കാട്ടുകാഴ്ച്ച

IMG_0199

കലാകാരൻ


പ്രകൃതിയേക്കാളും വലിയ കലാകാരൻ ആരെങ്കിലുമുണ്ടോ ?
വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നൊരു ചിത്രം ആ മഹാനായ കലാകാരന്റെ വക ഇതാ….

കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും ചെറുതായി നനഞ്ഞിരിക്കുന്നതുമായ പാറയാണ്. ദൂരെ നിന്ന് നോക്കിയാൽ ഫോസിലുകൾ ആണെന്ന് തോന്നിപ്പോകും.