നഗരങ്ങളിൽപ്പോലും. പഴയ പല സംവിധാനങ്ങളിലേക്കും തിരികെ പോകേണ്ടിയിരിക്കുന്നു സ്വയരക്ഷയ്ക്കായി. അത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക.

ആയതിനാൽ ഒരു തരത്തിലുള്ള മായം കലർത്തലുകൾക്കും കൂട്ട് നിൽക്കാതിരിക്കുക. അത്തരം ജോലികൾ ചെയ്യാതിരിക്കുക, അത് റിപ്പോർട്ട് ചെയ്യുക. നടക്കുന്ന കാര്യമല്ലെന്ന് അഭിപ്രായം ഉണ്ടാകാം. പക്ഷേ കുറഞ്ഞ പക്ഷം അവനവൻ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ മായം കലരാത്തതാണെന്ന് ഉറപ്പ് വരുത്തി വാങ്ങാനുള്ള നടപടികളെങ്കിലും സ്വീകരിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് ആരോഗ്യവും ജീവിതവും വലിയ ബാദ്ധ്യത തന്നെയായി മാറിയെന്നിരിക്കും.

നിരോധിച്ച വെളിച്ചെണ്ണ ബ്രാൻഡുകൾ താഴെ. ഈ ബ്രാൻഡുകൾ തന്നെ വിപണിയിൽ ഇപ്പോഴും ലഭിക്കുന്നുണ്ടാകാം. അല്ലെങ്കിൽ ഇതെല്ലാം മറ്റൊരു പേരിൽ വീണ്ടും വിൽക്കപ്പെടുന്നുണ്ടാകാം.

