ഗോവയിലെ പല ബീച്ചുകളിലും പാരാ സെയിലിങ്ങ് ചെയ്യാനുള്ള സൌകര്യമുണ്ട്. പാരാ സെയിലിങ്ങ് നല്ലൊരു അനുഭൂതിയാണ്. അത് ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ ആ കാഴ്ച്ച കണ്ട് നിന്നാലും മതി. നല്ലൊരു കൌതുകക്കാഴ്ച്ചയാണത്.
ഹണിമൂണ്‍ കപ്പിള്‍സ്‍ ഒരുപാട് എത്തും ഗോവയില്‍. അതിലൊരു കൂട്ടര്‍ പാരാസെയിലിങ്ങിന് തയാറെടുക്കുന്നത് നോക്കി ഒരിക്കല്‍ കുറെ നേരം നിന്നു, ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ നിഷാദും.
എന്റെ കയ്യില്‍ ക്യാമറ കണ്ടപ്പോള്‍, പടം എടുത്ത് കൊടുക്കാമോന്ന് അവര്‍ ചോദിച്ചു. ബോട്ട് കെട്ടിവലിച്ച് നീങ്ങുന്ന പാരച്ച്യൂട്ടില്‍ ആ യുവമിഥുനങ്ങള്‍ ആകാശത്ത് പറന്ന് പൊങ്ങുന്നത് തുരുതുരാ ക്ലിക്ക് ചെയ്തു. ആ പടങ്ങള്‍ അവര്‍ക്ക് പിന്നീട് അയച്ച് കൊടുക്കുകയും ചെയ്തു. അതില്‍ ചില പടങ്ങള്‍ അവരുടെ അനുവാദത്തോടെതന്നെ മുകളില്‍ ഇട്ടിരിക്കുന്നു.
പക്ഷെ, എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഈ ഹണിമൂണ്‍ കപ്പിള്‍സും, ഭാര്യാഭര്‍ത്താക്കന്മാരുമൊക്കെ പാരാസെയിലിങ്ങ് നടത്തുന്നിടത്ത് സംഘാടകരില്‍ ഒരുത്തനെന്തിനാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായി ആ ചിത്രത്തില്‍ കാണുന്നതുപോലെ തൂങ്ങിക്കിടക്കുന്നത് ?