Monthly Archives: March 2008

camel

ഒട്ടകത്തിന്റെ ഛായ


രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ, കോസ്‌ലു ഗ്രാമത്തില്‍വെച്ച് കണ്ട ഒരു ഒട്ടകവും അതിന്റെ പാപ്പാനും.

ഇദ്ദേഹത്തിനെപ്പോലുള്ള ഗ്രാമീണരുടെ വീട്ടിലെല്ലാം ഓരോ ഒട്ടകമെങ്കിലും ഉണ്ടാകും. വീട്ടിലേക്ക് വെള്ളം കൊണ്ടുവരുന്നതും, നിലം ഉഴുകുന്നതും, വണ്ടി വലിക്കുന്നതും എല്ലാം ഈ വളര്‍ത്തുമൃഗം തന്നെ. അയാള്‍ ആ മൃഗത്തിനോട് കാണിക്കുന്ന സ്നേഹം നമ്മുടെ വീട്ടുമൃഗങ്ങളോട് നാം കാണിക്കാറില്ല എന്നാണ് എനിക്ക് തോന്നിയത്.

പടം എടുക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും, പിന്നീട് മനസ്സില്‍ തോന്നിയ ഒരു കുസൃതിയാണ് തലക്കെട്ടായി എഴുതിയത്. അല്ലാതെ പാപ്പാനെ അപകീര്‍ത്തിപ്പെടുത്തണമെന്ന് മനസ്സാ വാചാ,….. ചിന്തിച്ചിട്ടുപോലുമില്ല.