1. എസ്.ടി.എസ്.
2. കേര പ്രീമിയം ഗോൾഡ് കോക്കനട്ട് ഓയിൽ
3.എസ്.ടി.എസ്. കേര 3 ഇൻ 1
4. എസ്.ടി.എസ്. പരിമിത്രം
5. കേര ഗ്രൈസ് ഡബിൾ ഫിൽറ്റേർഡ് കോക്കനട്ട് ഓയിൽ
6. കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ
7. ബ്രില്യന്റ് ഗ്രേഡ് ഒൺ അഗ്മാർക്ക് കോക്കനട്ട് ഓയിൽ
8. കെ.എസ്. കേര സുഗന്ധി പ്യൂർ കോക്കനട്ട് ഓയിൽ
9. കേര പ്രൗഡി കോക്കനട്ട് ഓയിൽ
10. കേര പ്രിയം കോക്കനട്ട് ഓയിൽ
11. ഗോൾഡൻ ഡ്രോപ്‌സ് കോക്കനട്ട് ഓയിൽ
12. കൈരളി ഡ്രോപ്‌സ് ലൈവ് ഹെൽത്തി ആന്റ് വൈസ് പ്യുർ കോക്കനട്ട് ഓയിൽ
13. കേരള കുക്ക് കോക്കനട്ട് ഓയിൽ
14. കേര ഹിര കോക്കനട്ട് ഓയിൽ
15. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂർ കോക്കനട്ട് ഓയിൽ
16. കേര സ്വാദിഷ് 100% പ്യൂർ & നാച്വറൽ കോക്കനട്ട് ഓയിൽ
17. കിച്ചൺ ടേസ്റ്റി കോക്കനട്ട് ഓയിൽ.
18. കേര സുലഭ കോക്കനട്ട് ഓയിൽ
19. കേര ഫാം കോക്കനട്ട് ഓയിൽ
20. കേര ഫ്‌ളോ കോക്കനട്ട് ഓയിൽ
21. കൽപ കേരളം കോക്കനട്ട് ഓയിൽ
22. കേരനാട്
23. കേര ശബരി
24. കോക്കോബാർ കോക്കനട്ട് ഓയിൽ
25. എൻഎംഎസ് കോക്കോബാർ
26. സിൽവർ ഫ്‌ളോ കോക്കനട്ട്
27. കേര സ്‌പൈസ് കോക്കനട്ട് ഓയിൽ
28. വി.എം.ടി. കോക്കനട്ട് ഓയിൽ
29. കേര ക്ലിയർ കോക്കനട്ട് ഓയിൽ
30. മലബാർ റിച്ച് കോക്കനട്ട് ഓയിൽ
31. എസ്.ജി.എസ്. കേര
32. എസ്.ജി.എസ്
33. കേര സൗഭാഗ്യ
34. കേര പ്രൗഡ് കോക്കനട്ട് ഓയിൽ
35. കേര ക്യൂൺ
36. കേര ഭാരത്
37. കേര ക്ലാസിക് അഗ്മാർക്ക്
38. എവർഗ്രീൻ കോക്കനട്ട് ഓയിൽ
39. കോക്കോ ഗ്രീൻ
40. കേര പ്രീതി
41. ന്യൂ എവർഗ്രീൻ കോക്കനട്ട് ഓയിൽ
42. കേര ശുദ്ധം
43. കൗള പ്യൂർ കോക്കനട്ട് ഓയിൽ
44. പരിമളം
45. ധനു ഓയിൽസ്
46. ധനു അഗ്മാർക്ക്
47. ഫ്രഷസ് പ്യൂർ
48. കേര നട്ട്‌സ്
49. കേര ഫ്രഷ് കോക്കനട്ട് ഓയിൽ
50. അമൃതശ്രീ
51. ആർ.എം.എസ്. സംസ്‌കൃതി
52. ബ്രിൽ കോക്കനട്ട് ഓയിൽ
53. കേരള ബീ & ബീ
54. കേര തൃപ്തി
55. കൺഫോമ്ഡ് ഗ്ലോബൽ ക്വാളിറ്റി കോകോ അസറ്റ്
56. കേര കിംഗ്
57. എബിസി ഗോൾഡ്
58. കെ.പി. പ്രീമിയം
59. ന്യൂ കേരള ഡ്രോപ്
60. കേര മലബാർ
61. ആവണി വെളിച്ചെണ്ണ
62. എസ്.എഫ്.പി. കോക്കനട്ട് ഓയിൽ
63. ഗോൾഡൻ ലൈവ് ഹെൽത്തി
64. എ.ഡി.എം. പ്രീമിയം
65. എസിറ്റി മലബാർ നാടൻ
66. കേര സമൃദ്ധി
67. കേര ഹെൽത്തി ഡബിൾ ഫിൽട്ടർ
68. ലൈഫ് കുറ്റിയാടി
69. ഫേമസ് കുറ്റിയാടി
70. ഗ്രീൻ മൗണ്ടൻ
71. കേരള സ്മാർട്ട്
72. കേര കിംഗ്
73. സുപ്രീംസ് സൂര്യ
74. സ്‌പെഷ്യൽ ഈസി കുക്ക്
75. കേര ലാന്റ്

75 ബ്രാൻഡുകൾ നിരോധിച്ചു എന്നാൽ, 75 നരാധമന്മാർ ഈ മാഫിയയുടെ ഭാഗമാണ് എന്നാണർത്ഥം.

കമൻ്റിൽ ഇട്ടിരിക്കുന്ന വാർത്താലിങ്കുകളിലൂടെ ഒന്നോടിച്ച് പോയാൽ വെളിച്ചെണ്ണ തന്നെ പിന്നീട് ഉപയോഗിച്ചെന്ന് വരില്ല.

വാൽക്കഷണം:- കേരവൃക്ഷങ്ങൾ കാരണം കേരളം എന്ന് പേരുള്ള ഒരു സംസ്ഥാനത്തുനിന്ന് വെളിച്ചെണ്ണ അയൽസംസ്ഥാനത്തേക്ക് പോയി, അവിടന്ന് മായം കലർത്തി വീണ്ടും കേരളത്തിലേക്ക് വരുന്ന അവസ്ഥയെ എന്ത് പേരിട്ട് വിശേഷിപ്പിക്കണമെന്ന് അറിയില്ല.

PC:- Malayalam News Daily