വെള്ളച്ചാട്ടം

aadhyan-20paara

ആഢ്യന്‍പാറ വെള്ളച്ചാട്ടം



നിലംബൂരിലെ ആഢ്യന്‍പാറയിലെത്തിയാല്‍ പലപല തട്ടുകളായി താഴേക്ക് വീഴുന്ന വെള്ളച്ചാട്ടം കാണാം. അതിലൊന്ന് മാത്രമാണ് മുകളിലെ ചിത്രത്തില്‍. പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ഒരിടം തന്നെയാണ് ആഠ്യന്‍പാറ.

പക്ഷെ പരിസരമാകെ മലിനപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്ക് പാത്രങ്ങള്‍, കല്ലുകളില്‍ പെയിന്റുപയോഗിച്ച് എഴുതിയിരിക്കുന്ന പരസ്യങ്ങള്‍ ‍, മരങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന പരസ്യനോട്ടീസുകള്‍ എന്നിവയൊക്കെ മലിനീകരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു.

പ്ലാസ്റ്റിക്ക് നിക്ഷേപിച്ച് പോയവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിനോ താക്കീത് കൊടുത്തുവിടുന്നതിനോ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. പരസ്യം എഴുതിവെച്ച് പോയവനെ അവന്റെ വീട്ടില്‍ച്ചെന്ന് കുത്തിന് പിടിച്ച് കൊണ്ടുവന്ന് അവനെക്കൊണ്ടുതന്നെ അതൊക്കെ വൃത്തിയാക്കിക്കുന്നതിന് ഭരണാധികാരികള്‍‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ?

ഉണ്ടാകുമായിരിക്കും ! നമ്മള്‍ക്കൊന്നുമറിയില്ലല്ലോ ? നമ്മളേക്കാള്‍ വിവരവും വിദ്യാഭ്യാസമുള്ളവരുമൊക്കെയാണല്ലോ നമ്മെ ഭരിച്ചിരുന്നതും, ഭരിച്ചുകൊണ്ടിരിക്കുന്നതും.