2008 ആഗസ്റ്റില്‍, ആറാമത് വേള്‍ഡ് മലയാളി കൌണ്‍സില്‍ സിംഗപ്പൂർ, നടത്തിയ യാത്രാ വിവരണ ബ്ലോഗ് മത്സരത്തില്‍, ഈ സൈറ്റിലെ യാത്രാവിവരണങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ‘ചില യാത്രകൾ’ എന്ന ബ്ലോഗിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. സിംഗപ്പൂര്‍ വെച്ചുനടന്ന ചടങ്ങില്‍, ട്രോഫി സമ്മാനിച്ചത് ബഹു:വനം വകുപ്പുമന്ത്രി ശ്രീ.ബിനോയ് വിശ്വം. സമ്മാനത്തുക സ്പോണ്‍സര്‍ ചെയ്തതും നല്‍കിയതും ലേബര്‍ ഇന്ത്യയുടെ ഡയറക്‍ടറായ ശ്രീ.ജോര്‍ജ്ജ് കുളങ്ങര.